വയനാട് ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം... സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയില്‍

വയനാട് ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം... സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയില്‍
വയനാട് ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം. അരക്കോട് കീഴുപറമ്പ് ചീടികുഴി ഗ്രീഷ്മ (20)യാണ് മരിച്ചത്. ആറാം വളവിനും അഞ്ചാം വളവിനും ഇടയില്‍ നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നരയോടെയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ ഗ്രീഷ്മയെ ആദ്യം കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha

























