Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

സിപിഎം ഇടതുപക്ഷ കക്ഷികള്‍ കലവറയില്ലാത്ത് പിന്‍തുണയും ശക്തമായ പ്രതിഷേധവുമായി രാഹുല്‍ വിഷയ്‌ത്തെ സമീപിക്കുന്ന്ത് കൊല്ലാനോ വളര്‍ത്താനോയെന്ന സംശയമാണുയര്‍ത്തുന്നത്.

26 MARCH 2023 10:24 PM IST
മലയാളി വാര്‍ത്ത

More Stories...

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ബിജെപി സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നടത്തുന്ന വേട്ടയാടലില്‍ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാജ്യത്തും കോണ്‍ഗ്രസിനുമുണ്ടായ ഉണര്‍വ്വും ജനാധിപത്യത്തെ തിരിച്ചു കൊണ്ടു വരണമെന്നുള്ള തിരിച്ചറിവും ബിജെപി കേന്ദ്രങ്ങളില്‍ ഉലച്ചിലുണ്ടാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിപിഎം ഇടതുപക്ഷ കക്ഷികള്‍ കലവറയില്ലാത്ത് പിന്‍തുണയും ശക്തമായ പ്രതിഷേധവുമായി രാഹുല്‍ വിഷയ്‌ത്തെ സമീപിക്കുന്ന്ത് കൊല്ലാനോ വളര്‍ത്താനോയെന്ന സംശയമാണുയര്‍ത്തുന്നത്.

കേരളത്തില്‍ പ്രതിപക്ഷത്തിന്റെ മാരകമായ പ്രഹരത്തില്‍ നിയമസഭ പോലും ഗില്ലറ്റിന്‍ ചെയ്ത് ഓടി പോയ പിണറായി വിജയനും കൂട്ടര്‍ക്കും വീണുകിട്ടിയ വടിയാണ് രാഹുല്‍ വിഷയം. രാഹുല്‍ വിഷയം രാജ്യവ്യകമായ പ്രക്ഷോഭത്തിന് വഴിയൊരുക്കിയതോടെ പിണറായി സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളും അസ്ഥാനത്ത് ആയിരിക്കുകയാണ്. ത്‌ല്ക്കാലും വിവാദങ്ങളില്‍ നിന്ന് കോണ്‍ഗ്രസും പിന്നോട്ട് പോയി. കാരണം ഇത്രയധികം പിന്‍തുണയുമായി ഇടത് നേതാക്കള്‍ കൂടെ നില്ക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തി കൂടുതല്‍ വഷളാക്കാന്‍ കോണ്‍ഗ്രസും തയ്യാറാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. എങ്കിലും സിപിഎംലെ കോണ്‍ഗ്രസ്, രാഹുല്‍ വിരോധികളായ എം.സ്വരാജ് മുതല്‍ പിണറായി വിജയന്‍ വരെയുള്ള നേതാക്കളും, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വരെ സ്വിച്ചിട്ട യന്ത്രം പോലെയാണ് രാഹുല്‍ വിഷയത്തില്‍ പൊടുന്നനെ പ്രതികരിച്ചത്.

പാര്‍ലമെന്റില്‍ നിന്നു പുറത്താക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് സിപിഎം ആവേശത്തോടെ പ്രഖ്യാപിക്കുന്ന ഐക്യദാര്‍ഢ്യം കേരളത്തിലെ കോണ്‍ഗ്രസ് കാണുന്നതു സംശയദൃഷ്ടിയോടെ തന്നെയാണ്. എന്നാല്‍, വിശാല പ്രതിപക്ഷചേരിയുടെ ഭാഗമാണ് ഇടതുപക്ഷം എന്നതുകൊണ്ടു തന്നെ അവര്‍ ആ പിന്തുണ തള്ളിപ്പറയില്ല.  പാര്‍ട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ തിരക്കിട്ടു നടത്തിയ കൂടിയാലോചനയുടെ അടിസ്ഥാനത്തിലായിരുന്നു പ്രസ്താവനകള്‍. രാഹിലിനായി അവര്‍ തെരുവിലിറങ്ങുന്ന സമയം മാത്രമേ ബാക്കിയുള്ളൂ.

