വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പ്രകാരം നല്‍കേണ്ട കുടിശ്ശിക നാലു തവണകളായി നല്‍കുമെന്ന് അറിയിച്ച് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അടിയന്തരമായി പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രീം കോടതി

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പ്രകാരം നല്‍കേണ്ട കുടിശ്ശിക നാലു തവണകളായി നല്‍കുമെന്ന് അറിയിച്ച് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അടിയന്തരമായി പിന്‍വലിക്കാനായി നിര്‍ദ്ദേശിച്ച് സുപ്രീം കോടതി .
പ്രതിരോധ മന്ത്രാലയത്തിന് നിയമം കയ്യിലെടുക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിക്കുകയും ചെയ്തു. കുടിശ്ശികയില്‍ ഒരു ഗഡു നല്‍കിക്കഴിഞ്ഞതായും ശേഷിച്ച തുക നല്‍കാനായി സമയം വേണമെന്നും അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണമുണ്ടായത്.
''ആദ്യം നിങ്ങള്‍ ജനുവരി 20ന് ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കൂ. സമയം നീട്ടി നല്‍കുന്ന കാര്യം അതിനു ശേഷം പരിഗണിക്കാം'' ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജെബി പര്‍ദിവാല എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.
സുപ്രീം കോടതിയുടെ വിധിക്കു വിരുദ്ധമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിജ്ഞാപനമെന്ന് കോടതി ചൂണ്ടിക്കാട്ടി. കുടിശ്ശിക നാലു ഗഡുവായി നല്‍കുമെന്ന് ഏകപക്ഷീയമായി തീരുമാനിക്കാനായി പ്രതിരോധ മന്ത്രാലയത്തിനാവില്ല.
കൊടുത്തു തീര്‍ക്കേണ്ട തുകയും നടപടിക്രമങ്ങളും മുന്‍ഗണനകളും വ്യക്തിമാക്കി വിശദമായ കുറിപ്പു നല്‍കാന്‍ അറ്റോര്‍ണി ജനറലിനു കോടതി നിര്‍ദേശം നല്‍കി.
"
https://www.facebook.com/Malayalivartha



























