700-ലധികം സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ അദ്ദേഹം ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു; ക്യാൻസറിനെ കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ്; ആത്മാവിന് ശാന്തി നേരുന്നു; ഇന്നസെന്റിന്റെ ദുഃഖകരമായ വിയോഗത്തിൽ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഇന്നസെന്റിന് അനുശോചനം അറിയിച്ചു. "പ്രശസ്ത നടനും മുൻ എംപിയുമായ ശ്രീ. ഇന്നസെന്റിന്റെ ദുഃഖകരമായ വിയോഗത്തിൽ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. 700-ലധികം സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ അദ്ദേഹം ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ക്യാൻസറിനെ കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ് അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു എന്നാണ് ഗവർണർ ട്വിറ്ററിൽ കുറിച്ചത് .
പ്രമുഖ നടനും മുൻ എംപിയുമായ ശ്രീ ഇന്നസെന്റ് വറീദ് തെക്കേത്തലയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കുന്നതിനും ആളുകളുടെ ജീവിതത്തിൽ നർമ്മം നിറക്കുന്ന നിലയിലും അദ്ദേഹം എന്നു ഓർമ്മിക്കപ്പെടും. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
മുഖ്യമന്ത്രിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. സ്വതസിദ്ധമായ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ്. ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















