Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ബാങ്കോക്കില്‍ നിന്നും ഞെട്ടിക്കുന്ന ചില വാര്‍ത്തകളും പുറത്തു വരുന്നത്. ജനം പരിഭ്രാന്തിയിലും ഭീതിയിലും മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്ന അവസ്ഥയുണ്ടായിട്ടും കേരളം ഭരിക്കുന്ന സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് നില്ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ പുകശ്വസിച്ച് ജീവിക്കുന്നവരെ തിരിഞ്ഞു നോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്യാതെ ഏതോ മാളത്തില്‍ ഒളിവില്‍ കഴിയുന്നത് പോലെ മാറി നടക്കുകയാണ്.

13 MARCH 2023 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മേയർ

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക്

കൊച്ചി പുകഞ്ഞ് പുകഞ്ഞ് ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ആകാശത്തേയ്ക്കുയര്‍ന്ന പ്ലാസ്റ്റിക് പുകചുരുളുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങളാണിപ്പോള്‍ ഏറെ ചര്‍ച്ചയായിട്ടുള്ളത് .ബ്രഹ്‌മപുരത്ത് മാലിന്യ പ്ലാന്റ് പ്രവര്‍ത്തിച്ചത് ശാസ്ത്രീയമായ രീതിയിലല്ലെന്ന കേന്ദ്ര മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തലും കൊച്ചിക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് പുകയുമ്പോഴുണ്ടാകുന്ന വിഷമാലിന്യങ്ങള്‍ ചൊറിച്ചില്‍ മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ബാങ്കോക്കില്‍ നിന്നും ഞെട്ടിക്കുന്ന ചില വാര്‍ത്തകളും പുറത്തു വരുന്നത്. ജനം പരിഭ്രാന്തിയിലും ഭീതിയിലും മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്ന അവസ്ഥയുണ്ടായിട്ടും കേരളം ഭരിക്കുന്ന സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് നില്ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ പുകശ്വസിച്ച് ജീവിക്കുന്നവരെ തിരിഞ്ഞു നോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്യാതെ ഏതോ മാളത്തില്‍ ഒളിവില്‍ കഴിയുന്നത് പോലെ മാറി നടക്കുകയാണ്. സര്‍ക്കാരിനും മുഖ്യമന്ത്രിയും ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുന്നതിന് പിന്നില്‍ പാര്‍ട്ടി ബന്ധുവിന് കരാര്‍ നല്കിയതിന്റെ ജാള്യതയാണെന്നും പറയപ്പെടുന്നു.

തായ്ലാന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ രൂക്ഷമായ വായുമലിനീകരണംമൂലം ഒരാഴ്ചയ്ക്കിടെ രണ്ടുലക്ഷത്തോളം പേര്‍ ആശുപത്രിയിലായതായാണ് പുറത്തു വരുന്ന വിവരം. 1.1 കോടിപ്പേരാണ് ലോകത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ഇവിടെ താമസിക്കുന്നത്. ഏതാനും ദിവസങ്ങളായി ചാരനിറത്തില്‍ പുകമൂടി നില്‍ക്കുകയാണ് നഗരം.

വാഹനങ്ങളിലും വ്യവസായശാലകളിലുംനിന്നുള്ള പുകയും കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ തീയിടുന്നതുമൂലമുള്ള പുകയും ചാരവുമാണ് ഇത്ര കടുത്ത അന്തരീക്ഷമലിനീകരണത്തിനു കാരണം. തായ്ലാന്‍ഡില്‍ ഇക്കൊല്ലം ഇതുവരെ 13 ലക്ഷംപേര്‍ അന്തരീക്ഷമലിനീകരണത്താല്‍ രോഗബാധിതരായെന്നും കഴിഞ്ഞ ഒരാഴ്ചമാത്രം രണ്ടുലക്ഷംപേരെ ആശുപത്രിയിലാക്കിയെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കുട്ടികളും ഗര്‍ഭിണികളും വീടുകളടച്ച് ഉള്ളില്‍ക്കഴിയണമെന്ന് ആരോഗ്യമന്ത്രാലയം ബുധനാഴ്ച നിര്‍ദേശിച്ചിരുന്നു. പുറത്തിറങ്ങുന്നവര്‍ ഉന്നതനിലവാരമുള്ള എന്‍-95 മാസ്‌ക് ധരിക്കണമെന്നും അറിയിച്ചിരുന്നു.

ജനുവരി അവസാനവും ഫെബ്രുവരി ആദ്യവും ഈ രീതിയില്‍ അന്തരീക്ഷം മലിനമായപ്പോള്‍ വീട്ടിലിരുന്നു ജോലിചെയ്യാന്‍ ജനങ്ങളോട് നഗരാധികൃതര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇപ്പോഴത്തെ സ്ഥിതി വഷളായാല്‍ വീണ്ടും ഇതേ നിര്‍ദേശമിറക്കുമെന്ന് ബാങ്കോക്ക് ഗവര്‍ണറുടെ വക്താവ് പറഞ്ഞു. നഗരത്തിലെ നഴ്‌സറികളിലെല്ലാം വായുശുചീകരണികളുള്ള പ്രത്യേക 'പൊടിയില്ലാ മുറികള്‍' സജ്ജമാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ പുകപരിശോധനയ്ക്കായി പ്രത്യേകസ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്.

