രണ്ടായിരം കോടി നിക്ഷേപത്തിന് യൂസഫലി രക്ഷകന്‍ സിപിഎമ്മിന്റെ നിധി കുഭം ഇ.ഡി മാന്തിയെടുക്കും.

കേരള രാഷ്ട്രീയത്തിലേയ്ക്ക് വീണ്ടും സ്വപ്‌നസുരേഷ് അടുത്ത ബോംബ് പൊട്ടിച്ചിരിക്കുകയാണ്. സ്വപ്‌നയുടെ വീറും വാശിയും ലക്ഷ്യം വെയ്ക്കുന്നത് പിണറായി വിജയനും കുടുംബത്തേയുമാണെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാലിപ്പോള്‍ അവിടവും കടന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനില്‍ എത്തി നില്ക്കുന്നു. സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട ശതകോടീശ്വരന്‍മാരെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നി്ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുളളവരുടെ അനധികൃത നിക്ഷേപത്തിന്റെ വെളിപ്പെടുത്തലിന് വേണ്ടിയാണെന്നാണ് വിവരം.കേരളത്തിന്റെ ചെറിയ സാഹചര്യത്തില്‍ നിന്ന് വിശാലമായ ബിസിനസ് ലോകത്ത് കുറഞ്ഞത് രണ്ടായിരം കോടി രൂപയുടെ നിക്ഷേപം കേരളത്തിലെ സിപിഎം നേതാക്കള്‍ക്കുള്ളതായാണ് പുറത്തു വരുന്ന വിവരം. അതിന്റെ ഏറിയ പങ്കും കൈകാര്യം ചെയ്യുന്നത് യൂസഫലി ഗ്രൂപ്പാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്.
സ്വപ്നയെ അനുനയിപ്പിക്കാനും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കുമായി ഇത് രണ്ടാം തവണയാണ് ഇടനിലക്കാരന്‍ എത്തുന്നത്. ആദ്യം എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ഷ്ജ്കിരണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ സരിതയെ സമപിച്ചതും സംഭവം പുറത്തായതും ഏറെ നാണക്കേടായിരുന്നുു. എന്നാലിപ്പോള്‍ ബാംഗ്ലൂരിലെത്തി സ്വപ്നയെ ഭീഷണി പ്പെടുത്തിയെന്നും രാജ്യം വിട്ട് പോകാന്‍ മുപ്പത് കോടി വാഗ്ദാനം ചെയ്‌തെന്നുമുള്ള ആരോപണമാണ് സ്വപ്‌ന ഉയര്‍ത്തിയിരിക്കുന്നത്. ഇഡി ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം അന്യസംസ്ഥാനത്തിലേയ്ക്കും എത്തിക്കുകയാണ് സ്വപ്‌ന ചെയ്തിരിക്കുന്നത്.
വിജേഷ് പിള്ളയാണ് തന്നെ ഭീഷണിപ്പെടുത്തി അനുനയിപ്പിക്കാന്‍ എത്തിയതെന്ന് സ്വപ്‌ന ഫോട്ടോ സഹിതമാണ് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കന്നത്.ലൈഫ് മിഷന്‍ കോഴ കേസില്‍ ഇഡി തെളിവെടുപ്പിന് വിളിപ്പിച്ചിട്ടുള്ള വ്യവസായി എം.എ.യൂസഫലിയുടെ പേരു പറഞ്ഞും വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത് ലൈഫ് മിഷന്‍ കോഴയു , ഡോളര്‍ കടത്തിനും അപ്പുറം വലിയ കൂട്ടുകെട്ടുകളുടെ ഒരു മഹാശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്.
