60 കോടി വെള്ളത്തിലാക്കി സര്‍ക്കാര്‍... സര്‍ക്കാര്‍ കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റ പണി നടത്താത്തതു കൊണ്ടാണ് 60 കോടി മുടക്കി ടാറ്റ സിഎസ്ആര്‍ ഫണ്ടില്‍ നിര്‍മ്മിച്ച ആശുപപത്രി പൊളിക്കേണ്ടി വരുന്നതെന്ന് കെ.സുരേന്ദ്രന്‍

60 കോടി മുടക്കി 30 വര്‍ഷത്തേക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞ് പണിത ചട്ടഞ്ചാല്‍ ടാറ്റാ കൊവിഡ് ആശുപത്രി പൊളിച്ച് മാറ്റുന്നത് സര്‍ക്കാരിന്റെ അലംഭാവം കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാര്‍ കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റ പണി നടത്താത്തതു കൊണ്ടാണ് 60 കോടി മുടക്കി ടാറ്റ സിഎസ്ആര്‍ ഫണ്ടില്‍ നിര്‍മ്മിച്ച ആശുപത്രി പൊളിക്കേണ്ടി വരുന്നത്.
കാസര്‍ഗോട്ടെ ജനങ്ങളെ രണ്ടാംതരം പൗരന്‍മാരായി കാണുന്ന സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. കൊവിഡ് സമയത്ത് ജില്ലയില്‍ നല്ലൊരു ആശുപത്രി ഇല്ലാത്തതിനാല്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടിരുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് ആരംഭിച്ച ആശുപത്രി കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ ശേഷം വെറുതെ കിടന്നതാണ് ശോചനീയാവസ്ഥയ്ക്ക് കാരണമായത്. നിര്‍മ്മിച്ചു നല്‍കിയത് ടാറ്റ ആണെങ്കിലും പരിപാലിക്കേണ്ട ഉത്തരവാദിത്വമുള്ള സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നത് ഞെട്ടിക്കുന്നതാണ്. കൊവിഡിന് ശേഷം ആശുപത്രി മറ്റു രോഗങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സര്‍ക്കാരിന്റെ വാക്ക് പാഴ് വാക്കാവുകയായിരുന്നുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
കെട്ടിടം ചോര്‍ന്നൊലിക്കുകയാണ്. പ്ലൈവുഡ് കൊണ്ട് നിര്‍മ്മിച്ച തറ നാശാവസ്ഥയിലാണ്. ആശുപത്രിയിലെ കണ്ടെയിനറുകളിലെല്ലാം വ്യാപകമായ ചോര്‍ച്ചയാണ്. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നത് ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആരോഗ്യരംഗത്ത് നമ്പര്‍ വണ്ണാണെന്ന് പറയുന്ന സംസ്ഥാനത്തിലെ ഒരു ജില്ലയില്‍ നല്ലൊരു ആശുപത്രി പോലും ഇല്ല. ഉള്ള ആശുപത്രി ഇല്ലാതാക്കുന്നതിലാണ് സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























