അഗ്‌നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രവര്‍ത്തനത്തിലൊന്ന്... ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും... മുപ്പതോളം ഫയര്‍ എഞ്ചിനുകള്‍ ബ്രഹ്മപുരത്ത് ക്യാമ്പ് ചെയ്യുന്നു

ബ്രഹ്മപുരത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യം ഇളക്കി അടിയിലെ കനല്‍ വെള്ളമൊഴിച്ച് കെടുത്താന്‍ ശ്രമം നടക്കുന്നു. ഇതിനായി 30 ഫയര്‍ എഞ്ചിനുകള്‍ ബ്രഹ്മപുരത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. ഹെലികോപ്റ്ററില്‍ നിന്ന് ആകാശമാര്‍ഗവും വെള്ളം ഒഴിക്കുന്നുണ്ട്.
അഗ്‌നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രവര്‍ത്തനത്തിലൊന്നാണ് ബ്രഹ്മപുരത്ത് നടക്കുന്നത്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ഫയര്‍ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്‌നി രക്ഷാപ്രവര്‍ത്തകര്‍ പുക ശമിപ്പിക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ്.
എഴുപത് ശതമാനം പ്രദേശത്തും പുക പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണത്തിലുള്ളത്.
അതേസമയം ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിന് തീപിടിച്ച പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തദ്ദേശ സ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കലകട്ര്‍, കോര്‍പറേഷന്‍ സെക്രട്ടറി തുടങ്ങിയവരോട് ഹാജരാകാന്‍ കോടതി നിര്‍ദേശമുണ്ട്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ കൂടി ചേര്‍ത്ത് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളടക്കം കോടതി ഇന്ന് പരിഗണിക്കും.
https://www.facebook.com/Malayalivartha
























