ലൈഫിനൊപ്പം സ്വര്‍ണക്കടത്തും ..... 30 കോടി വാഗ്ദാനം ചെയ്ത് സ്വര്‍ണക്കടത്ത് കേസ് ആരോപണങ്ങളില്‍ ഒത്തുതീര്‍പ്പ് ശ്രമം നടന്നെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കുന്നു?

സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍ സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തില്‍. സി.പി.എം ജനകീയ പ്രതിരോധ ജാഥ പകുതിദൂരം പിന്നിട്ടിരിക്കെയാണ് ഈ പുതിയ വിവാദം.മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണം 30 കോടി വാങ്ങി പിന്‍വലിച്ച് തെളിവുകളും കൈമാറി കേരളം വിടണം. വഴങ്ങിയില്ലെങ്കില്‍ ആയുസിന് ദോഷമുണ്ടാകുമെന്ന് ധരിപ്പിക്കാനായി എം.വി.ഗോവിന്ദന്‍ ഇടനിലക്കാരനായ വിജേഷ് പിള്ളയെ പറഞ്ഞേല്പിച്ചെന്നാണ് സ്വപ്നയുടെ ഗുരുതര വെളിപ്പെടുത്തല്‍.
എന്നാല്‍ ഇക്കാര്യത്തിനെപ്പറ്റി ഗോവിന്ദന്‍ പ്രതികരിച്ചില്ല. ജാഥ ഇപ്പോള്‍ ഇടുക്കിയിലാണ്. ഇന്നുരാവിലെ നെടുങ്ങണ്ടത്ത് വാര്‍ത്താസമ്മേളനമുണ്ട്.
അതിനിടെ ഒന്നിനു പിറകേയുള്ള ആരോപണങ്ങള്‍ സംശയ നിഴലിലാക്കുന്നത് സര്‍ക്കാരിന് തലവേദനയായേക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും ചേരുമ്പോഴും ഇതിന്റെ അലയൊലിയുണ്ടാകും.
ലൈഫ് കോഴയില്‍ പിടിമുറുക്കിയ ഇ.ഡി ശിവശങ്കറിനെയും മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ്‌സെക്രട്ടറി സി.എം. രവീന്ദ്രനെയും ആവര്‍ത്തിച്ച് ചോദ്യംചെയ്തു വരികയാണ്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനും നീക്കം നടത്തുകയാണ്.
സ്വപ്നയുടെ വെളിപ്പെടുത്തലോടെ ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണക്കടത്ത് കേസും വീണ്ടും ഉയര്‍ത്തെഴുന്നേറ്റിട്ടുണ്ട്. ബംഗളൂരുവിലെത്തിയുള്ള വിജേഷിന്റെ ഒത്തുതീര്‍പ്പ് ശ്രമത്തിനും ഭീഷണിക്കുമെതിരെ ഇ.ഡിക്കും കര്‍ണാടക ഡി.ജി.പിക്കും തെളിവു സഹിതം പരാതി നല്‍കിയെന്നാണ് സ്വപ്ന പറയുന്നത്.
അന്വേഷണ ഏജന്‍സികള്‍ വിജേഷ് പിള്ളയെത്തേടി കേരളത്തിലെത്തും. ലൈഫിനൊപ്പം സ്വര്‍ണക്കടത്തും സജീവ ചര്‍ച്ചയാകുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായേക്കും.
"
https://www.facebook.com/Malayalivartha
























