തൂണിലും തുരുമ്പിലും അവനുണ്ട്... വിജേഷിന് പാര്‍ട്ടിയുമായുള്ള ബന്ധമന്വേഷിക്കാന്‍ പോയ ചാനലുകള്‍ക്ക് കിട്ടിയത് വിജേഷിന്റെ അച്ഛന്റെ തക്കതായ മറുപടി; സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് എം.വി ഗോവിന്ദന്‍ ഇന്ന് മറുപടി നല്‍കും; വിജേഷ് പിള്ള മായാലോകത്ത്

സ്വപ്ന തുറന്നുവിട്ട വിജേഷ് പിള്ളയെന്ന ഭൂതത്തെ തപ്പി ചാനലുകാര്‍ ഇറങ്ങിത്തിരിച്ചു കഴിഞ്ഞു. പക്ഷെ ആദ്യ അടി വിജേഷ് പിള്ളയുടെ അച്ഛനില്‍ നിന്നുണ്ടായി. വിജേഷ് പിള്ളയ്‌ക്കെതിരായ സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. വിജേഷിന് ബിസിനസ് എന്നേ അറിയൂ. വിജേഷിന് സിപിഎമ്മുമായും എം വി ഗോവിന്ദനുമായും ബന്ധമില്ലെന്നും പിതാവ് പറഞ്ഞു.
ഒരുമാസം മുമ്പ് കണ്ണൂരിലെ വീട്ടില്‍ വന്നിരുന്നു. നാടുവിട്ട് പോയിട്ട് കാലം കുറെയായി. മൂന്നു ദിവസം വിളിച്ചിരുന്നു. അപ്പോള്‍ ബംഗളുരുവിലാണ് എന്നാണ് പറഞ്ഞത്. സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും പിതാവ് ഗോവിന്ദന്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പ് പൊലീസ് വീട്ടില്‍ എത്തി വിജേഷിനെപ്പറ്റി അന്വേഷിച്ചിരുന്നു. ഓട്ടോ ഓടിച്ചാണ് താന്‍ ജീവിക്കുന്നത്. വിജേഷിന്റെ സാമ്പത്തിക ഇടപാടികളെപ്പറ്റി അറിയില്ല. വിജേഷിപ്പോള്‍ എറണാകുളത്താണെന്നും വിജേഷിന്റെ പിതാവ് ഗോവിന്ദന്‍ വ്യക്തമാക്കി.
വിജയ് പിള്ള എന്നാണ് സ്വപ്ന ആരോപണം ഉന്നയിച്ചതെങ്കിലും യഥാര്‍ത്ഥ പേര് വിജേഷ് എന്നാണെന്ന് പിതാവ് വ്യക്തമാക്കി. ഓട്ടോ മൊബൈല്‍ ഡിപ്ലോമാ പഠിച്ചയാളാണ്. കൊണ്ടുനടക്കുന്ന കാറുകള്‍ കൂട്ടുകാരുടേതാണെന്നും പിതാവ് പറഞ്ഞു. വിജേഷ് ചങ്ങമ്പുഴ നഗറില്‍ ഒരു സ്ഥാപനം തുടങ്ങിയിരുന്നു. ആറ് മാസം മാത്രമാണ് ഇവിടെ സ്ഥാപനം നടത്തിയിരുന്നത്. ഇയാള്‍ മികച്ച സാമ്പത്തികനിലയുള്ള ആളല്ല എന്നാണ് സ്ഥാപനത്തിന്റെ കെട്ടിട ഉടമ പറഞ്ഞത്.
അതേസമയം സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്ന വിജേഷ് പിള്ള കാണാമറയത്ത് തന്നെ. കണ്ണൂര്‍ സ്വദേശിയായ ഇയാളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് വരികയാണ്. അതേസമയം സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്ന് മറുപടി നല്‍കിയേക്കും. ഇന്ന് രാവിലെയാണ് വാര്‍ത്താസമ്മേളനം .
സ്വപ്ന സുരേഷിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുയര്‍ന്ന കണ്ണൂര്‍ സ്വദേശി വിജേഷ് പിള്ളയെപ്പറ്റി സംസ്ഥാന പൊലീസും അന്വേഷണം തുടങ്ങി. ഇയാളുടെ കൊച്ചിയിലെ സ്ഥാപനം കേന്ദീകരിച്ചും വിവരങ്ങള്‍ ശേഖരിച്ചു. സ്വപനയുടെ ആരോപണത്തില്‍ ഇയാളെ തേടിപ്പിടിച്ച് വിവരം തിരക്കാനാണ് പൊലീസ് ശ്രമം. കേരളത്തില്‍ പരാതിയില്ലാത്തതിനാല്‍ സംസ്ഥാന പൊലീസിനും നടപടിയെടുക്കാനാകില്ല. സ്വപ്നയുടെ ആരോപണതത്തിലെ സത്യാവസ്ഥയാണ് പൊലീസ് പരിശോധിക്കുന്നത്.
മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിക്കൂട്ടിലാക്കിയാണ് സ്വര്‍ണക്കളളക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍ വന്നത്. കേസില്‍ നിന്ന് പിന്‍മാറണമെന്നും മുഴുവന്‍ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്നാണ് സ്വപ്നയുടെ ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗേവിന്ദന്‍ പറഞ്ഞിട്ടാണ് വന്നതെന്നും 30 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നുമാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍.
ബംഗലൂരുവിലുളള സ്വപ്ന സുരേഷ് ഫേസ് ബുക് ലൈവിലൂടെയാണ് ആരോപണം ഉന്നയിച്ചത്. വിജയ് പിളള എന്ന് പരിചയപ്പെടുത്തിയാണ് കണ്ണൂര്‍ സ്വദേശി തന്നെ സമീപിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ തന്റെ പക്കലുളള തെളിവുകള്‍ കൈമാറണമെന്നാവശ്യപ്പെട്ടു. പ്രതിഫലമായി 30 കോടി രൂപവരെ വാഗ്ദാനം ചെയ്തു. പണവും വാങ്ങി എത്രയും വേഗം ഹരിയാനയിലേക്കോ ജയ്പൂരേക്കോ പൊയ്‌ക്കൊളളണം. രാജ്യം വിടാനാണെങ്കില്‍ വ്യാജ പാസ്‌പോര്‍ടും വിസയും നല്‍കാം. തെളിവുകള്‍ കൈമാറി സ്ഥലം വിട്ടില്ലെങ്കില്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഇതിന് പിന്നില്‍. വ്യവസായി യൂസഫലിയെപ്പറ്റിയും വിജയ്പിളള സംസാരിച്ചെന്നും സ്വപ്ന ആരോപിക്കുന്നു.
വിമാനയാത്രയ്ക്കിടെ നിരോധിത വസ്തുക്കള്‍ ബാഗില്‍വെച്ച് അഴിക്കുളളിലാക്കാനും ഇതിനുപിന്നിലുളളവര്‍ മടിക്കില്ല. അതുകൊണ്ടാണ് മര്യാദയ്ക്ക് കിട്ടുന്ന പണവും വാങ്ങി അപ്രത്യക്ഷയാകണം എന്ന് ആവശ്യപ്പെട്ടത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടക പൊലീസിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സ്വപ്ന സുരേഷ് പരാതി നല്‍കി.
https://www.facebook.com/Malayalivartha
























