വ്യാജ ബില്ലുണ്ടാക്കി പണം തട്ടിയ വനംവകുപ്പ് ഉ ദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വ്യാജ ബില്ലുണ്ടാക്കി പണം തട്ടിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പതിനെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ദിവസ വേതനക്കാര്‍ക്കുള്ള ശമ്പളം നല്‍കിയെന്ന് വ്യാജ ബില്ലുണ്ടാക്കി പണം തട്ടിയതിലാണ് നടപടി.
1,68,000 രൂപ തട്ടിയെടുത്തുവെന്നാണ് ഫോറസ്റ്റ് വിജിലന്‍സ് കണ്ടെത്തല്‍. രണ്ട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍, മൂന്ന് ഡെപ്യൂട്ടി ഫോററ്റ് ഓഫീസര്‍, ഒരു സെഷന്‍ ഫോറസ്റ്റ് ഓഫീസര്‍, 11 ബീറ്റ് ഓഫിസര്‍മാര്‍, ഒരു ക്ലര്‍ക്ക് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 2019, 20, 21 കാലഘട്ടത്തില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരെയാണ് സസ് പെന്‍ഡ് ചെയ്തത്.
https://www.facebook.com/Malayalivartha
























