ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജയ്സണുമാണ് ഓഹരികൾ വിൽക്കാൻ തയ്യാറാമെന്ന് റിസോർട്ടി്നറെ ഡയറക്ടർ ബോർഡിനെ അറിയിച്ചത്. ഇരുവർക്കുമായി 9199 ഓഹരികളാണ് റിസോർട്ടിൽ ഉള്ളത്.

എൽ ഡി എഫ് കൺവീനർ ഇപി ജയരാജനെ വിവാദത്തിലാക്കിയ മൊറാഴയിലെ വൈദേകം റിസോർട്ടിന്റേതായി കൈവശമുണ്ടായിരുന്ന ഓഹരികൾ വിൽക്കാൻ തയ്യാറായി ഇപിയുടെ കുടുംബം. ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജയ്സണുമാണ് ഓഹരികൾ വിൽക്കാൻ തയ്യാറാമെന്ന് റിസോർട്ടി്നറെ ഡയറക്ടർ ബോർഡിനെ അറിയിച്ചത്.
ഇരുവർക്കുമായി 9199 ഓഹരികളാണ് റിസോർട്ടിൽ ഉള്ളത്. എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര ചെയര്‍പേഴ്‌സണായ കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടിന്റെ രേഖകള്‍ പരിശോധിക്കാന്‍ ആദായ നികുതി വകുപ്പ് എത്തി പരിശോധന നടത്തിയിരുന്നു.
ആദായനികുതി വകു്പ്പ് ആവശ്യപ്പെട്ട രേഖകള്‍ റിസോര്‍ട്ട് അധികൃതര്‍ കണ്ണൂര്‍ ആദായ നികുതി ഓഫിസില്‍ ഹാജരാക്കുകയും ചെയ്തു എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരങ്ങൾ. തനിക്ക് റിസോർട്ടുമായി യാതൊരു ബന്ധവും ഇല്ലെന്ന് ആയിരുന്നു ഇപി ജയരാജൻ ആദ്യം തന്നെ പറഞ്ഞിരുന്നത്. റിസോര്‍ട്ടിനെതിരെ കൊച്ചിയിലെ ഒരു മാധ്യമപ്രവര്‍ത്തകനാണ് പരാതി നല്‍കിയത്.
സ്ഥാപനത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് ആരോപിച്ചു എന്‍ഫോഴ്‌സ്‌മെന്റിനും പരാതി നല്‍കിയിട്ടുണ്ടായിരുന്നു. മുന്‍ എംഡിയും ഡയറക്ട് ബോര്‍ഡ് അംഗവും ചേര്‍ന്ന് ഏഴര കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. ഈപരാതിയില്‍ ഇഡി പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.
തനിക്കെതിരെ തിരുവനന്തപുരം കേന്ദ്രീകരിച്ചു ഒരു സംഘമാളുകള്‍ ഗൂഡാലോചന നടത്തുന്നുണ്ടെന്നും റിസോർട്ടുമായി ബന്ധമില്ലെന്നുമാണ് ഇ പി ജയരാജന്‍ പറഞ്ഞത്. സിപിഎം തെറ്റു തിരുത്തല്‍ രേഖ സംസ്ഥാനകമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയംഗമായ പി ജയരാജനാണ് ഇ പിയുടെ കുടുംബത്തിന്റെ അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ചു ആരോപണമുന്നയിച്ചത്. ഇതോടെയാണ് വിഷയം സിപിഎമ്മിലും പുറത്തും ചൂടേറിയ ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കുമിടയാക്കിയത്.
ഈ വിഷയത്തില്‍ സിപിഎം നേതൃത്വം അന്വേഷണം നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് പാര്‍ട്ടിക്കുളളില്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു.മുൻ മന്ത്രി കൂടിയായ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയ്ക്കും മകൻ ജയ്സണുമൊപ്പം വൻ വ്യവസായികൾക്കും ആയുർവേദ റിസോർട്ടിൽ പങ്കാളിത്തമുണ്ട്.
കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോർട്ട്. പി കെ ജയ്സൺ റിസോർട്ടിൻ്റെ സ്ഥാപക ഡയറക്ടറാണ്. 25 ലക്ഷം രൂപയുടെ 2500 ഓഹരികളാണ് ഇ പി ജയരാജന്റെ മകന് ഉണ്ടായിരുന്നത്. 2014 ലാണ് അരോളിയിൽ ഇ പി ജയരാജന്റെ വീടിന് തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ മൂന്നു കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്.
ഇ പി ജയരാജന്റെ മകൻ ജയ്സണാണ് കമ്പനിയിൽ ഏറ്റവുമധികം ഓഹരിയുള്ള ഡയറക്ടർ. തലശേരിയിലെ കെട്ടിട നിർമാണക്കരാറുകാരനായ കെ പി രമേഷ് കുമാറാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ മറ്റൊരു പ്രധാനി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ ഭാര്യ പി കെ ശ്യാമള ആന്തൂർ നഗരസഭ ചെയർപേഴ്സൺ ആയിരുന്ന വേളയിൽ റിസോർട്ടിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമപ്രശ്നമില്ലാതെ പരിഹരിച്ചു നൽകിയിരുന്നുവെന്ന ആക്ഷേപവും ആദ്യം മുതൽ തന്നെ നിലനിൽക്കുന്നുണ്ട്.
ഇ പി ജയരാജന്റെ കുടുംബത്തിൽ നിന്ന് ഭാര്യ പി കെ ഇന്ദിരയ്ക്കും മകൻ ജയ്സണും കൂടി 91.99 ലക്ഷം രൂപയുടെ 9199 ഷെയറും മുൻ എംഡി കെ പി രമേശ്കുമാറും മകൾ ഫിദയ്ക്കും കൂടി 99.99 ലക്ഷം രൂപയുടെ 9999 ഷെയറുമാണു നിലവിൽ ഉള്ളത്. 2021 ൽ ബാങ്കിൽനിന്ന് വിരമിച്ച് റിസോർട്ടിന്റെ ചെയർപേഴ്സണായി പി കെ ഇന്ദിര ചുമതലയേൽക്കുമ്പോൾ ചുരുങ്ങിയ ഷെയർ മാത്രമുള്ള (2.2 ശതമാനംവരുന്ന 500 ഷെയർ) മകൻ ജയ്സണായിരുന്നു ചെയർമാൻ.
പിന്നീട് അദ്ദേഹത്തിന്റെ നിക്ഷേപത്തിൽ ഒരുഭാഗം ഇന്ദിരയ്ക്ക് കൈമാറി അവരെ ചെയർപേഴ്സണാക്കി ഡയറക്ടർ ബോർഡ് തീരുമാനമെടുക്കുകയായിരുന്നു. സിപിഎം വേറെയും നിരവധി പ്രശ്നങ്ങളിൽ പെട്ടിരിക്കുന്നതിനാൽ റിസോർട്ട് വിവാദം പാർട്ടിക്കുള്ളിൽതന്നെ കുഴിച്ചുമൂടപ്പെട്ടിരിക്കുകയാണ്. ലൈഫ്മി,ൻ കേസിൽ മുഖ്യമന്ത്രി അഴിക്കുള്ളിൽ ആവുമോ എന്നുപോലും സംശയിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തിപ്പോഴുള്ളത്.
https://www.facebook.com/Malayalivartha

