ശരിക്കും കോണ്‍ഗ്രസിനെ ഇടതുപക്ഷം വെട്ടിലാക്കിയിരിക്കുകയാണ്. സൂറത്ത് കോടതി വിധി മേല്‍ക്കോടതി തള്ളുന്ന പക്ഷം രാഹുലിന്റെ അയോഗ്യത ഇല്ലാതാകും. അതോടെ അയോഗ്യതാ നീക്കത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത കേരളത്തിലെ അതേ ഇടതുപക്ഷത്തിനെതിരെ 2024 ല്‍ വീണ്ടും മത്സരിക്കാന്‍ രാഹുല്‍ തയാറാകുമോയെന്ന ചോദ്യമാണുയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നല്‍കിയ പിന്തുണ അങ്ങനെയൊരു ധാര്‍മിക പ്രതിസന്ധി കോണ്‍ഗ്രസിനും രാഹുലിനും മുന്നില്‍ സൃഷ്ടിക്കാം.

2019 ല്‍ വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവാണ് എല്‍ഡിഎഫിന്റെ കൂട്ടത്തോല്‍വിയുടെ ഒരു കാരണം എന്നതിനാല്‍  ഇനി ഒരിക്കല്‍കൂടി അദ്ദേഹം കേരളത്തില്‍ മത്സരിക്കരുതെന്ന ആഗ്രഹം സിപിഎമ്മിനുണ്ട്.
അന്ന രാഹുല്‍ ഇഫക്ട് സിപിഎമ്മിനെ ഏകാംഗ എംപിയില്‍ എത്തിച്ചു. എംപിമാരുടെ എണ്ണം കുറഞ്ഞത് കേന്ദ്രത്തില്‍ സിപിഎം എന്ന കക്ഷിയുടെ കണ്ണും നാവും പൂട്ടികെട്ടിയതിന് തുല്യമായി മാറി.അതുെകാണ്ട് രാഹുലിനെ വയനാട് നിന്നൊഴിവാക്കുക എന്ന ലക്ഷ്യം സാധ്യമാക്കാനുള്ള ഉപായമായി കൂടി ഈ രാഷ്ടീയ സന്ദര്‍ഭത്തെ സിപിഎം ഉപയോഗിക്കുകയാണെന്ന ചിന്ത കോണ്‍ഗ്രസില്‍ പ്രബലമാണ്.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് രാഹുല്‍ ഗാന്ധിക്കെതിരെ നടക്കുന്ന നീക്കവും എന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും ചുറ്റുമുള്ളവരുടെയും മേല്‍ കുരുക്ക് മുറുകുന്നതായി പ്രതിപക്ഷം വിലയിരുത്തുന്നു. നാളത്തെ ആ ദുര്‍ഘട സാഹചര്യം മുന്നില്‍ കണ്ട് തങ്ങളെ ഒപ്പം നിര്‍ത്താനുളള സിപിഎമ്മിന്റെ അടവായിട്ടാണ് പ്രതിപക്ഷത്തെ പലരും ഇപ്പോഴത്തെ പിന്തുണയെ കരുതുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ തങ്ങള്‍ക്കെതിരെ മത്സരിച്ചതിനു രാഹുല്‍ ഗാന്ധിയോടോ കോണ്‍ഗ്രസിനോടോ കേരളത്തിലെ സിപിഎമ്മും സിപിഐയും ഇനിയും പൊറുത്തിട്ടില്ല. വയനാട്ടിലെ ഇടതുസ്ഥാനാര്‍ഥിയെ മാത്രമല്ല, കേരളത്തിലെ ഇടതുസ്ഥാനാര്‍ഥികളുടെ ഒന്നടങ്കം സാധ്യതകള്‍ തകര്‍ത്ത് ലോക്‌സഭയിലെത്തിയ രാഹുലിനെ ഇന്നലെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കിയപ്പോള്‍ കേന്ദ്രത്തിനെതിരെ ഏറ്റവും ആവേശത്തോടെ പ്രതിഷേധിച്ചത് പക്ഷേ, ഇടതുനേതാക്കളാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രതിഷേധത്തിനു തുടക്കമിട്ടു എന്നതും ശ്രദ്ധേയമാണ്. അതോടെ മന്ത്രിമാരെല്ലാം കേന്ദ്രനടപടിക്കെതിരെ അണിചേര്‍ന്നു. മിക്ക മന്ത്രിമാരും ഫെയ്‌സ്ബുക്കില്‍ ദീര്‍ഘമായ കുറിപ്പിട്ടു. സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് വിശദമായി പ്രതികരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തുടങ്ങിയവരെല്ലാം കേന്ദ്ര നടപടിയെ അപലപിച്ചു. എല്‍ഡിഎഫിന്റെ ജില്ലാതല നേതാക്കള്‍ പലരും രാഹുലിന്റെ ചിത്രം സമൂഹ മാധ്യമ പ്രൊഫൈല്‍ ചിത്രമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതിഷേധത്തിന്റെ ഭാഗമായി.

