കൊല്ലത്ത് അഞ്ചാലുംമൂട്ടിൽ 60 ഓളം കുടുംബങ്ങൾ ദുരിതത്തിൽ

കൊല്ലത്ത് അഞ്ചാലുംമൂട്ടിൽ 60 ഓളം കുടുംബങ്ങൾ ദുരിതത്തിൽ. കൊല്ലം കോർപ്പറേഷനിലെ അഞ്ചാലുംമൂട് ഡിവിഷനായ തൃക്കടവൂർ സോണൽ ഓഫീസിനു സമീപം അറുപതോളംകുടുംബങ്ങൾക്കാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. അതിൽ സുജീഷിന്റെ കുടുംബത്തിനാണ് വേനൽ കടുത്തതോടെ വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നും കുടി വെള്ളത്തിനു പകരമായി ലഭിക്കുന്നത് ഡീസലും പെട്രോളും കളർന്ന ജലം. കൂലിപണിക്കാരനായ സുജീഷിന് രണ്ട് പെൺമ്മക്കളും അമ്മയും അടങ്ങുന്നതാണ് കുടുംബം .... പ്രാഥമിക ആവിശ്യങൾക്ക് പോലും വെള്ളം കിട്ടാതെ ആയപ്പോൾ ബന്ധു വീട്ടിൽ അഭയം തേടിയിരിക്കുകയാണ് ഇവർ. രണ്ടായിരിത്തി പത്തൊൻപത് മുതൽ ഈ പ്രദേശത്തെ കിണറുകളിൽ ഈഅവസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് നാട്ടുകാർ പറഞ്ഞു.
അതേ സമയം ദുരവസ്ഥക്ക് കാരണമായി പറയുന്നത് വീടിന് ചേർന്ന് സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പിലെ സ്‌റ്റോറേജ് അശസ്ത്രീയമായി നിർമ്മിച്ചത് മൂലമാണ് കിണറുകളിൽ ഡീസലന്റെ പെട്രോളിന്റെയും സാനിധ്യം ഉളവാക്കിയതന്ന് പ്രദേശവാസി പറയുന്നു.അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലും. ഹെൽത്ത് വിഭാഗത്തിലും പരാതി കൊടുത്തെങ്കിലും യാതൊരു ഫലവും ലഭിച്ചിട്ടില്ല എന്നാണ് ആക്ഷേപം.
ഈ പ്രദേശത്ത് കുടി വെള്ളം നിലച്ചിട്ട് മാസങളായി, കാരണമായി പറയുന്നത് കുടിവെള്ള വാഹനം ഇവിടേക്ക് എത്തിപ്പെടാൻ പ്രയാസമാണ് എന്നാണ് അധികാരികൾ പറയുന്നത്. എന്നാൽ പ്രദേശവാസികൾ സ്ഥലം കൗൺസിലറെ പല തവണ വിവരം അറിയിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടല്ലന്നാണ് പറയുന്ന് . വേനൽ കടുത്തതോടെ . ഈ പ്രദേശവാസികൾ എന്ത് ചെയ്യണം എന്ന് അറിയാതെ ഒറ്റപ്പെടുകയാണ്. എത്രയും വേഗം ഈ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിൽ ആണ് നാട്ടുകാർ.
ബിനുപളളിമൺ
https://www.facebook.com/Malayalivartha






