ബാങ്കോക്കിലെ 50 ജില്ലകളില്‍ അന്തരീക്ഷത്തിലെ പി.എം. 2.5 ചാരത്തരികളുടെ അളവ് ബുധനാഴ്ച അതിഗുരുതരനിലയിലായിരുന്നു. രക്തത്തില്‍ എത്താന്‍മാത്രം ചെറിയ തരികളാണിവ. വ്യാഴാഴ്ച ഇവയുടെ അളവ് ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിക്കുന്നതിലും കൂടുതലായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

 പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ പുറത്തുവരുന്നതു മനുഷ്യശരീരത്തിന് ആപത്തായ അങ്ങേയറ്റം വിഷകരമായ രാസപദാര്‍ഥങ്ങളാണ്. ഒരു ടണ്‍ പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ ഏകദേശം 180 മൈക്രോഗ്രാം ഡയോക്‌സിന്‍ പുറത്തുവരും. ഒരു മാസം മനുഷ്യശരീരത്തിനു താങ്ങാന്‍ കഴിയുന്നതിനും ഏത്രയോ മടങ്ങ് മൈക്രോഗ്രാം ഡയോക്‌സിന്‍ പുറത്തായി കഴിഞ്ഞു. അപ്പോള്‍ ബ്രഹ്‌മപുരത്തു കത്തിയ ലക്ഷക്കണക്കിനു ടണ്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നുയര്‍ന്ന വിഷപ്പുകയിലൂടെ എത്രത്തോളം വിഷാംശങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തിയിരിക്കാം എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

പോളിക്ലോറിനേറ്റഡ് ഡൈബെന്‍ സോഡയോക്‌സിനുകള്‍, പോളിക്ലോറിനേറ്റഡ് ഡൈബെന്‍ സോഫ്യുറാനുകള്‍ , പോളിക്ലോറിനേറ്റഡ് ബൈഫീനല്‍സ്  തുടങ്ങിയവയാണു പ്രധാനമായും ഡയോക്‌സിന്‍ എന്ന ഗണത്തില്‍ വരുന്നത്. പിസിഡിഡി, പിസിഡിഎഫ് എന്നീ രാസവസ്തുക്കള്‍ നാം ഉല്‍പാദിപ്പിക്കുകയോ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ പ്ലാസ്റ്റിക് കത്തുമ്പോള്‍ ഇവ വന്‍തോതില്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളാറുണ്ട്.

വായു, വെള്ളം, മണ്ണ് എന്നിവയില്‍ ഈ രാസഘടകങ്ങള്‍ നശിക്കാതെ എത്രകാലം േവണമെങ്കിലും കിടക്കും. ഇവ ഭക്ഷിക്കുന്ന ജീവികള്‍, പക്ഷികള്‍, മത്സ്യങ്ങള്‍ എന്നിവയുടെ കൊഴുപ്പില്‍ വിഷാംശം അടിഞ്ഞുകൂടും. വായുവിലൂടെയല്ല, ഭക്ഷണത്തിലൂടെയാണു കൂടുതലായും ഡയോക്‌സിന്‍ മനുഷ്യശരീരത്തില്‍ എത്തുന്നത്. ഇറച്ചിയും മീനും കോഴിമുട്ടയും കഴിക്കുമ്പോള്‍ ഇതു ശരീരത്തിലെത്തും

പ്ലാസ്റ്റിക് വസ്തുക്കള്‍ ചെറുചൂടില്‍ ഉരുകുമ്പോഴാണു വന്‍തോതില്‍ വിഷവസ്തുക്കള്‍ പുറത്തു വരുന്നത്. പ്ലാസ്റ്റിക് ചൂളകളില്‍ കത്തിക്കാറുണ്ടെങ്കിലും അപ്പോള്‍ താപനില 850 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 1100 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. അതോടൊപ്പം വിഷവാതകങ്ങളെ നിയന്ത്രിക്കാനുള്ള പ്രത്യേക ക്ലീനിങ് ഉപകരണങ്ങള്‍ കൂടി ചൂളകളിലുണ്ടാകും. വളരെ ഉയര്‍ന്ന താപനിലയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ദഹിപ്പിച്ചാല്‍ മാത്രമേ ഇവ പുറംതള്ളുന്ന ഡയോക്‌സിന്‍ അളവ് കുറയ്ക്കാനാകൂ. അതായതു പുകയുമ്പോഴാണു കൂടുതല്‍ വിഷപദാര്‍ഥങ്ങള്‍ പുറത്തുവരുന്നതെന്നര്‍ത്ഥം.

