പുതിയ വിവാദങ്ങളുണ്ടാക്കി രവീന്ദ്രനെ ED ചോദ്യംചെയ്യുന്നത വാർത്ത മുക്കാനാണ് ഗോവിന്ദൻ മാഷ് പ്രതിരോധജാഥ നടത്തുന്നത്...വീണിടത്ത് കിടന്ന് ഉരുണ്ട് കളിക്കാതെ എണീച്ച് പോ ഗോവിന്ദാ..ആക്രോശിച്ച് ജനം..സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ അതിനെ ന്യായീകരിച്ചും തള്ളി പറഞ്ഞും ഉരുണ്ടു മറിഞ്ഞും രംഗത്ത് വരും ഇതെത്ര കണ്ടതാ...

വീണിടത്ത് തന്നെ കിടന്ന വീണ്ടും ഉരുണ്ട് കളിക്കുക എന്ന് പറയില്ലേ അതാണ് എം വി ഗോവിന്ദൻ ചെയ്തു കൊണ്ട് ഇരിക്കുന്നത്..പെൺകുട്ടികൾ എത് വേഷം ധരിക്കുന്നതിനും സിപിഐ എം എതിരല്ലെന്നും, വാർത്താസമ്മേളനത്തിൽനിന്നും മാധ്യമങ്ങൾ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏത് വേഷം ധരിച്ചാലും നാളെയും എതിർക്കില്ല. പറഞ്ഞ കാര്യങ്ങളെ കൃത്യമായി അവതരിപ്പിച്ചല്ല മാധ്യമങ്ങൾ വാർത്ത നൽകിയത്.പ്രതിപക്ഷ നേതാവിന് അവസരം നൽകാനാണ് ചിലയാളുകൾ ശ്രമിച്ചത്. ജാഥയെ സംബന്ധിച്ച വാർത്തകൾ എതിരായാലും അനുകൂലമായാലും നല്ലതാണ്. മാധ്യമങ്ങളുടെ കലുഷിത മനസാണ് ആലോചിക്കുന്നത്. ആസൂത്രിതമായി ജാഥയ്ക്കെതിരായി പ്രചാരണം നടത്തുകയാണ്.
ഇല്ലാത്ത കാര്യങ്ങൾ രൂപപ്പെടുത്താനുള്ള നിലപാടാണ് മാധ്യമങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത് - എവിഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോതമംഗലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് സിപിഐ എമ്മിനെ പഠിപ്പിക്കാൻ വി ഡി സതീശൻ വളർന്നിട്ടില്ല. നൈനനാ സഹ്നി എന്ന യുവതിയെ വധിച്ച് തന്തൂരിയടുപ്പിലിട്ട് ചുട്ടുകൊന്ന പാരമ്പര്യമാണ് നിങ്ങളുടേത്. കോൺഗ്രസ് ഓഫീസിൽ (നിലമ്പൂരിൽ) സ്ത്രീയെ ബലാത്സംഗം ചെയ്ത് വധിച്ചതും നിങ്ങളാണ്. അതിനാൽ വി ഡി സതീശനിൽ നിന്നും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പാഠം ഉൾകൊള്ളാൻ മനസ്സില്ല - എം വി ഗോവിന്ദൻ പറഞ്ഞു.
കമന്റുകൾ
ഇതല്ലല്ലോ ഇന്നലെ പറഞ്ഞത്
മാധ്യമങ്ങളെ കുറ്റം പറയണ്ട,
മാഷിന്റെ വാക്കുകൾ ആർക്കും വളച്ചൊടിക്കാൻ പറ്റില്ല.... കാരണം അത് ആദ്യം മനസിലാക്കണമല്ലോ,
മനസിലിരിപ്പ് അറിയാതെ ആദ്യം പുറത്ത് വരും പിന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ അതിനെ ന്യായീകരിച്ചും തള്ളി പറഞ്ഞും ഉരുണ്ടു മറിഞ്ഞും രംഗത്ത് വരും ഇതെത്ര കണ്ടതാ,
പുതിയ വിവാദങ്ങളുണ്ടാക്കി രവീന്ദ്രനെ ED ചോദ്യംചെയ്യുന്നത വാർത്ത മുക്കാനാണ് ഗോവിന്ദൻ മാഷ് പ്രതിരോധജാഥ നടത്തുന്നത്...
'ഇങ്ങനെ അല്ല ഇന്നലെ പറഞ്ഞത് ഗോവിന്ദ
സ്ത്രീകൾ ആണുങ്ങളെ പോലെ ആണ് മുടി ക്രോപ് ചെയ്തു നടക്കുന്നു ആണുങ്ങളെ പോലെ dress ഇട്ട് നടക്കുന്നു എന്ന് അല്ലെ ഇന്നലെ പറഞ്ഞത്
പിന്നെ എങ്ങനെ വളച്ചു ഓടിക്കുന്നെ ഗോവിന്ദ
ഇന്നലെ നീ പറഞ്ഞത് വിഡിയോ ഉണ്ട് ഗോവിന്ദ'
വളഞ്ഞ് ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നത് എങ്ങിനെ വളക്കാനാണ് മാഷേ !! സമത്വമോ ???
തുടങ്ങിയിട്ടുള്ള കമ്മന്റുകളാണ് ഗോവിന്ദന് നേരെ ഉയർന്നു കൊണ്ട് ഇരിക്കുന്നത്..ഏതായാലും വായിൽ നിന്നും വീണത് വീണു..അപ്പോഴും തെറ്റ് സംഭവിച്ചു അത് പറഞ്ഞു പോയി എന്ന് പറയാതെ..കിടന്നിടത് തന്നെ കിടന്നു ഉരുളുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്...
https://www.facebook.com/Malayalivartha























