ചികിത്സ വൈകിയെന്നാരോപിച്ച് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ കോഴിക്കോട് ഡോക്ടര്‍മാരുടെ പണിമുടക്ക്

കോഴിക്കോട് ഡോക്ടര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു. ചികിത്സ വൈകിയെന്നാരോപിച്ച് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ്. വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്.
അത്യാഹിത വിഭാഗങ്ങളെയും ലേബര്‍ റൂമും ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ടൗണ്‍, കുന്ദമംഗലം, എലത്തൂര്‍, ബേപ്പൂര്‍, മീഞ്ചന്ത ഭാഗങ്ങളിലെ ആശുപത്രികളിലാണ് ഒപി ബഹിഷ്‌കരണം. അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കൂകയുള്ളൂവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിരുന്നു.
അതേസമയം ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെ നടക്കാവ് പോലീസ് കേസ് എടുക്കുകയും ഇതില്‍ രണ്ടുപേര്‍ കീഴടങ്ങുകയും ചെയ്തു.
സംഭവത്തെ അപലപിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























