കാസര്‍കോട് മൊഗ്രാല്‍ പുത്തൂരില്‍ പോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം.. വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാനായി ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്

കാസര്‍കോട് മൊഗ്രാല്‍ പുത്തൂരില്‍ പോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി സ്വാദിഖ് (22) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാനായി ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മൊഗ്രാല്‍ പുത്തൂരില്‍ അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്ത് വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടയില്‍ കയര്‍ പൊട്ടിച്ച് ഓടുകയായിരുന്നു. ഇതിനിടയില്‍ പോത്തിനെ പിടിക്കാനായി ശ്രമിക്കുന്നതിനിടെയാണ് സ്വാദിഖിന് കുത്തേറ്റത്. അടിവയറ്റില്‍ കുത്തേറ്റ ഇദ്ദേഹത്തെ മംഗളൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മൊഗ്രാല്‍ പുത്തൂരില്‍ നിന്ന് ഓടിയ പോത്തി മൊഗ്രാലിലും പരാക്രമം നടത്തി. രണ്ട് കടകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. വാഹനങ്ങളും തകര്‍ത്ത നിലയില്‍. 25 ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് സൂചനകള്‍. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
വീട്ടുമുറ്റങ്ങളില്‍ കയറിയും പോത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. പരാക്രമം തുടര്‍ന്ന പോത്ത് ആരെയും അടുക്കാനായി സമ്മതിച്ചില്ല. ഒടുവില്‍ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും കയറുകളുമായി പോത്തിനെ കീഴ്പ്പെടുത്തി ഉടമസ്ഥന് കൈമാറി.
0
https://www.facebook.com/Malayalivartha
























