സുഹൃത്തുക്കളോടൊപ്പം ഉത്സവം കാണാനെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ച നിലയില്‍... ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തലപ്പുഴ ഗോദാവരി കോളനിയിലെ കോട്ടക്കുന്നിലാണ് അപകടമുണ്ടായത്

സുഹൃത്തുക്കളോടൊപ്പം ഉത്സവം കാണാനെത്തിയ യുവാവ് കിണറ്റില്‍വീണ് മരിച്ചു. പിലാക്കാവ് വട്ടര്‍കുന്ന് പുതുചിറകുഴിയില്‍ ജോണിയുടെ മകന്‍ ജോബിഷ്(24) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തലപ്പുഴ ഗോദാവരി കോളനിയിലെ കോട്ടക്കുന്നിലാണ് അപകടമുണ്ടായത്.
ഞായറാഴ്ച രാത്രിയില്‍ കോട്ടക്കുന്നിലെ ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയതായിരുന്നു ജോബിഷും മൂന്ന് സുഹൃത്തുക്കളും. ഗാനമേളയ്ക്കുശേഷം ജോബിഷിനെ കാണാതായതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ ഫോണില്‍ വിളിച്ച് നോക്കിയെങ്കിലും കിട്ടിയിരുന്നില്ല.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ക്ഷേത്രത്തിലേക്കുള്ള വഴിയ്ക്ക് സമീപമുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ ജോബിഷിനെ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.ഉടന്‍ തന്നെ പോലീസിനെയും അഗ്‌നിരക്ഷാ സേനാംഗങ്ങളെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവരെത്തി യുവാവിനെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മാതാവ്: ലില്ലി. ഒരു സഹോദരനുമുണ്ട്.
"
https://www.facebook.com/Malayalivartha























