Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വീണ്ടും പാർട്ടിയെ വെട്ടിലാക്കി ഇ പി ജയരാജൻ നാക്ക് പിഴ.. പെൺകുട്ടികളെ ഇങ്ങനെ സമരത്തിനിറക്കി കോൺഗ്രസ് നേതാക്കൾ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കുന്നു..കരിങ്കൊടിയുമായി അക്രമം തുടർന്നാൽ പ്രതിപക്ഷ നേതാവിനും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകും..ജനം നോക്കി നിൽക്കില്ല..

07 MARCH 2023 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം

വീണ്ടും പാർട്ടിയെ വെട്ടിലാക്കി ഇ പി ജയരാജൻ നാക്ക് പിഴ സംഭവിച്ചിരിക്കുകയാണ്..പെണ്‍കുട്ടികളെ ഷർട്ടും പാന്റ്സും ധരിപ്പിച്ച് ആൺകുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നുവെന്ന ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. പെൺകുട്ടികളെ ഇങ്ങനെ സമരത്തിനിറക്കി കോൺഗ്രസ് നേതാക്കൾ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കുകയാണെന്നും ഇ.പി.ജയരാജൻ ആരോപിച്ചു. കരിങ്കൊടി കാണിച്ച് അക്രമത്തിന് പോകുകയാണെങ്കിൽ സ്ഥിതി മോശമാകുമെന്നും ജയരാജൻ മുന്നറിയിപ്പു നൽകി.കരിങ്കൊടിയുമായി അക്രമം തുടർന്നാൽ പ്രതിപക്ഷ നേതാവിനും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകും. കരിങ്കൊടി പ്രതിഷേധം എന്തിനാണെന്ന് മനസിലാകുന്നില്ല. പാചകവാതകത്തിന് കേന്ദ്രം വലിയ വില വർധിപ്പിച്ചെങ്കിലും ആർക്കും പ്രതിഷേധമില്ല.

കേരള സർക്കാർ ഏർപ്പെടുത്തിയ രണ്ടു രൂപ ഇന്ധന സെസിൽനിന്നും ലഭിക്കുന്ന വരുമാനം ക്ഷേമപെൻഷനിലേക്കാണ് പോകുന്നത്. അക്കാര്യം കോൺഗ്രസ് മനസിലാക്കണമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.പിണറായി വിജയന്റെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞത് ട്രോളായിരുന്നുവെന്ന വിലയിരുത്തൽ സോഷ്യൽ മീഡിയയിൽ ഉണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. കറുത്ത തുണിയിൽ കല്ലും കെട്ടി മുഖ്യമന്ത്രിക്ക് നേരെ അക്രമണത്തിന് തുനിഞ്ഞാൽ ജനം നോക്കി നിൽക്കില്ലെന്നും ജയരാജൻ പറഞ്ഞിരുന്നു.ഇതിന് പിന്നാലെ പ്രതിപക്ഷത്തേയും വെല്ലുവിളിക്കുകയാണ് ഇപി. ഇതോടെ സർക്കാരിന് കടുത്ത പ്രതിസന്ധിയുണ്ടാകാൻ സാധ്യതയുണ്ട്.

ഇത്തരം വെല്ലുവിളികൾ പ്രതിപക്ഷത്തേയും പ്രകോപിപ്പിക്കും. അതുകൊണ്ട് മുഖ്യമന്ത്രി പിണറായിയുടെ യാത്രകൾ പ്രതിസന്ധിയിലുമാകും. മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിപക്ഷത്തിനു മുന്നറിയിപ്പുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ എത്തിയത് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കാനാണെന്ന വിലയിരുത്തലുമുണ്ച്. കരിങ്കൊടി പ്രതിഷേധം തുടർന്നാൽ പ്രതിപക്ഷ നേതാവിനും പുറത്തിറങ്ങാൻ കഴിയില്ല. പ്രതിഷേധത്തെ പ്രോത്സാഹിപ്പിച്ചാൽ വി.ഡി.സതീശന് വീട്ടിൽ ഇരിക്കേണ്ടിവരുമെന്നും ഇ.പി താക്കീത് നൽകി. ''കരിങ്കൊടി സംഘക്കാരെ പ്രോത്സാഹിപ്പിച്ച് അക്രമത്തിനു പോവുകയാണെങ്കിൽ സ്ഥിതി മോശമാകും. തനിക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവും ആലോചിക്കുന്നത് നല്ലതാണ്'' ഇ.പി.ജയരാജൻ പറഞ്ഞു.മുഖ്യമന്ത്രിക്കു നേരെയുള്ള കരിങ്കൊടി പ്രതിഷേധത്തെ വിമർശിക്കുന്നതിനിടെ പെൺകുട്ടികളുടെ വസ്ത്രധാരണത്തെ വിമർശിച്ച ജയരാജൻ പുതിയ ചർച്ചയ്ക്കും തുടക്കമിടുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ്, ജയരാജൻ പെൺകുട്ടികൾ പുരുഷന്മാരെ പോലെ വസ്ത്രം ധരിക്കുന്നുവെന്നും അവരെ പോലെ മുടി വെട്ടി നടക്കുന്നുവെന്നും പറഞ്ഞത്.

