ഇഡി വേട്ടയാടുന്നു....! ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെ തന്നെ മാത്രം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു, അന്വേഷണത്തില്‍ തനിക്കെതിരെ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല, എം.ശിവശങ്കരന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലൈഫ് മിഷൻ കോഴക്കേസിൽപ്പെട്ട് ആകെ പട്ടിണിയും പരിവട്ടവുമായി ജയിലിൽ കഴിയുന്ന എം ശിവശങ്കറിന്റെ കാരാഗ്രഹ ജീവിതത്തെ കുറിച്ചുള്ള വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ എത്രയും പെട്ടെന്ന് പുറത്തുകടക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ. ചികിത്സാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശിവശങ്കർ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഈ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കുകയാണ്.
കേസില്‍ ഉൾപ്പെടുത്തി ഇഡി വേട്ടയാടുന്നുവെന്ന് ശിവശങ്കർ ഹർജിയിൽ ആരോപിച്ചു. കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെയാണ് തന്നെ മാത്രം അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നും ഹർജിയിലുണ്ട്. അന്വേഷണത്തില്‍ തനിക്കെതിരെ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
എന്നാൽ കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത്തവണയും അതിനുള്ള സാധ്യത ഏറെയാണ്. ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന ഇഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോള്‍ ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. അന്വേഷണത്തില്‍ ശിവശങ്കര്‍ വേണ്ട പോലെ സഹകരിക്കുന്നില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി ആരോപിച്ചു.
ഇത്തവണയും ശിവശങ്കരന്റെ വാദങ്ങളുടെ മുനയൊടിക്കാൻ തന്നെയാകും ഇഡി ശ്രമിക്കുന്നത്. ഒരു കാരണവശാലും പുറത്തുകടക്കാൻ ഇഡി സമ്മതിക്കില്ലെന്ന ഉറച്ച വാശിയിൽ തന്നെയാണ്. അതുകൊണ്ട് ജാമ്യം കിട്ടുമെന്ന് ശിവശങ്കർ സ്വപ്നത്തിൽ പോലും വിചാരിക്കേണ്ട. കേസില്‍ ശിവശങ്കറിനെ ഒന്‍പത് ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























