പിറന്നുവീഴുന്ന കുഞ്ഞുങ്ങളിൽ ഇപ്പോഴും വേകല്യങ്ങൾ തുടർക്കഥയാണ്. അന്ന് യുദ്ധമുഖത്തുണ്ടായിരുന്ന അമേരിക്കൻ സൈനികരുടെ മേലും ഡയോക്സിൻ വീണു. ഇത് മാരകമായ പ്രത്യാഖാതമാണ് ഇവരിലും ഉണ്ടാക്കിയത് .സൈനികർക്ക് നിരവധി രോഗങ്ങളുണ്ടാക്കുക മാത്രമല്ല ചെയ്തത്.

വിയറ്റ്നാം യുദ്ധത്തിൽ കാടുകളിൽ ഒളിഞ്ഞിരിക്കുന്ന ഗറില്ലാ പോരാളികളെ തുരത്താനായി പെലിക്കോപ്റ്റർമാര്ഗ്ഗം തളിച്ച ഡയോക്സിൻ എന്ന രാസവസ്തുവാണ് കുറച്ചു ദിവസമായി കൊച്ചിയിലെ ജനങ്ങൾ ശ്വസിക്കുന്നത്. അന്ന് വിയറ്റ്നാം യുദ്ധത്തിൽ ഏജന്റ് ഓറഞ്ച് എന്ന് വിളിക്കപ്പെട്ട ഡയോക്സിൻ തളിച്ചത് കാടുകളിലെ, തിങ്ങിനിൽക്കുന്ന മരങ്ങളുടെ ഇലകൾ കൊഴിച്ചുകളയാനാണ്. എങ്കിൽ മാത്രമേ കാടുകളിൽ ഒളിച്ചിരിക്കുന്ന ഗറില്ലാ പോരാളികളെ പിടികൂടാൻ പറ്റുമായിരുന്നുള്ളൂ. വിയറ്റ്നാം ഇപ്പോഴും ഇതിന്റെ ദുരിതം പേറുകയാണ്.
പിറന്നുവീഴുന്ന കുഞ്ഞുങ്ങളിൽ ഇപ്പോഴും വേകല്യങ്ങൾ തുടർക്കഥയാണ്. അന്ന് യുദ്ധമുഖത്തുണ്ടായിരുന്ന അമേരിക്കൻ സൈനികരുടെ മേലും ഡയോക്സിൻ വീണു. ഇത് മാരകമായ പ്രത്യാഖാതമാണ് ഇവരിലും ഉണ്ടാക്കിയത് .സൈനികർക്ക് നിരവധി രോഗങ്ങളുണ്ടാക്കുക മാത്രമല്ല ചെയ്തത്. ഈ ഡയോക്സിൻ തലമുറകളോളം ഇവരുടെ കുടുംബങ്ങളിലും ജനിതക രോഗങ്ങളുണ്ടാക്കുകയുണ്ടായി. അതിന്റെ ദൂരവ്യപകമായ പ്രശ്നങ്ങൾ ഇന്നും അവരുടെ തലമുറ അനുഭവിക്കുന്നു. ഇതാണ് ഇപ്പോൾ കൊച്ചിയിലും ഉള്ളത് എന്ന് മനസ്സിലാക്കുമ്പോഴാണ്, ബ്രഹ്മപുരം മാലിന്യ പ്ലാന്റിനു ചുറ്റും കൂമ്പാരമായി കിടന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ കൂമ്പാരം കത്തിയതിന്റെ പ്രാധാന്യം മനസിലാവുന്നത്.
മാലിന്യ നിർമ്മാർജ്ജനം ഓരോ നഗരസഭയുടെയും ഉത്തരവാദിത്തമാണ് എന്നിരിക്കെ, കൊച്ചി നഗരസഭയിലെ മാലിന്യസംസ്കരണം സർക്കാർ നേരിട്ട് ഇടപെട്ട് KSIDCക്ക് നൽകുകയാണ് ചെയ്തത്. ഇത് വ്യക്തമായ,കരുതിക്കൂട്ടി ഉള്ള അഴിമതിലക്ഷ്യത്തോടെയാണ് എന്ന് ജനം ആരോപിച്ചാൽ തെറ്റുപറയാനാവില്ല. കാരണം കരാർ കിട്ടിയതും എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വന്റെ മരുമകനാണ്. KSIDC വിളിച്ച ടെണ്ടറുകളിൽ കൂടിയ തുക കോട്ട് ചെയ്തവർക്കാണ് കരാർ നൽകിയത്.
