കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ അവതരിപ്പിച്ച വലിയ ചിറകുള്ള പക്ഷികള്‍ കാണാന്‍ വി എസ് എത്തി

എന്‍ഡോസള്‍ഫാന്‍ ദുരന്തം പശ്ചാത്തലമാക്കി ഡോ. ബിജു സംവിധാനം ചെയ്ത \'വലിയ ചിറകുള്ള പക്ഷികള്‍\' കാണാന്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെത്തി. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളം സിനിമ ഇന്ന് വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30ന് കൈരളി തിയറ്ററിലായിരുന്നു പ്രദര്‍ശനം. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനും സംവിധായകന്‍ ഡോ. ബിജുവും ചിത്രം കാണാന്‍ വി എസിന് ഒപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ എന്‍ഡോസള്‍ഫാന്‍ വിഷയവുമായി ബന്ധപ്പെട്ട് വി എസ് അച്യുതാനന്ദന്‍ നടത്തിയ ഇടപെടലുകള്‍ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha