കണ്ണീര്‍ക്കാഴ്ചയായി..... കോഴിക്കോട് വനിതാ ഡോക്ടര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍...

വനിതാ ഡോക്ടര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍. സദാ റഹ്മത്ത് ആണ് മരിച്ചത്. കോഴിക്കോട് മേയര്‍ ഭവന് അടുത്തുള്ള ലിയോ പാരഡൈസ് അപാര്‍ട്‌മെന്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നാണ് വനിതാ ഡോക്ടര്‍ വീണത്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം നടന്നത്.
അപാര്‍ട്‌മെന്റില്‍ പിറന്നാളാഘോഷം നടന്നിട്ടുണ്ടായിരുന്നു. ഇതിന് വേണ്ടിയായിരുന്നു ഡോക്ടര്‍ ഇവിടെ എത്തിയതാണെന്നാണ് ലഭിക്കുന്ന വിവരം. ശബ്ദം കേട്ട് എത്തിയപ്പോള്‍ വീണുകിടക്കുന്ന നിലയില്‍ ഡോക്ടറെ കണ്ടെത്തുകയായിരുന്നെന്ന് സുരക്ഷാ ജീവനക്കാരന്‍ പറയുന്നു.
തുടര്‍ന്ന് ഫ്‌ലാറ്റിലുള്ള അസോസിയേഷന്‍ അധികൃതരെ വിവരം അറിയിക്കുകയും ഏത് ഫ്‌ലാറ്റില്‍ നിന്നുള്ള ആളാണെന്ന് കണ്ടെത്തുകയും ചെയ്തു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വെള്ളയില്‍ പോലീസ് സ്ഥലത്തെത്തി. സംഭവത്തിന്റെ വിശദാംശങ്ങള്‍ പോലീസ് അന്വേഷിച്ചുവരുന്നു.
"
https://www.facebook.com/Malayalivartha
