അതിന് പറഞ്ഞ കാരണം മറ്റ് കമ്പനി കുറഞ്ഞ നിരക്ക് പറഞ്ഞെങ്കിലും അവർക്ക് സാങ്കേതിക പരിജ്ഞാനം ഇല്ല എന്നായിരുന്നു. ജൈവമാലിന്യ സംസ്‌കരണത്തിന് സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സുമായി ബ്രഹ്‌മപുരത്ത് നഗരസഭയുണ്ടാക്കിയ മാലിന്യ സംസ്‌കരണ കരാര്‍ രേഖ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. തീപിടിത്തമുണ്ടായാല്‍ ഉത്തരവാദിത്വം കോര്‍പറേഷനാണെന്ന് ഇപ്പോൾ മാധ്യമങ്ങൾക്ക് ലഭ്യമായിരിക്കുന്ന കരാറില്‍ പറയുന്നു. പെട്ടെന്നുള്ള തീപിടിത്തമോ പ്രളയമോ ഉണ്ടായാല്‍ എല്ലാ ഉത്തരവാദിത്വവും കോര്‍പറേഷനാണെന്നും കരാറിലുണ്ട്.
പ്ലാന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്ത് തീപിടിത്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാല്‍ മാത്രമേ കരാറുകാരന് ഉത്തരവാദിത്വമുള്ളൂ എന്നാണ് കരാരിലുള്ളത്. തൊഴിലാളികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത കരാറുകാരനാണെന്നും കരാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. നിലവില്‍ പ്ലാന്റുകള്‍ക്ക് ചുറ്റും കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ക്കാണ് തീപിടിത്തമുണ്ടായത്. പ്ലാന്റിനകത്തേക്ക് തീ പടര്‍ന്നിട്ടില്ല.
അതുകൊണ്ടുതന്നെ ഈ കെടുതികളുടെ ഉത്തരവാദിത്വത്തില്‍നിന്ന് കരാറുകാരന് കൈയൊഴിയാൻ കഴിയും. ബാധ്യത മുഴുവന്‍ കൊച്ചി കോര്‍പറേഷനുമേല്‍ കെട്ടിവയ്ക്കാനും രേഖാപ്രകാരം കരറുകാരന് കഴിയും എന്നതാണ് അവസ്ഥ. സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സുമായുള്ള മാലിന്യ സംസ്‌കരണ കരാര്‍, ബയോമൈനിങ്ങിന് സോണ്ട ഇന്‍ഫ്രാടെക്കുമായുള്ള കരാര്‍ എന്നിങ്ങനെ രണ്ട് കരാറുകളാണ് ബ്രഹ്‌മപുരത്ത് പ്രധാനമായുമുള്ളത്.
ഇതില്‍ ആദ്യത്തേതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തായത്. ഏതൊക്കെ തരത്തിലുള്ള അപകടങ്ങളുണ്ടായാല്‍ ആര്‍ക്കെല്ലാം അതില്‍ ഉത്തരവാദിത്വങ്ങളുണ്ടാകും എന്നതടക്കം വിശദമാക്കുന്നതാണ് ഈ കരാര്‍ . 2018-ലാണ് ബ്രഹ്‌മപുരം പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. അതിനുശേഷം പല തവണ പ്ലാന്റില്‍ തീപിടിത്തമുണ്ടായി.ഇപ്പോഴുണ്ടായ തീപിടിത്തത്തിന്റെ കെടുതികള്‍ എട്ടാംദിനവും തുടരുകയാണ്.
https://www.facebook.com/Malayalivartha

