നല്ല ഷർട്ടും പാന്റും ഒക്കെ ഇട്ട് പെൺകുട്ടികളെആൺകുട്ടികളാണെന്ന് ധരിപ്പിച്ചാണ് സമരം ചെയ്യുന്നതെന്നാണ് ഇ.പി ജയരാജന്റെ ആരോപണം. ജെൻഡ്രൽ ന്യൂട്രാലിറ്റിക്ക് വേണ്ടി വാദിക്കുന്ന സിപിഎമ്മിലെ നേതാവാണ് ഇത്തരത്തിൽ വിമർശനം ഉയർത്തുന്നത്.'പെൺകുട്ടികളിങ്ങനെ ആൺകുട്ടികളെ പോലെ മുടിയൊക്കെ വെട്ടി പാന്റും ഷർട്ടും ഇട്ട് സമരത്തിനിറങ്ങി ഈ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കരുത്. എന്തിനാണ് കരിങ്കൊടിയുമായി നടക്കുന്നത്. ഇത്തരത്തിലുള്ള സമരത്തിന് ഇറങ്ങി നാടിന്റെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കരുത്. സ്ഥിതി മോശമാകും. പ്രതിപക്ഷ നേതാവിനും നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകും', ഇ.പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തെ കുറിച്ച് ഇ.പി പ്രശംസിച്ച് സംസാരിച്ചതിൽ പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിനും ഇപി മറുപടി നൽകി. പ്രതിപക്ഷ നേതാവിന് ഒരു ഐശ്വര്യക്കേടുണ്ട്. അതാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നായിരുന്നു ഇപിയുടെ മറുപടി.പിണറായിയുടെ കുടുംബം നാടിന്റെ ഐശ്വര്യമാണെനനും ആ പിണറായിയെ എതിർത്താൽ ജനങ്ങൾ നോക്കി നിൽക്കില്ലെന്നുമായിരുന്നു സിപിഎം ജാഥാ സ്വീകരണവേദിയിൽ ഇ പി ജയരാജൻ പറഞ്ഞത്.

ഇത്തരം ഭരണപക്ഷ ഭീഷണിക്കിടെയിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം യൂത്ത് കോൺഗ്രസ് തുടരുകയാണ്. തമിഴ്‌നാട്ടിലേക്കുള്ള യാത്രാമധ്യേ നെയ്യാറ്റിൻകരയിലും പാറശാലയിലും മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയിരുന്നു.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഋഷി എസ്. കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു മുന്നോടിയായി നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി ഉൾപ്പെടെ അഞ്ച് ഭാരവാഹികളെ പൊലീസ് നേരത്തെ കരുതൽ തടങ്കലിലാക്കിയിരുന്നു. പാറശാലയിലും ഉദയൻകുളങ്ങരയിലും കറുപ്പ് വസ്ത്രം ധരിച്ചെത്തിയ കോൺഗ്രസുകാരെയും പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിനൊപ്പമാണ് ജയരാജന്റെ മുന്നറിയിപ്പും ചർച്ചയാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (52 minutes ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (58 minutes ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (1 hour ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (2 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (2 hours ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (2 hours ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (2 hours ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (3 hours ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (3 hours ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (3 hours ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (3 hours ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (4 hours ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (4 hours ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends