പ്രിയ താരത്തിന്റെ മരണ കാരണം കാൻസർ അല്ല കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണ്; മൂന്നു തവണ വന്ന കോവിഡിന്റിന്റെ അനന്തര ഫലങ്ങളെ തോൽപ്പിക്കാൻ ഇന്നസെന്റിനായില്ല; ഇന്നസെന്റിന്റെ മരണകാരണം കാൻസർ അല്ലെന്ന് ഡോക്ടർ വി പി ഗംഗാധരൻ

ഇന്നസെന്റ് മരിച്ചു എന്ന യാഥാർഥ്യം മലയാളികൾ ഉൾക്കൊണ്ടിരിക്കുകയാണ്. സിനിമയിലും ജീവിതത്തിലും ചിരിക്ക് പ്രാധാന്യം കൊടുത്ത മനുഷ്യ സ്‌നേഹി. തന്നെ അലട്ടിയ കാൻസറിനെ പോലും ശത്രുവായല്ല അതിഥി ആയാണ് അദ്ദേഹം കണ്ടത് . തങ്ങളുടെ വീട്ടിൽ വർഷങ്ങളായി ഒരു അതിഥിയുണ്ട് എത്രയും ബഹുമാനപ്പെട്ട കാൻസർ ആണ് അത്. ചെറുപ്പകാലങ്ങളിൽ സുഹൃത്തുക്കളുമൊത്ത് കളിച്ചു നടക്കുമ്പോൾ പുതിയ സ്ഥലങ്ങൾ നമ്മൾ കണ്ടു പിടിക്കും. പൊളിയുമ്പോൾ മറ്റൊരു സ്ഥലം കണ്ടുപിടിക്കും അതുപോലെയാണ് ഡോക്ടർമാർ എന്റെ ശരീരത്തിൽ കാൻസർ കണ്ടുപിടിക്കുന്നത്.
ഒന്ന് ഭേദമായി കഴിയുമ്പോൾ അടുത്തത് വീണ്ടും വന്നു ചേരും. ഇന്നസെന്റിനു കാന്സറിനെയും തന്റെ ഹാസ്യത്താൽ കീഴ്പ്പെടുത്താൻ കഴിഞ്ഞു. അതെ ഇന്നസെന്റിന്റെ മരണ കാരണം കാൻസർ അല്ല എന്ന് തറപ്പിച്ചു പറയുകയാണ് അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർ വി പി ഗംഗാധരൻ. താൻ ചികിൽസിച്ച രോഗി എന്നതിനേക്കാൾ തന്റെ ഉറ്റ സുഹൃത്തായിരുന്നു ഇന്നസെന്റ് എന്നാണു ഡോക്ടർ വി പി ഗംഗാധരൻ പറഞ്ഞത് . അതുകൊണ്ടുതന്നെ ഇന്നസെന്റ് മരിച്ചു കിടക്കുന്നത് കാണാൻ ആവില്ലെന്ന് പറഞ്ഞ അദ്ദേഹം ആശുപത്രിയിൽ നിന്ന് മടങ്ങി ..
പ്രിയ താരത്തിന്റെ മരണ കാരണംകാൻസർ അല്ലെന്നും കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണെന്നാണ് അദ്ദേഹം പറഞ്ഞത് . രണ്ട് തവണ അർബുദ രോഗത്തോട് പോരാടി അതിജീവനത്തിന്റെ സന്ദേശം മറ്റു രോഗികൾക്കും പകർന്ന വ്യക്തിത്വമായിരുന്നു ഇന്നസെന്റിന്റേത്. പക്ഷെ മൂന്നു തവണ വന്ന കോവിഡിന്റിന്റെ അനന്തര ഫലങ്ങളെ തോൽപ്പിക്കാൻ ഇന്നസെന്റിനു ആയില്ല
കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു നടനും മുൻ എം പിയുമായ ഇന്നസെന്റിന്റെ (75) അന്ത്യം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീ്ഡ്രൽ ദേവാലയത്തിൽ നടക്കും. മന്ത്രി പി.രാജീവാണ് ഇന്നസെന്റിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ദ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയാക്കിയ ശേഷമായിരുന്നു മന്ത്രി മരണവാർത്ത അറിയിച്ചത്.
https://www.facebook.com/Malayalivartha






















