മൊബൈല്‍ ഫോണ്‍ കിട്ടാത്തതില്‍ മനംനൊന്ത് എട്ടാംക്ലാസുകാരി ജീവനൊടുക്കി....

മൊബൈല്‍ ഫോണിന് വേണ്ടി സഹോദരനുമായി വഴക്കിട്ടതിനെതുടര്‍ന്ന് തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ചു. പാലോട് താന്നിമൂട് സ്വദേശി അശ്വതി(12)ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണിന് വേണ്ടി സഹോദരനുമായി വഴക്കിട്ട പെണ്‍കുട്ടി മുറിയില്‍ കയറി വാതിലടയ്ക്കുകയും ചെയ്തു.
ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വാതില്‍ തുറക്കാതെ വന്നതോടെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























