റെജി ലൂക്കോസിന് പിന്നാലെ..12 കോൺഗ്രസ് കൗൺസിലർമാർ ബി.ജെ.പിയിൽ ചേർന്നു...പലതരത്തിലുള്ള നാടകീയ നീക്കങ്ങൾ..ഞെട്ടലോടെ രാഷ്ട്രീയ നേതാക്കൾ..വമ്പൻ ട്വിസ്റ്റ്..

തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം ശേഷിക്കുമ്പോൾ പലതരത്തിലുള്ള നാടകീയ നീക്കങ്ങൾക്ക് കൂടിയാണ് ഇനി ഇവിടം വേദിയാകാൻ പോകുന്നത് എന്നുള്ള കാര്യത്തിൽ സംശയമില്ല . ഇപ്പോഴിതാ അതിന് തുടക്കം കുറിച്ച് കൊണ്ട് സിപിഎം സഹയാത്രികനും ടെലിവിഷന്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യവുമായ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ റെജി ലൂക്കാസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു.
ആശയപരമായി രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യം ഇപ്പോള്‍ കേരളത്തിലില്ല. യുവാക്കള്‍ നാടുവിടുന്നു അവസ്ഥയാണ് ഉള്ളതെന്നം റെജി ലൂക്കോസ് പറഞ്ഞു. അധഃപതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല കേരളത്തിന് വേണ്ടത്. കേരളത്തിന് വേണ്ടത് വികസനം. ബിജെപിക്ക് വേണ്ടി ഇനി പ്രവര്‍ത്തിക്കും. ബിജെപി നടത്തുന്ന വികസനം താന്‍ കുറച്ചു നാളായി ശ്രദ്ധിക്കുന്നു. ഉത്തരേന്ത്യയില്‍ നടത്തിയ വികസന പ്രവര്‍ത്തനം യാത്രയ്ക്കിടെ താന്‍ കണ്ടു. ബിജെപിയെ വര്‍ഗീയവാദികളെന്ന് വിളിച്ച സിപിഎം കുറച്ചുകാലമായി വര്‍ഗീയത പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി പറഞ്ഞു.
സ്വയം പ്രഖ്യാപിത ഇടത് പക്ഷ സഹയാത്രികനായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. മാധ്യമങ്ങളാണ് ഇടത് സഹയാത്രികനെന്ന വിശേഷണം നല്‍കിയതെന്നും സിപിഎം.ജനുവരി 11 ന് അമിത് ഷാ കേരളത്തിലെത്തുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നിയാസഭാ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ മാറ്റം കാണും. ആര്‍ക്കാണ് വികസനത്തെ പറ്റി കാഴ്ചപ്പാടുള്ളത് എന്ന് ജനങ്ങളെ കൃത്യമായി മനസ്സിലാക്കി കൊടുക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.'കേരളത്തിൽ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരം. പുതിയ തലമുറ നാടുവിടുകയാണ്. അവരെ ഇവിടെ പിടിച്ചുനിർത്തണം. പ
ഴയ ദ്രവിച്ച ആശയങ്ങളുമായി ഇനി മുന്നോട്ട് പോയാൽ നമ്മുടെ നാട് ഒരു വൃദ്ധസദനമായി മാറും. ബിജെപിയുടെ ദേശീയ നേതൃത്വം പകർന്നുനൽകുന്ന വികസനവും ആശയങ്ങളും എന്നെ കുറേ നാളുകളായി സ്വാധീനിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ യാത്ര ചെയ്യുമ്പോൾ അവിടുത്തെ വികസനം എന്നെ ഞെട്ടിച്ചിട്ടുണ്ട്. കേരളത്തിൽ വികസനം ഇല്ലെന്ന് പറയുന്നില്ല. ബിജെപി വർഗീയവാദികളാണെന്നാണ് പറയുന്നത്. പക്ഷേ നിർഭാഗ്യവശാൽ എന്റെ പാർട്ടി കുറച്ചു മാസങ്ങളായി നടത്തി വരുന്നത് വർഗീയ വിഭജനത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ്. അത് എന്നെ ദുഃഖിപ്പിച്ചു. കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വികസന ആശയങ്ങളും എന്നെ സ്വാധീനിച്ചു.
ഞാനൊരു സിപിഎം അംഗമായിരുന്നു. അത് അവസാനിപ്പിച്ചു. കുറേ നാളുകളായി ബിജെപിയുടെ ആശയം എന്റെ ഉള്ളിലുണ്ട്.കേരളത്തിൽ ബിജെപി അധികാരം ലഭിക്കും' ബിജെപി അംഗത്വം സ്വീകരിച്ച ശേഷം റെജി ലൂക്കോസ് പറഞ്ഞു.അതോടൊപ്പം മറ്റൊരു വാർത്ത കൂടി ഈ നിമിഷത്തിൽ പുറത്തു വരുന്നുണ്ട് . പുതുതായി തിരഞ്ഞെടുക്കപ്പെട്ട 12 കോൺഗ്രസ് കൗൺസിലർമാർ ബി.ജെ.പിയിൽ ചേർന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് കോൺഗ്രസ് ഇവരെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് കൂട്ട കൂടുമാറ്റം. നമ്മുടെ കേരളത്തിൽ അല്ല എങ്കിലും വളരെ പ്രാധാന്യമായുള്ള ഒരു കൂടുമാറ്റം ആണിത്.
മഹാരാഷ്ട്രയിലെ അംബർനാഥ് മുനിസിപ്പൽ കൗൺസിലിലാണ് സംഭവം.മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് രവീന്ദ്ര ചവാൻ വാർത്ത സ്ഥിരീകരിച്ചു, കൗൺസിലർമാരുടെ തീരുമാനത്തിന് പിന്നിൽ അധികാരത്തിനുവേണ്ടിയുള്ള ശ്രമമല്ല, മറിച്ച് വികസനത്തോടുള്ള പ്രതിബദ്ധതയാണെന്ന് അദ്ദേഹം പറഞ്ഞു.ജനങ്ങളാണ് ഈ കൗൺസിലർമാരെ തിരഞ്ഞെടുത്തത്, അവർ പൗരന്മാർക്ക് വികസനം ചെയ്യേണ്ടവരാണ്. അതിനാൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ചലനാത്മകമാണെന്നും നീതിയും വികസനവും നടപ്പാക്കാൻ പ്രാപ്തമാണെന്നും അവർ വിശ്വസിക്കുന്നതായും ചവാൻ പറഞ്ഞു.താനെ ജില്ലയിലെ അംബർനാഥിൽ ഡിസംബർ 20 ന് നടന്ന മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിനെ തുടർന്നാണ് രാഷ്ട്രീയ ചലനങ്ങൾ ഉണ്ടായത് ,
ഇത് ജനവിധിയിൽ വിള്ളലുണ്ടാക്കി.60 അംഗ കൗൺസിലിൽ 27 സീറ്റുകൾ നേടി ശിവസേനയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്,കേവല ഭൂരിപക്ഷത്തിന് നാല് സീറ്റുകൾ അകലെ. ബിജെപി 14 സീറ്റും കോൺഗ്രസ് 12 സീറ്റും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നാല് സീറ്റും നേടി, രണ്ട് സ്വതന്ത്രരും തിരഞ്ഞെടുക്കപ്പെട്ടു.തിരഞ്ഞെടുപ്പിന് ശേഷമുള്ള അപ്രതീക്ഷിത നീക്കത്തിൽ, പരമ്പരാഗതമായി ബദ്ധവൈരികളായ ബിജെപിയും കോൺഗ്രസും എൻസിപിയുമായി ചേർന്ന് അംബർനാഥ് വികാസ് അഘാഡി (എവിഎ) എന്ന പേരിൽ ഒരു ഭരണ സഖ്യം രൂപീകരിച്ചു, ഏറ്റവും വലിയ പാർട്ടിയെന്ന പദവി ശിവസേനയ്ക്ക് ഉണ്ടായിരുന്നിട്ടും അവരെ ഫലപ്രദമായി മാറ്റിനിർത്താൻ ഈ സഖ്യത്തിനായി.
ഒരു സ്വതന്ത്ര കൗൺസിലറുടെ പിന്തുണയോടെ, സഖ്യം 32 അംഗങ്ങളുമായി ഭൂരിപക്ഷം മറികടന്നു.ബിജെപിയുമായുള്ള പ്രാദേശിക സഖ്യത്തിൽ നാണക്കേട് തോന്നിയ കോൺഗ്രസ് ബുധനാഴ്ച അംബർനാഥിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 12 കൗൺസിലർമാരെയും ബ്ലോക്ക് പ്രസിഡന്റ് പ്രദീപ് പാട്ടീലിനെയും സസ്‌പെൻഡ് ചെയ്യുകയും പിന്നീട് പ്രാദേശിക ബ്ലോക്ക് യൂണിറ്റ് പിരിച്ചുവിടുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം, സസ്‌പെൻഡ് ചെയ്യപ്പെട്ട കൗൺസിലർമാർ പാർട്ടി മാറി ബിജെപിയിൽ ചേരുകയായിരുന്നു.
https://www.facebook.com/Malayalivartha


























