ഫേസ്ബുക്കിൽ ലൈവ് വരും എന്ന് മലയാളത്തിൽ എഴുതിയത് ഞാനല്ല;അതിൽ ഒരു ഗൂഢാലോചനയില്ല; മലയാളത്തിൽ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയത് എന്റെ മകളാണ്; എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല; തുറന്നടിച്ച് സ്വപ്ന സുരേഷ്

കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് ലൈവിൽ വന്ന് നിർണായകമായ പല സത്യങ്ങളും വിളിച്ചു പറഞ്ഞിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കുടുക്കിലാക്കി കൊണ്ടുള്ള നിർണായകമായ വെളിപ്പെടുത്തലാണ് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം നടത്തിയത്. അതിലെ വെളിപ്പെടുത്തലുകളെ കുറിച്ചുള്ള വിശദാംശങ്ങൾ കഴിഞ്ഞ ദിവസം നാം അറിഞ്ഞതാണ്.
നമ്മൾ ഇവിടെ നോക്കാൻ പോകുന്നത് മറ്റൊരു കാര്യമാണ്. 5 മണിക്ക് വന്നു ലൈവിൽ എത്തി കുറെ സത്യങ്ങൾ തുറന്നു പറയും എന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റ് സ്വപ്ന ഇട്ടിരുന്നു. മലയാളത്തിലായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. മലയാളത്തിൽ സ്വപ്ന സുരേഷ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്..... സ്വർണ്ണ കടത്ത് കേസിൽ ഒത്ത് തീർപ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും.""
തീർച്ചയായിട്ടും ഈ ഫേസ്ബുക്ക് പോസ്റ്റ് കണ്ട പലരും അതിശയിച്ചു. കാരണം സ്വപ്ന സുരേഷിന് മലയാളം എഴുതാനും വായിക്കാനും അറിയില്ല സ്വപ്ന തന്നെ നേരത്തെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പിന്നെങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റ് മലയാളത്തിൽ വന്നത് എന്ന് സംശയം പലർക്കും ഉണ്ടായി. കഴിഞ്ഞദിവസം ലൈവിൽ വന്നപ്പോൾ എല്ലാ സത്യങ്ങളും തുറന്നടിച്ച ശേഷം അവസാനം സ്വപ്ന ഈ കാര്യത്തിലും ഒരു വ്യക്തത വരുത്തി.
തന്റെ ഫേസ്ബുക്കിൽ മലയാളം എങ്ങനെ വന്നുവെന്നതിനെ കുറിച്ചുള്ള ഒരു സ്വപ്നാ സുരേഷ് നൽകി. ഇതിനെ കുറിച്ചുള്ള സ്വപ്നയുടെ വാക്കുകൾ ഇങ്ങനെ : ഫേസ്ബുക്കിൽ ലൈവ് വരും എന്ന് മലയാളത്തിൽ എഴുതിയിരുന്നു അത് ഞാനല്ല എഴുതിയത് എന്റെ മകളാണ് എഴുതിയത്.എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല. അതിൽ ഒരു ഗൂഢാലോചന അങ്ങനെയുള്ള ഒരു കാര്യങ്ങളും ഇല്ല എന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.
എന്തായാലും തന്റെ ഫേസ്ബുക്കിൽ എങ്ങനെ മലയാളം വന്നു എന്നതിനെക്കുറിച്ച് അവസാനം ഒരു ക്ലാരിഫിക്കേഷൻ നൽകിയാണ് സ്വപ്ന സുരേഷ് തന്റെ ഫേസ്ബുക്ക് ലൈവ് അവസാനിപ്പിച്ചത്.അതിൽ വേറെ ഗൂഢാലോചന ഒന്നുമില്ല എന്ന് പ്രത്യേകം എടുത്തു പറയുകയും ചെയ്തു.
https://www.facebook.com/Malayalivartha

