സിപിഎം നേതാക്കളെല്ലാം സ്വപ്‌നയുടെ വാക്കുകളെയും പ്രവൃത്തികളെയും ഭയം അവഗണിക്കുന്നതായാണ് കാണുന്നത്. സോളാര്‍ കേസില്‍ ഉറഞ്ഞു തുള്ളിയവര്‍, അതിന്റെ പേരില്‍ കോടികള്‍ നഷ്ടം വരുത്തിയവര്‍ സ്വ്പനയുടെ വെളിപ്പെടുത്തലുകളോട് മുഖം തിരിക്കുന്നത് ഭയം അല്ലാതെ മറ്റൊന്നുമല്ലെന്നാണ് ആരോപണം ഉയരുന്നത്. പിണറായി വിജയന്റെയും സിപിഎം നേതാക്കളുടെയും അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് എം.എ.യൂസഫലി. അദ്ദേഹത്തിന്റെ ബിസിനസുകളില്‍ കേരളത്തില്‍ സിപിഎം നേതാക്കള്‍ക്ക് വന്‍തോതില്‍ നിക്ഷേപമുണ്ടെന്ന് നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലാണ് ഇഡിയുടെ അന്വേഷണവും തെളിയിക്കുന്നത്.
എം.എ.യൂസഫലി, രവിപിള്ള എന്നീ വമ്പന്‍ ബിസിനസുകാര്‍ കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ സിപിഎം നേതാക്കളെയും കേന്ദ്രത്തില്‍ നരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയ നേതാക്കളെയും വട്ടംചുറ്റി കറങ്ങി കൊണ്ടിരിക്കുകയാണ്. കേരളത്തിലെ സിപിഎം നേതാക്കള്‍ അനധികൃതമായി സമ്പാദിക്കുന്ന പണം നി്‌ക്ഷേപിക്കുന്ന് യൂസഫലി വഴിയാണെന്നതിന്റെ വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. രണ്ടായിരം കോടി രൂപ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ക്ക് യൂസഫലിയുടെ സ്ഥാപനങ്ങളില്‍ നിക്ഷേപമുള്ളതായാണ് വിവരം.അതായത് തിരുവനന്തപുരം ലുലുമാളിന് സ്ഥലമെടുപ്പ് നടന്നതുമുതല്‍ അതിന്റെ വിവരങ്ങള്‍ പുറത്തു വന്നു തുടങ്ങിയതാണ്. കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ അന്ന് ലുലുവിന് വേണ്ടി ചെയ്തു കൊടുത്ത സഹായങ്ങളും ഒത്തു തീര്‍പ്പുകളും ഏറെ വിവാദമായിരുന്നു.
പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്ക് എവിടെയൊക്കെ നിക്ഷേപമുണ്ടെന്നും അത് ആര് വഴിയാണ് അവിടെ എത്തിച്ചതെന്നും സ്വപ്‌ന സുരേഷിന് നേരിട്ടറിയാവുന്ന കാര്യമാണ്. വീണ വിജയന്റെ ബാഗ്ലൂരുവിലെ ഐടി സ്ഥാപനം തുടങ്ങാന്‍ മൂന്നുറ് കോടി രൂപ എങ്ങനെ കിട്ടിയെന്നും സ്വപ്‌നയ്ക്കറിയാം. തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ നേതാക്കള്‍ മുതലാളിമാരുമായി അമിത ചങ്ങാത്തം പുലര്‍ത്തുന്നത് പാര്‍ട്ടിയില്‍ നിരവധി തവണ ചര്‍ച്ചയായെങ്കിലും പിണറായിയുടെ മൗനത്തിലും വിരട്ടലിലും അതെല്ലാം അസ്തമിക്കുകയാണുണ്ടായത്. എന്നാലിപ്പോള്‍ പാര്‍ട്ടിയില്‍ തെറ്റുതിരുത്തല്‍ രേഖയുമായി സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇറങ്ങിയിരിക്കുകയാണ്.
പാര്‍ട്ടിയുടെ മുകളില്‍ തട്ടില്‍ പടര്‍ന്നുപിടിച്ച പണത്തിനോട് ആര്‍ത്തിയും, അതിന്റെ ഭാഗമായി അഴിമതി നടത്താനുള്ള വ്യഗ്രതയും താഴെതട്ടില്‍ വരെ എത്തിയിരിക്കുകയാണ്. ജനം കല്ലെറിയുമെന്ന അവസ്ഥ വന്നപ്പോഴാണ് തെറ്റുതിരുത്തല്‍ രേഖ പൊടിതട്ടിയെടുത്തത്. തുടര്‍ഭരണം പാര്‍ട്ടി പ്രവര്‍ത്തകരില്‍ അഹങ്കാരവും അഴിമതിയും വളര്‍ത്തിയെന്ന ആരോപണം അത്രക്കണ്ട് ശരിയല്ല. തുടര്‍ഭരണം കിട്ടുന്നതിന് മുന്‍പാണ് യൂസഫലി, രവിപിള്ള ശക്തികള്‍ സിപിഎം നേതാക്കളുടെ പണ സ്രോതസുകളില്‍ കണ്ണുവെച്ചത്. അവരത് നേടുകയും ചെയ്തു. അപ്പോഴെല്ലാം സ്വപ്‌ന എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്നു.
പിണറായി വിജയന്റെ വീടിന്റെ അടുക്കളയില്‍ വരെ കയറി ചെല്ലാന്‍ ഏത് സമയത്തും സ്വാതന്ത്ര്യമുണ്ടായിരുന്ന സ്വപ്‌ന സുരേഷ് സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായതോടെയാണ് നികൃഷ്ട ജീവിയുടെ കൂട്ടത്തിലേയ്ക്ക് മാറിയത്. അവരെ രക്ഷിക്കാമെന്ന് വാഗ്ദാനം നല്കി ശബ്ദസന്ദേശം തയ്യാറാക്കി പ്രചരിപ്പിച്ച് തുടര്‍ഭരണം ഉറപ്പാക്കി. ഇ.പി.ജയരാജന്‍, പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ യൂസഫലി ബന്ധത്തിന്റെ പാലം കെ.ടി.ജലീലായിരുന്നു. സിപിഎമ്മില്‍ അംഗത്വം പോലുമില്ലാതിരുന്നിട്ടും മുഖ്യന് വേണ്ടി ന്യായീകരണ തൊഴിലാളിയുടെ റോളാണ് കെ.ടി.ജലീല്‍ പലപ്പോഴും കൈകാര്യം ചെയ്യുന്നത് . എന്നാല്‍ ജലീലിന്റെ ന്യായീകരണം കുറിക്ക് കൊള്ളുന്നില്ലെന്ന കാണുമ്പോള്‍ മുഖ്യമന്ത്രി മുസ്ലീം സമുദായത്തെ സുഖിപ്പിക്കാനായി ആര്‍ എസ് എസിനെയോ കോണ്‍ഗ്രസിനെയോ കടന്നാക്രമിക്കും അതോടെ ജലീല്‍ മുസ്ലീം സമുദായത്തിന് പ്രിയപ്പെട്ടവനാകും . ഇങ്ങനെ വര്‍ഷങ്ങളായി നടക്കുന്ന പൊറാട്ട് നാടകങ്ങള്‍ക്കെല്ലാം പിന്നില്‍ വ്യക്തമായ സാമ്പത്തിക മെച്ചമുണ്ടായിരുന്ന.
അടിമക്കൂട്ടങ്ങളെ പോലെ അധപിച്ചരിക്കുന്ന കുട്ടിസഖാക്കള്‍ സരിതയല്ല സ്വപനയെന്ന് പറഞ്ഞ് തടിതപ്പുകയാണ്. സരിത പറഞ്ഞതെല്ലാം കളവാണെന്നും സരിത പ്രതികളാക്കിയവരെല്ലാം അഗ്നിശുദ്ധി വരുത്തി പുറത്തു വന്നിട്ടും സിപിഎം ഇപ്പോഴും അവിടെ തന്നെ നില്ക്കുകയാണ്. എന്നാല്‍ സ്വപ്‌ന പറയുന്നത് തെളിവ് സഹിതമാണെന്ന് വാദിച്ചാലും അടിമ സഖാക്കള്‍ ഇപ്പോഴും പിണറായി വിജയന്റെയും കുടുംബത്തിന്റെയും സംരക്ഷകരായി മാറുകയാണ്. കാര്യങ്ങള്‍ അറിയുന്നവര്‍ പോലും പരസ്യമായി പറയാന്‍ മടിക്കുകയല്ല ഭയക്കുകയാണ്.
വെളിപ്പെടുത്തലുകള്‍ കേരളത്തനൊരു പുതുമയല്ല. എന്നാല്‍ പിണറായി വിജയനെ പോലൊരാള്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരുയുവതിയുടെ വാക്കുകള്‍ക്ക് മുന്നില്‍ അടിപതറി നിശബ്ദനാകുമ്പോള്‍ എന്തോ ഒളിക്കാനും മറയ്ക്കാനുമുണ്ടെന്ന് സംശയം ഉയരുന്നത് സ്വാഭാവികം. പച്ചക്കള്ളമെന്നോ, കെട്ടിച്ചമച്ചതെന്നോ പറഞ്ഞ് പ്രതിപക്ഷത്തിന്റെ വായടപ്പിക്കാമായിരിക്കാം. എന്നാല്‍ ്‌സ്വപ്‌ന ഇ.ഡിയ്ക്ക് നല്കിയിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണവും ചോദ്യം ചെയ്യലും സിപിഎമ്മിന് തള്ളിക്കളയാനാകുമോ. മുഖ്യമന്ത്രിയുടെ ഇടത്തും വലത്തുമിരുന്ന് ഭരണം നടത്തിയിരുന്നവരെയാണ് ഇഡി തലങ്ങും വിലങ്ങും ചോദ്യം ചെയ്തത്. അതിലൊരാള്‍ രണ്ട് വട്ടം ജയിലിലുമായി. ജയിലിലില്‍ കിടക്കുന്ന ശിവശങ്കരന്‍ എന്ന സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ജയിലില്‍ പോയത് അദ്ദേഹത്തിന്റെ മാത്രം കുറ്റം കൊണ്ടാണെന്ന് പറഞ്ഞ് പിണറായി വിജയന് കയ്യൊഴിയാനാകില്ല.
സെക്രട്ടറിയേറ്റ് സ്വന്തം തടവാട് പോലെ കൊണ്ടു നടന്ന സി.എം.രവീന്ദ്രന്‍ അറിയാതെ പിണറായി വിജയന്റെ ഓഫീസിലെ ഒരു ഫയല്‍ പോലും പുറം ലോകം കാണില്ല.മുഖ്യമന്ത്രി അറിയാതെ രവീന്ദ്രന്‍ ഒരു നടപടിയ്ക്കും മുതിരുകയുമില്ല. ഈ സാഹചര്യത്തില്‍ പിണറായി വിജയന്‍ , രവീന്ദ്രനെ മാത്രം ഇഡിയ്ക്ക് മുന്നിലേയ്‌ക്കെറിഞ്ഞു കൊടുത്തിട്ട് സ്വസ്ഥമായി ഇരിക്കുകയാണ്. എന്നാല്‍ ശിവശങ്കര്‍ രവീന്ദ്രന്‍ എന്നിവരുടെ മൊഴികളില്‍ നിന്നും കാര്യങ്ങള്‍ എത്തി നില്ക്കുന്നത് പിണറായി വിജയനിലേയ്ക്കാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് ഇഡി അന്വേഷിക്കുന്നത്. അത് ലൈഫ് മിഷന്‍ മാത്രമല്ലെന്നതാണ് വാസ്തവം, കാരണം എം.എ.യൂസഫലിയും രിവപിള്ളയും ഉള്‍പ്പെടുന്ന കോക്കസ് ആയതിനാല്‍ ഒന്നല്ല നിരവധി വെളുപ്പിക്കലുകളില്‍ മുഖ്യമന്ത്രിക്കം അദ്ദേഹത്തിന്റെ ഓഫീസിനും മറ്റ് പല സിപിഎം നേതാക്കള്‍ക്കും ബന്ധമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha
























