Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും

എല്ലാ നഗരസഭകളിലും പ്രധാന കേന്ദ്രങ്ങളിലും മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ ബിഒടി അടിസ്ഥാനത്തില്‍ ഉണ്ടാക്കണം. അതിനു താല്‍പര്യപത്രം ക്ഷണിക്കണം. എല്ലാ ജില്ലകളിലും മെഡിക്കല്‍ വേസ്റ്റ് സംസ്‌കരണ കേന്ദ്രവും സ്ഥാപിക്കണം. ഓരോ മണ്ഡലത്തിലും സുവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വേണം...' എന്നാണു നയരേഖയിലെ പരാമര്‍ശം.

09 MARCH 2023 10:19 PM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

മാലിന്യ നിര്‍മാര്‍ജനം തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണെന്നിരിക്കെ, ഈ രംഗം സ്വകാര്യ മേഖലയ്ക്കു കൈമാറാനുള്ള സിപിഎം തീരുമാനം ബ്രഹ്‌മപുരത്തെ വിഷപ്പുകയുടെ പശ്ചാത്തലത്തില്‍ വന്‍ വിവാദമാകുന്നു. പാര്‍ട്ടി തീരുമാനത്തിന്റെ ചുവടുപിടിച്ചു സംസ്ഥാനത്തെ കോര്‍പറേഷനുകളിലും നഗരസഭകളിലും ബിഒടി (ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍) വ്യവസ്ഥയില്‍ മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ക്കു സര്‍ക്കാര്‍ തുടക്കമിട്ടെങ്കിലും വിവരങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്.

എറണാകുളത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച 'നവകേരളത്തിനുള്ള പാര്‍ട്ടി കാഴ്ചപ്പാട്' എന്ന നയരേഖയിലൂടെയാണു ബിഒടി വ്യവസ്ഥയില്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കു സര്‍ക്കാരിനു പാര്‍ട്ടി പച്ചക്കൊടി കാട്ടിയത്. ' എല്ലാ നഗരസഭകളിലും പ്രധാന കേന്ദ്രങ്ങളിലും മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ ബിഒടി അടിസ്ഥാനത്തില്‍ ഉണ്ടാക്കണം. അതിനു താല്‍പര്യപത്രം ക്ഷണിക്കണം. എല്ലാ ജില്ലകളിലും മെഡിക്കല്‍ വേസ്റ്റ് സംസ്‌കരണ കേന്ദ്രവും സ്ഥാപിക്കണം. ഓരോ മണ്ഡലത്തിലും സുവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വേണം...' എന്നാണു നയരേഖയിലെ പരാമര്‍ശം.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ബയോ മൈനിങ് നടത്താന്‍ സിപിഎം നേതാവ് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിക്കു കരാര്‍ കൊടുത്ത മാതൃകയില്‍ വിവിധ നഗരങ്ങളില്‍ പാര്‍ട്ടിക്കു താല്‍പര്യമുള്ള കമ്പനികളെ ബിഒടി അടിസ്ഥാനത്തില്‍ ഏല്‍പിക്കാനാണു നീക്കം. കൊല്ലം കോര്‍പറേഷന്റെ ചണ്ടി ഡിപ്പോയില്‍ ബയോ മൈനിങ് നടത്താന്‍ ഈ കമ്പനി നേരത്തേ ടെന്‍ഡര്‍ എടുത്തെങ്കിലും കമ്പനിയുടെ പ്രാപ്തിയില്‍ സംശയം തോന്നി അന്നത്തെ സിപിഐ മേയര്‍ ഇടപെട്ടു കമ്പനിയെ ഒഴിവാക്കി.

എന്നാല്‍ ഇപ്പോള്‍ ഇതേ ചണ്ടി ഡിപ്പോയില്‍ ജൈവ മാലിന്യങ്ങളില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിക്ക് ഈ കമ്പനിക്കു സര്‍ക്കാര്‍ നേരിട്ടു കരാര്‍ നല്‍കി. കോഴിക്കോട് ഉള്‍പ്പെടെ മറ്റു ചില ജില്ലകളിലും കമ്പനിക്കു കരാര്‍ നല്‍കിയതായാണു വിവരം. പദ്ധതി നടത്തിപ്പിനു കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനുമായി ചേര്‍ന്നു പ്രത്യേക കണ്‍സോര്‍ഷ്യവും രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ വിവരങ്ങള്‍ അതതു തദ്ദേശ സ്ഥാപനങ്ങള്‍ക്കു പോലും വ്യക്തമായ വിവരമില്ല.

ജില്ലകളില്‍ മെഡിക്കല്‍ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍, സുവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ എന്നിവ സ്ഥാപിക്കാന്‍ പാര്‍ട്ടി താല്‍പര്യമുള്ള സ്വകാര്യ കമ്പനികള്‍ക്കു കരാര്‍ നല്‍കാനുള്ള നീക്കവും സജീവമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (5 minutes ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (16 minutes ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (25 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (37 minutes ago)

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (52 minutes ago)

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീ  (1 hour ago)

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്  (1 hour ago)

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (1 hour ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (1 hour ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (2 hours ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (2 hours ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (2 hours ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (3 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends