Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

അമ്മേ..അമ്മേ ഓടിവാ ' ശൈഖ് മുഹമ്മദിനെ കണ്ട് ഒരൊറ്റ ഹൈ ഫൈവ്!ഞെട്ടി ദുബായ് ഭരണാധികാരിയുടെ

08 JANUARY 2026 02:26 PM IST
മലയാളി വാര്‍ത്ത

വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഒരു കൊച്ചുപെൺകുട്ടിക്ക് ഹൈ ഫൈവ് നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നു. തന്റെ പ്രിയപ്പെട്ട നേതാവിനെ കണ്ടപ്പോൾ ആവേശത്തോടെ കൈനീട്ടിയ പെൺകുട്ടിയെ ശൈഖ് മുഹമ്മദ് പുഞ്ചിരിയോടെ ചേർത്തുപിടിക്കുന്നതാണ് വീഡിയോയിലുള്ളത്. പൊതുസ്ഥലത്തുകൂടി നടന്നുപോകുമ്പോഴാണ് കുട്ടി അദ്ദേഹത്തിന് നേരെ കൈനീട്ടിയത്. ഒട്ടും മടിക്കാതെ അദ്ദേഹം കുട്ടിക്ക് കൈ നൽകുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു.

സാധാരണക്കാരുമായി, പ്രത്യേകിച്ച് കുട്ടികളുമായി ശൈഖ് മുഹമ്മദ് പുലർത്തുന്ന ആത്മബന്ധത്തിന്റെ മറ്റൊരു ഉദാഹരണമായാണ് ഈ വീഡിയോയെന്ന് പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ദൃശ്യങ്ങൾ കണ്ടത്. ദുബൈ ഭരണാധികാരിയുടെ ലാളിത്യത്തെയും കരുണയെയും പുകഴ്ത്തി നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

 

 

മുമ്പും സമാനമായ രീതിയിൽ കുട്ടികളോടൊപ്പം നിൽക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ ലോകശ്രദ്ധ നേടിയിട്ടുണ്ട്. കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമായി നിരവധി പദ്ധതികളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പാക്കി വരുന്നത്.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈയുടെ ഭരണാധികാരിയായി ചുമതലയേറ്റിട്ട് 20 വര്‍ഷം തികയുന്നു. 2006 ജനുവരി നാലിനാണ് ശൈഖ് മുഹമ്മദ് അധികാരമേറ്റത്. ഈ രണ്ട് പതിറ്റാണ്ടിനുള്ളില്‍ ദുബൈയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി മാറ്റാന്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് സാധിച്ചു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ദുബൈ മെട്രോ, ബുര്‍ജ് ഖലീഫ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ തുടങ്ങി ലോകം അത്ഭുതത്തോടെ നോക്കിനില്‍ക്കുന്ന ഒട്ടേറെ പദ്ധതികളാണ് ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തില്‍ യാഥാര്‍ഥ്യമായത്. എണ്ണയിതര സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.

 

 

സ്ഥാനാരോഹണത്തിന്റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നഗരത്തില്‍ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ഡമാക് ഗ്രൂപ്പ് ഇന്ന് വൈകം ജെ ബി ആര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഡ്രോണ്‍ ഷോകള്‍ സംഘടിപ്പിച്ചു. ദുബൈയുടെ 20 വര്‍ഷത്തെ വളര്‍ച്ചയുടെ കഥ പറയുന്ന ദൃശ്യവിസ്മയമാണ് ആകാശത്ത് തെളിഞ്ഞത്.

സഫ വണ്‍, ദമാക് ടവര്‍ തുടങ്ങിയ പ്രമുഖ കെട്ടിടങ്ങളില്‍ ശൈഖ് മുഹമ്മദിന്റെ നേട്ടങ്ങളെ ആദരിച്ചുകൊണ്ടുള്ള വലിയ ബാനറുകള്‍ ഉയര്‍ത്തി.

 

 

ഭാവിയിലേക്ക്
‘അസാധ്യമായി ഒന്നുമില്ല’ എന്ന സന്ദേശം നല്‍കി, അടുത്ത തലമുറക്ക് പ്രചോദനമാകുന്ന വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞു.

2026-നെ കുടുംബ വര്‍ഷമായി യു എ ഇ പ്രസിഡന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, കുടുംബ ബന്ധങ്ങളുടെ ഭദ്രതക്കും സാമൂഹിക വികസനത്തിനും ഊന്നല്‍ നല്‍കിയുള്ള പദ്ധതികളും വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (24 minutes ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (38 minutes ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (1 hour ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (1 hour ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (2 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (2 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (2 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (2 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (2 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (3 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (3 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (3 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (3 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (3 hours ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (4 hours ago)

Malayali Vartha Recommends