. രാഹുലിനെതിരെയുളള നടപടിയെ അപലപിക്കുക മാത്രമല്ല, മുഖ്യമന്ത്രിയും എം.വി.ഗോവിന്ദനും ചെയ്തത്. പ്രതിഷേധിക്കാനുള്ള ആഹ്വാനവും നല്‍കുകയാണഉണ്ടായത്.. എല്‍ഡിഎഫ് കൂട്ടായി ആലോചിച്ചു പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചേക്കാമെന്ന സൂചന നേതാക്കള്‍ നല്‍കുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്താല്‍ അതിനോടു സഹകരിക്കാനും ആലോചനയുണ്ട്.  2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ മത്സരിക്കുന്നതില്‍ നിന്നു പിന്‍വാങ്ങണമെന്ന ആവശ്യം കോണ്‍ഗ്രസിനു മുന്നില്‍ വയ്ക്കാനും ഇടതു പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ കന്യാകുമാരിയില്‍ നിന്നാവും രാഹുല്‍ മത്സരിക്കുക.

കേരളത്തിലെ എതിര്‍ ചേരിയില്‍ രാഹുല്‍ നില്‍ക്കുന്നതു മൂലമാണു ഭാരത് ജോഡോ യാത്രയോടു നിസ്സഹകരിക്കാന്‍ സിപിഎം തീരുമാനിച്ചതെന്നു കരുതുന്നവരുമുണ്ട്. ഈ പഴയ ഭിന്നതകളെല്ലാം മാറ്റിവച്ചു കൊണ്ടാണു രാഹുലിനു വേണ്ടി കേന്ദ്രത്തോടു ശബ്ദിക്കാന്‍ എല്‍ഡിഎഫ് മുതിര്‍ന്നത്. സംഘപരിവാറിന്റെ ഏതു നീക്കത്തെയും ശക്തമായി ചെറുക്കുന്ന മുന്നണി കേരളത്തില്‍ യുഡിഎഫ് അല്ല, എല്‍ഡിഎഫാണ് എന്നു തെളിയിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യവും ഇതിന്റെ ഭാഗമാണ്.രാഹുലിനു മുന്‍പ് മനീഷ് സിസോദിയയ്‌ക്കെതിരെ നടന്ന നീക്കത്തെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചിരുന്നു.

 രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ രൂപമെടുക്കുന്ന ഐക്യം ഉള്‍പ്പെടെയുള്ള ദേശീയ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങള്‍ സിപിഎം പൊളിറ്റ് ബ്യൂറോയും ചര്‍ച്ച ചെയ്തു.മന്‍മോഹന്‍സിംഗിന്റെ ഭരണ കാലത്ത് പോളിറ്റ് ബ്യൂറോ കൂടുന്ന ദിവസങ്ങളില്‍ വലിയ മാധ്യമ ശ്രദ്ധയാണ് സിപിഎമ്മിന് കിട്ടികൊണ്ടിരുന്നത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ വന്നതും എംപിമാരുടെ എണ്ണത്തിലുണ്ടായ കുറവുകാരണം പോളിറ്റ് ബ്യൂറോ യോഗങ്ങളിലെ തീരുമാനങ്ങളൊക്കെ പ്രസക്തിയില്ലാതെ പോവുകയായിരുന്നു. ഡെല്‍ഹിയില്‍ ബിജെപിയ്‌ക്കെതിരെ ചെറുവിരലനക്കാന്‍ പോലും കഴിയാതെ ആളും ആരവവും ഒഴിഞ്ഞ കേന്ദ്രമായി എ.കെ.ജി സെന്റര്‍ മാറുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍നിന്ന് അയോഗ്യനായതോടെ കേരളത്തിലും കോണ്‍ഗ്രസ്-സിപിഎം സഖ്യം നിലവില്‍ വന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. രാഹുല്‍ ഗാന്ധിക്ക് വേണ്ടി തെരുവിലിറങ്ങുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറയുന്നത്. വയനാട് ഉപതിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാനും ഇരുകൂട്ടരും തയാറാവണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ അഴിമതിക്കാരെല്ലാവരും ഒന്നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'
കോണ്‍ഗ്രസ് നേതാക്കള്‍, കലാപാഹ്വാനം നടത്തുന്ന പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വെല്ലുവിളിക്കുന്നു. പൊലീസ് പൂര്‍ണമായും നിഷ്‌ക്രിയമായിരിക്കുന്നു. സിപിഎമ്മിന്റെ സഖ്യകക്ഷിയായതു കൊണ്ടാണോ കോണ്‍ഗ്രസിന്റെ അഴിഞ്ഞാട്ടത്തിനെതിരെ പൊലീസ് നടപടിയെടുക്കാത്തതെന്ന് മുഖ്യമന്ത്രി പറയണമെന്നാണ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തനിക്കെതിരായ നടപടി പ്രതിപക്ഷ കൂട്ടായ്മയ്ക്കു ഗുണം ചെയ്യുമെന്നു രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. പിന്തുണച്ച നേതാക്കള്‍ക്കു നന്ദി പറഞ്ഞ അദ്ദേഹം, കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.രാഹുലിനെതിരായ നടപടിക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ നേരിടാന്‍ സിപിഎം തയാറാണ്. എന്നാല്‍, ഉപതിരഞ്ഞെടുപ്പിലേക്കു പോകില്ലെന്നാണു കരുതുന്നതെന്നും വ്യക്തമാക്കിയിരിക്കുകയാണ.

എന്തായാലും ബിജെപിയ്‌ക്കെതിരെ ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒത്തുചേരലിന് രാഹുല്‍ ഇഫക്ട് നേരത്തെ കളമൊരുക്കിയിരിക്കുകയാണ. മോദിയ്‌ക്കെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിക്കാന്‍ പ്രതിപക്ഷത്ത് നിന്നും രാഹുലിന് മാത്രമേ കഴിയുയുള്ളൂ എന്ന അര്‍ത്ഥത്തിലാണ് രാജ്യം എത്തി നില്ക്കുന്നത്. ചിന്നിചിതറി ഓടി കൊണ്ടിരുന്ന പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിക്കാന്‍ ഇത് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (45 minutes ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (52 minutes ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (59 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (1 hour ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (1 hour ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു  (1 hour ago)

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  (2 hours ago)

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം പൈലറ്റ് മനഃപൂര്‍വം ഇടിച്ചത്..! കോക്പിറ്റ് ശബ്ദരേഖ തയ്യാര്‍; ക്യാപ്റ്റന്റെ വീട് വളഞ്ഞ് NIA  (3 hours ago)

ഭർത്താവിനും മകനും അനസ്തേഷ്യ കൊടുത്ത് കുത്തി..! മൃതദേഹത്തിനടുത്ത് റീൽസ് നോക്കിയിരുന്ന ഈ 'തള്ള'..!  (3 hours ago)

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ  (3 hours ago)

നാട്ടിലേക്ക് പ്രവാസികൾ വരുന്നില്ല...! വിമാനങ്ങൾ ഇല്ല വീട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ വിമാനത്താവളത്തിൽ മരിച്ച് പ്രവാസി  (3 hours ago)

I P ബിനുവിന്റെ അവസ്ഥ കണ്ടോ ഷുഗർ കൂടി ബോധരഹിതൻ ആശുപ്രതിയിൽ..! തിരിഞ്ഞ് നോക്കാതെ പിണറായി..!AC റൂമിൽ ഉറങ്ങി വീണ  (3 hours ago)

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കറന്‍റ് പോയി..ചാടി എഴുന്നേറ്റ് അവർ ടെൻഷനാവണ്ട ഇപ്പോൾ വരും..! ജനം എടുത്ത് അലക്കി തുടങ്ങി  (3 hours ago)

Malayali Vartha Recommends