പത്തനംതിട്ടയില്‍ കാര്‍ രണ്ടു ബൈക്കുകളിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.... ബൈക്കുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയില്‍

കണ്ണീര്‍ക്കാഴ്ചയായി.... പത്തനംതിട്ട റിങ് റോഡില്‍ വെട്ടിപ്രം ഓര്‍ത്തഡോക്‌സ് പള്ളിക്കു മുന്നിലായി കാര്‍ രണ്ടു ബൈക്കുകളിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.
പാലക്കാട് സ്വദേശി സജി, എറണാകുളം സ്വദേശി ശ്രീജിത്ത് എന്നിവരാണ് ദാരുണമായി മരിച്ചത്. ഇവര്‍ ഒരു ബൈക്കില്‍ സഞ്ചരിച്ചിരുന്നവരായിരുന്നു. രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന ഇടുക്കി സ്വദേശി ദേവന്‍ (26), പാലക്കാട് കുഴല്‍മന്ദം സ്വദേശി അനീഷ് (30) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11.40-നാണ് അപകടം നടന്നത്.
ബൈക്കുകളിലുണ്ടായിരുന്നവര്‍ പെയിന്റിങ് തൊഴിലാളികളാണ്. റാന്നിയിലെ ജോലിസ്ഥലത്തു നിന്നു പത്തനംതിട്ടയിലെത്തി മടങ്ങുകയായിരുന്നു അവര്‍. സെയ്ന്റ് പീറ്റേഴ്‌സ് ജങ്ഷനില്‍നിന്നു വെട്ടിപ്രം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് എതിരേയെത്തിയ കാര്‍ ഇടിച്ചത്.
ബൈക്കുകള്‍ പൂര്‍ണമായി തകര്‍ന്നനിലയിലാണ്. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സജിക്ക് സംഭവസ്ഥലത്തു വച്ചു തന്നെ ജീവന്‍ നഷ്ടമായി.
https://www.facebook.com/Malayalivartha
























