പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ കടന്നത് കാണിക്കവഞ്ചിയുമായി.... ആലപ്പുഴയില്‍ ക്ഷേത്രത്തിലെത്തിയ യുവാവും യുവതിയും കാണിക്കവഞ്ചിയുമായി കടന്നു

ആലപ്പുഴയിലെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ യുവതിയും യുവാവും ചേര്‍ന്ന് മോഷണം നടത്തി. തകഴിക്ക് സമീപത്തായി കുന്നുമ്മ ആക്കള ക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. ബൈക്കിലെത്തിയായിരുന്നു മോഷണം നടത്തിയത്. ഇന്നലെ രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നത്.
യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി ക്ഷേത്രനടയിലെത്തി പ്രാര്‍ത്ഥിച്ചു. ഇതിന് പിന്നാലെ നടയിലുണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികളുമെടുത്ത് കൈയില്‍ കരുതിയ സഞ്ചിയിലിട്ട് അതേ ബൈക്കില്‍ കടന്നു കളഞ്ഞു. മോഷണ ദൃശ്യം ക്ഷേത്രവളപ്പിലെ നിരീക്ഷണ ക്യാമറയില്‍ പതിയുകയായിരുന്നു.
ശാന്തിക്കാരന്‍ രാവിലെ വന്നു ശ്രീകോവിലിനു വെളിയിലെ ദീപം കത്തിച്ചപ്പോള്‍ ശ്രീകോവിലിനു മുന്നില്‍ കാണിക്ക വഞ്ചികളുണ്ടായിരുന്നു. എന്നാല്‍ പിന്നീടു 11നു ശാന്തിക്കാരന്‍ എത്തിയപ്പോഴാണു കാണിക്ക വഞ്ചികള്‍ നഷ്ടമായ വിവരം മനസിലായത്.
അതേസമയം ക്ഷേത്രത്തില്‍ മൂന്ന് മാസം മുന്‍പും കാണിക്ക വഞ്ചി മോഷണം പോയിരുന്നതിനെ തുടര്‍ന്നാണ് നിരീക്ഷണ ക്യാമറകള്‍ വച്ചത്. ക്ഷേത്ര ഭാരവാഹികള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























