ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങവെ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. വട്ടിയൂര്‍ക്കാവ് നെട്ടയം മുക്കോല കല്ലംപൊറ്റ അനന്തു ഭവനില്‍ സനല്‍കുമാര്‍-ഷൈലജ ദമ്പതികളുടെ മകന്‍ അനു സനല്‍ (27) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം നടന്നത്.
മൈക്ക് ആന്‍ഡ് സൗണ്ട് സിസ്റ്റം തൊഴിലാളിയായ അനു തിരുവനന്തപുരം ഭാഗത്തുനിന്ന് രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങവെ മുക്കോല ജംഗ്ഷന് സമീപത്തുവച്ച് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
അബോധാവസ്ഥയിലായ യുവാവിനെ ഉടന്‍തന്നെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ: കൃഷ്ണപ്രിയ. മകള്‍: ആരാധ്യ.
"
https://www.facebook.com/Malayalivartha



























