അർദ്ധരാത്രി വിജേഷ് പിള്ളയെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്; 12 മണിയോടെ വിട്ടയച്ചു; പറയാനുള്ളതെല്ലാം ഇ ഡിയോട് പറഞ്ഞിട്ടുണ്ടെന്ന് വിജേഷ് പിള്ള

സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ഒരു വലിയ ബോംബ് പൊട്ടിച്ചിരുന്നു. ഒത്തുതീർപ്പിനായി തന്നെ ഒരു വ്യക്തി കാണാൻ വന്നു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച വെളിപ്പെടുത്തലായിരുന്നു സ്വപ്ന കഴിഞ്ഞ ദിവസം നടത്തിയത്. അതിൽ ഏറ്റവും പ്രധാനം വിജേഷ് പിള്ള എന്ന വ്യക്തിയെ കുറിച്ച് പറഞ്ഞതാണ്. എന്നാൽ സ്വപ്നയുടെ വെളിപ്പെടുത്തൽ പുറത്തു വന്നതിനു പിന്നാലെ അതായത് ഇന്നലെ രാത്രി തന്നെ ഇ ഡി വിജേഷ് പിള്ളയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു .
അക്ഷരാർത്ഥത്തിൽ വിജേഷ് പിള്ളയെ പൊക്കി എന്ന് തന്നെ നമുക്ക് പറയാം. ഇ.ഡിയുടെ അടുത്ത് എനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്ന് വിജേഷ് പിള്ള വെളിപ്പെടുത്തി . വെബ് സീരിസുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയിലെ ചിത്രങ്ങളാണ് സ്വപ്ന പുറത്തുവിട്ടതെന്നും വിജേഷ് പിള്ള വ്യക്തമാക്കി.
സ്വർണക്കടത്തു കേസിൽ ഒത്തു തീർപ്പിനായി വിജയ് പിള്ള എന്നയാൾ സി.പി.എം. നേതാക്കൾക്കുവേണ്ടി തന്നെ സമീപിച്ചു എന്ന ആരോപണവുമായി കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ വന്നത്. ബെംഗളൂരുവിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും 30 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്നും സ്വപ്ന ഫേസ്ബുക്ക് ലൈവിൽ ആരോപിച്ചിരുന്നു.
ആരോപണവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിജേഷ് പിള്ളയെ ചോദ്യംചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടു കൂടിയായിരുന്നു ഇ.ഡി ചോദ്യം ചെയ്ത ശേഷം വിജേഷ് പിള്ളയെ പുറത്തുവിട്ടത്. അതേസമയം വിജേഷ് പിള്ള നിർണായക വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.
സ്വപ്ന സുരേഷിന കണ്ടു എന്ന് സമ്മതിച്ചിരിക്കുകയാണ് വിജേഷ് പിള്ള. ബെംഗളൂരുവിൽ വെച്ചാണ് സ്വപ്നയുമായി ചർച്ച നടത്തിയത്. സ്വപ്ന പറഞ്ഞ ആരോപണങ്ങളെല്ലാം കള്ളമാണ്. സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയത് ബിസിനസ് ആവശ്യത്തിന് വേണ്ടിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ താൻ ചെയ്തിട്ടില്ല എന്നദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