 ഹ്രസ്വകാലത്തേക്കുപോലും വിഷവായു ശ്വസിക്കുകയോ ശരീരത്തിലേല്‍ക്കുകയോ ചെയ്താല്‍ നീറ്റലും ചുവന്ന പാടുകളുമുണ്ടാകും. കുട്ടികളില്‍ ഇതു ഗുരുതരമായേക്കാം.  ഗര്‍ഭിണികളെയും ഗര്‍ഭസ്ഥശിശുവിനെയും നവജാതശിശുക്കളെയും പ്രതികൂലമായി ബാധിക്കും.  ഡയോക്‌സിന്‍ അര്‍ബുദകാരണമാണ്. ദീര്‍ഘകാലം പുകയുമായി സമ്പര്‍ക്കമുണ്ടായാല്‍ പ്രത്യുല്‍പാദനത്തെപോലും ബാധിക്കും. രോഗപ്രതിരോധശേഷി ദുര്‍ബലമാക്കും.  തൈറോയ്ഡ് ഹോര്‍മോണുകളിലും കരള്‍, ദന്ത വികാസത്തിലും മാറ്റമുണ്ടാക്കും.

ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ രീതികള്‍ ശാസ്ത്രീയമല്ലെന്നും അനുമതിയില്ലാതെയാണു പ്രവര്‍ത്തിച്ചതെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഇടക്കാല റിപ്പോര്‍ട്ടും കൊച്ചിക്കാരില്‍ ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്. കൊച്ചി മാത്രമല്ല സമീപ ജില്ലകളേയും അതിമാരകമായ രീതിയില്‍ കടന്നാക്രമിക്കുന്ന വിഷപുകയില്‍ എത്രപേര്‍ രോഗബാധിതരാകുമെന്ന് കണ്ടറിയേണ്ടതാണ്.കൊച്ചി കോര്‍പറേഷന്‍ ബ്രഹ്‌മപുരത്തു ഖരമാലിന്യ സംസ്‌കരണം സംബന്ധിച്ച ചട്ടങ്ങള്‍ പാലിച്ചില്ല എന്ന ഗുരുതര ആരോപണമാണ് റിപ്പോര്‍ട്ടിലുള്ളത്. 2016ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പല തവണയും അപേക്ഷയ്ക്ക് അംഗീകാരം നല്‍കിയിരുന്നില്ല.

കംപോസ്റ്റ് സംവിധാനമുണ്ടെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും വേര്‍തിരിക്കാത്ത മാലിന്യം തുറസ്സായ സ്ഥലത്തു കൂട്ടിയിട്ടിരിക്കുകയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ സംസ്‌കരണ മാര്‍ഗങ്ങള്‍ ഇല്ല. മെച്ചപ്പെട്ട ഡ്രെയ്‌നേജ്, റോഡ് അടക്കം ഒരു അടിസ്ഥാന സൗകര്യവും ഇല്ല. ഒരു കെട്ടിടം ഏതു സമയത്തും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ചു ഡംപിങ് സ്ഥലം പൂര്‍വസ്ഥിതിയിലാക്കുമെന്നായിരുന്നു 2021 സെപ്റ്റംബറില്‍ സോന്‍ട ഇന്‍ഫ്രാടെക് കമ്പനിയുമായുള്ള 55 കോടി രൂപയുടെ ബയോമൈനിങ് കരാര്‍. എന്നാല്‍ ഇത്തരത്തില്‍ പൂര്‍വസ്ഥിതിയിലാക്കിയ ഒരു സ്ഥലവും പരിശോധനയില്‍ കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതില്‍ നിന്നും ബ്രഹ്‌മപുരമെന്നത് രാഷ്ട്രീയക്കാര്‍ക്ക് ശരിക്കും ചക്കരകുടമെന്ന് തന്നെ ധരിക്കേണ്ടി വരും. കോടികള്‍ മറിഞ്ഞതല്ലാതെ ബ്രഹ്‌മപുരത്തെ മാലിന്യത്തിന് മാറ്റമുണ്ടായില്ല. സാധാരണക്കാരന്റെ ജീവിതത്തിന് ഇരട്ടി ദുരിതം നല്കി കൊണ്ടിപ്പോള്‍ പ്ലാസ്റ്റിക് മാലിന്യത്തിന് തീയിട്ട് വിഷപുക ശ്വസിക്കാന്‍ നിര്‍ബന്ധിപ്പിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (21 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (1 hour ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (1 hour ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (1 hour ago)

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ  (2 hours ago)

5രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം  (2 hours ago)

വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ  (2 hours ago)

റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!  (2 hours ago)

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി  (2 hours ago)

പത്തുവര്‍ഷത്തിനിപ്പുറം അയര്‍ലന്‍ഡിലെ ആള്‍ക്കൂട്ടത്തില്‍നിന്ന് ധ്യാന്‍ തന്നെ കണ്ടുപിടിച്ചു  (2 hours ago)

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (3 hours ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (3 hours ago)

Malayali Vartha Recommends