മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധം... പ്രതിഷേധത്തെ പ്രോല്‍സാഹിപ്പിച്ചാല്‍ വി.ഡി.സതീശന് വീട്ടില്‍ ഇരിക്കേണ്ടിവരുമെന്ന് ഇ.പി ജയരാജന്‍

മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധത്തില്‍ പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ . കരിങ്കൊടി പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവിനും പുറത്തിറങ്ങാന്‍ കഴിയില്ല. പ്രതിഷേധത്തെ പ്രോല്‍സാഹിപ്പിച്ചാല്‍ വി.ഡി.സതീശന് വീട്ടില്‍ ഇരിക്കേണ്ടിവരുമെന്നും ഇ.പി താക്കീത് നല്‍കി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാഥയുടെ തൃശൂരിലെ സ്വീകരണത്തിലാണ് അദ്ദേഹം പങ്കെടുത്തത്. സിപിഎം ജാഥയില്‍ നിന്ന് അദ്ദേഹം മാറിനില്‍ക്കുന്നത് ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ പ്രതിപക്ഷം നടത്തുന്ന കരിങ്കൊടി പ്രതിഷേധത്തെ ഇ.പി ജയരാജന്‍ വിമര്‍ശിച്ചു. മുടി ബോബ് ചെയ്ത്, കറുത്ത ഷര്‍ട്ടിട്ട്, കറുത്ത തുണിയില്‍ കല്ലും കെട്ടി അക്രമം നടത്തിയാല്‍ ജനങ്ങള്‍ നേരിടും. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ വേട്ടയാടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നാശത്തിന്റെ കുഴിയാണ് സൃഷ്ടിച്ചത്.
https://www.facebook.com/Malayalivartha

























