പിണറായിയെ പരിഹസിച്ച് ഇടത് മാധ്യമ പ്രവർത്തകൻ

സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷ്, കേരളമുഖ്യമന്ത്രിയെ വായിൽ തോന്നുന്നതെല്ലാം വിളിച്ചുപറഞ്ഞ് തെരുവിലിട്ട് അലക്കിയാലും ,ആയിരംവട്ടം കള്ളാ കള്ളാ എന്ന് വിളിച്ചാലും മുഖ്യമന്ത്രിക്ക് ഒരുചേതവുമില്ല.മുഖ്യമന്ത്രിയുടെ മാനത്തിന് വിമാനത്തിന്റെ പുറംചട്ടയുടെ കടുംകട്ടിയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മാനത്തിന് കിഴക്കമ്പലത്ത് നിർമ്മിക്കുന്ന കഞ്ഞിക്കലത്തിൻ്റെ മാത്രം കട്ടിയുമാണെന്നാണ് വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന്റെ ഗോവിന്ദഭാഷ്യം..ഈ വാക്കുകൾ എൻ്റേതല്ല.കടുത്ത ഇടതുപക്ഷ മാധ്യമപ്രവർത്തകനും പാർട്ടി പത്രമായ ദേശാഭിമാനിയുടെ മുൻ ന്യൂസ് എഡിറ്ററുമായ ജി.ശക്തിധരന്റെ ഫേസ്ബുക്ക് കുറിപ്പിലെ വരികളാണ്. ഫേസ് ബുക്കിലെ കുറിപ്പ് അവസാനിക്കുന്നില്ല.
മുഖ്യമന്ത്രിയെ ആയിരംവട്ടം അവഹേളിച്ചാലും അപകീർത്തിപ്പെടുത്തിയാലും അതിനെതിരെ ഒരുകോടതിയേയും സമീപിക്കില്ലെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നത്.അതേ സമയും അതേ ആരോപണങ്ങൾ തനിക്കെതിരേ ഉന്നയിക്കുന്നവരെ കോടതി കയറ്റുമെന്നും അതേ ശ്വാസത്തിൽ സംസ്ഥാന സെക്രട്ടറി വിളിച്ചുപറയുന്നു.എന്തിൻ്രെ കേടാണ് ഈ സെക്രട്ടറിക്ക്.ഏതുലോകത്താണ് ഇവര്ഡ ജീവിക്കുന്നത്.ഒരു കൂട്ടിക്കൊടുപ്പിന്റെ സ്വരമാണ് ഇവിടെ മുഴങ്ങുന്നതെന്നും ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ ആഞ്ഞടിക്കുന്നു.
ലജ്ജിക്കണം..ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ഇങ്ങനെ ആകാമോ..സെക്രട്ടറി എന്തിന് മുഖ്യമന്ത്രിയെ ഭയക്കണം.മുഖ്യമന്ത്രിയുടെ മുന്നിൽ മുട്ടിട്ട് ഇഴയലല്ല സെക്രട്ടറിയുടെ പണി.മുഖ്യമന്ത്രി കണ്ണുരുട്ടിയാൽ മൂത്രംപോകുന്ന സെക്രട്ടറി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭൂഷണമല്ല...പശ്തമി ബംഗാളിൽ ഒരു സീറ്റിൽപോലും സിപിഎം വിജയിക്കുന്നില്ല.പക്ഷെ ഒന്നോർക്കണം 34 വർഷം തുടർച്ചയായി അധികാരത്തിലിരുന്ന് തിമിർത്ത് ആടിയിട്ടും ഒരു നേതാവുപോലും ജയിലിലില്ല. വൈകാതെ കേരളത്തിലെ ഉന്നത കമ്മറ്റികൾ പോലും ജയിയലിൽ കൂടേണ്ട അവസ്ഥയാണെന്ന് ജി ശക്തിധരൻ പരിഹസിക്കുന്നു.
മുഖ്യമന്ത്രിക്കു വേണ്ടി സൈബർ എഴുത്തിനിനായി ഓരോമാസവും ലക്ഷങ്ങൾ ചെലവഴിക്കുന്നതിനേയും സക്തിധരൻ ശക്തമായി വിമർശിക്കുന്നുണ്ട്.കേരളംകണ്ട ഏറ്റവും ക്രൂരനായ ഏകാധിപതിയെന്ന് ചരിത്രം നാളെ രേഖപ്പെടുത്താനിടയുള്ള ഒരു അഴിമതി രാജാവിനെ വെള്ളപൂശാൻ ചെലവിടുന്ന ഓരോവാക്കിനും നഷ്ടമാകുന്ന പണം എത്രയെന്ന് അറിയണമെങ്കിൽ ഹിറ്റ്ലറുടെ ആത്മകഥയായ മെയിൻകാഫിനെപ്പറ്റി നോർമൻ കസിൻസ് എഴുതിയ താരതമ്യം വായിക്കണമെന്ന കുറിപ്പോടെയാണ് ചാട്ടുളി വാക്കുകൾ അടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.ഗാജാവ് നഗ്നനാണെന്ന് ആരെങ്കിലും പറയണ്ടേയെന്നാണ് ഇതേപ്പറ്റി കുറിക്കപ്പെട്ട കമൻ്റുകളിൽ ശ്രദ്ധേയം.
https://www.facebook.com/Malayalivartha



























