വിജേഷ് പിള്ള എന്ന ഇടനിലക്കാരന്‍ ഭീഷണിപ്പെടുത്താന്‍ എത്തിയെന്നു സ്വപ്ന ആരോപിക്കുന്ന വൈറ്റ്ഫീല്‍ഡിലെ ഹോട്ടലിലെത്തി പൊലീസ് തെളിവെടുത്തു.

സിപിഎം കേരള സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനില്‍നിന്നു ജീവനു ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്തു കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷ് നല്‍കിയ പരാതിയില്‍ ബെംഗളൂരു പൊലീസ് നടപടി തുടങ്ങി. വിജേഷ് പിള്ള എന്ന ഇടനിലക്കാരന്‍ ഭീഷണിപ്പെടുത്താന്‍ എത്തിയെന്നു സ്വപ്ന ആരോപിക്കുന്ന വൈറ്റ്ഫീല്‍ഡിലെ ഹോട്ടലിലെത്തി പൊലീസ് തെളിവെടുത്തു.
സ്വര്‍ണക്കടത്തു കേസില്‍ കോടതിയില്‍ കൊടുത്ത മൊഴി തിരുത്താന്‍ പണം വാഗ്ദാനം ചെയ്‌തെന്നും വഴങ്ങിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്നു വിജേഷ് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് സ്വപ്നയുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കര്‍ണാടക ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും ഇ-മെയിലില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് സ്വപ്ന നേരിട്ടു സ്റ്റേഷനിലെത്തി പരാതി സമര്‍പ്പിച്ചു.
https://www.facebook.com/Malayalivartha























