ആറ്റുകാൽ ക്ഷേത്രത്തിലേയ്ക്ക് എല്ലാ ശ്രദ്ധയും എത്തിമ്പോൾ അവിടുത്തെ തോറ്റം പാട്ടിലേയ്ക്ക് കൂടിയാണ്..ആറ്റുകാൽ ക്ഷേത്ര നടയിൽ തോറ്റം പാട്ട് അവതരിപ്പിക്കാനുള്ള അവകാശം മണക്കാട് കല്ലടിമുഖം കുന്നത്ത് വീട്ടിൽ മധു ആശാന് ലഭിച്ച കഥകേൾകാന് എത്തുന്നത് നിരവധിപേർ...!

ആറ്റുകാൽ ക്ഷേത്ര നടയിൽ തോറ്റം പാട്ട് അവതരിപ്പിക്കാനുള്ള അവകാശം മണക്കാട് കല്ലടിമുഖം കുന്നത്ത് വീട്ടിൽ മധു ആശാന് (56) ലഭിച്ചത് പാരമ്പര്യമായിട്ടാണ്. അപ്പൂപ്പൻ കൊച്ചനാശാൻ, അച്ഛൻ ഗോവിന്ദനാശാൻ എന്നിവരാണ് മുൻ തലമുറയിൽ ക്ഷേത്ര നടയിൽ തോറ്റംപാട്ട് അവതരിപ്പിച്ചിരുന്നത്. തോറ്റംപാട്ട് കേട്ട് തന്നെ പഠിക്കണം. ഗോവിന്ദനാശാനിൽ നിന്നും 12 വർഷം തുടർച്ചയായി കേട്ടാണ് താൻ പഠിച്ചതെന്ന് മധു ആശാൻ പറഞ്ഞു.
''14-ാ വയസിൽ തോറ്റംപാട്ട് പഠിച്ചു തുടങ്ങിയത്. മേടം 10 ആകുമ്പോൾ പുരയിടത്തിൽ അച്ഛൻ പുര കെട്ടം. സന്ധ്യയ്ക്ക് അവിടെ നിലവിളക്ക് കത്തിക്കും. പിന്നെ തോറ്റം പാടിത്തരും മൂന്നു മണിക്കൂർ വരെ പഠിത്തം തുടരും. ശേഷം അടുത്ത ദിവസം.വീണ്ടും പഠിക്കും''.
https://www.facebook.com/Malayalivartha


























