അനുമോളുടെ കൊലപാതകം... ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി കാട്ടിക്കൂട്ടിയത്

അനുമോളുടെ കൊലപാതകം നടത്തിയതിനെ കുറിച്ച് പോലീസിനോട് വിശദീകരിച്ച് ഭര്‍ത്താവ് ബിജേഷ്. മാര്‍ച്ച് 11ന് കട്ടപ്പന വനിതാ സെല്ലില്‍ ഭര്‍ത്താവ് ബിജേഷിന് എതിരെ അനുമോള്‍ പരാതി നല്‍കിയിരുന്നു. ബിജേഷ് മദ്യപാനിയാണെന്നും കുടുംബം നോക്കുന്നില്ലെന്നും സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നുവെന്നും അടക്കമുള്ള ആരോപണങ്ങളാണു പരാതിയില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇരുവരെയും 12ന് വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. രമ്യതയില്‍ എത്താന്‍ തയാറാകാതെ, അനുമോളെ വേണ്ടെന്ന നിലപാട് ബിജേഷ് കൈക്കൊണ്ടെന്നു പൊലീസ് പറയുന്നു. കോടതിയെ സമീപിക്കാന്‍ വനിതാ സെല്ലില്‍നിന്ന് നിര്‍ദേശം നല്‍കി എഴുതിവയ്പിച്ചശേഷം ഇരുവരെയും പറഞ്ഞയച്ചു.
അന്ന് വൈകിട്ട് അനുമോള്‍ വീട്ടിലെത്തിയപ്പോള്‍ ബിജേഷ് വീട് ഉള്ളില്‍നിന്ന് പൂട്ടിയിരുന്നു. അയല്‍ക്കാരെക്കൂട്ടി എത്തിയതോടെയാണു വീട് തുറന്നത്. അന്നുതന്നെ ഇയാള്‍ വെങ്ങാലൂര്‍ക്കടയിലുള്ള സ്വന്തം വീട്ടിലേക്കു പോയി. രണ്ടുദിവസം മകള്‍ക്കൊപ്പം പേഴുംകണ്ടത്തെ വീട്ടില്‍ തങ്ങിയശേഷം അനുമോള്‍ പിന്നീടു മാട്ടുക്കട്ടയിലുള്ള വല്യമ്മയുടെ വീട്ടിലേക്കു പോയി.
17ന് പകല്‍ മദ്യപിച്ച് പേഴുംകണ്ടത്ത് എത്തിയ ബിജേഷ് വീട് വൃത്തിയാക്കി. 18ന് സ്‌കൂളില്‍ വാര്‍ഷികാഘോഷം നടക്കുന്നതിനാല്‍ 17ന് അല്‍പം വൈകി അവിടെനിന്ന് ഇറങ്ങിയ അനുമോള്‍ ഏഴോടെയാണു പേഴുംകണ്ടത്തെ വീട്ടില്‍ എത്തിയത്. അപ്പോഴവിടെ ബിജേഷ് ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. സ്‌കൂളില്‍നിന്നു പിരിച്ചെടുത്ത് അനുമോള്‍ കൈവശം സൂക്ഷിച്ചിരുന്ന 10,000 രൂപയോളം ബിജേഷ് വാങ്ങിക്കൊണ്ടുപോയശേഷം തിരികെ നല്‍കാത്തതും, തന്നെ വേണ്ടെന്നു പറഞ്ഞ് ഇറങ്ങിപ്പോയശേഷം മടങ്ങിവന്നതുമെല്ലാം അനുമോള്‍ പറഞ്ഞെന്നാണു പ്രതിയുടെ മൊഴി. ഇതുമായി ബന്ധപ്പെട്ടുള്ള വാക്കേറ്റത്തിന് ഒടുവിലായിരുന്നു കൊലപാതകം.ിലൂടെയെത്തി ചുരിദാറിന്റെ ഷാള്‍ രണ്ടുതവണ അനുമോളുടെ കഴുത്തില്‍ചുറ്റി ശ്വാസം മുട്ടിച്ചു. അപ്പോള്‍ മൂത്രവിസര്‍ജനം നടത്തി. തുടര്‍ന്നു പിന്നോട്ടു വലിച്ചതോടെ കസേര ഉള്‍പ്പെടെ പുറകോട്ടു മറിഞ്ഞ അനുമോള്‍ തലയിടിച്ചു തറയിലേക്കു വീണു. അവിടെനിന്ന് കഴുത്തില്‍ ചുറ്റിയിരുന്ന ഷാളില്‍ പിടിച്ച് വലിച്ചുകൊണ്ട് കിടപ്പുമുറിയിലേക്കു കൊണ്ടുപോയി.
വീണ്ടും നിലത്തിട്ട് ഷാള്‍ ഒന്നുകൂടി കഴുത്തില്‍ മുറുക്കിയപ്പോള്‍ അനുമോള്‍ അനങ്ങി. അപ്പോള്‍ വെള്ളമെടുത്തുകൊണ്ടുവന്നു നല്‍കി. അല്‍പം വെള്ളം കുടിച്ചെങ്കിലും പിന്നീട് വായില്‍നിന്ന് നുരയും പതയും വന്നെന്നാണു പ്രതിയുടെ മൊഴി. തുടര്‍ന്ന് കട്ടിലില്‍ കയറ്റിക്കിടത്തിയശേഷം ബ്ലേഡ് എടുത്തുകൊണ്ടുവന്ന് അനുമോളുടെ ഇടതുകൈത്തണ്ട മുറിച്ചു. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. അല്‍പം രക്തം വന്നെങ്കിലും പിന്നീട് രക്തം കട്ടപിടിച്ചെന്നാണ് ഇയാളുടെ മൊഴി.
അതിനുശേഷം കട്ടിലില്‍ കിടന്നുകൊണ്ട് ആത്മഹത്യ ചെയ്യാന്‍ ബിജേഷും ശ്രമം നടത്തി. ചുരിദാറിന്റെ ഷാള്‍ ജനല്‍കമ്പിയില്‍ ബന്ധിച്ചശേഷം കഴുത്തില്‍ മുറുക്കി ആത്മഹത്യ ചെയ്യാനാണു ശ്രമിച്ചത്. എന്നാല്‍ ശ്വാസം മുട്ടിയതോടെ ശ്രമം ഉപേക്ഷിച്ചു. സ്വന്തം ഇടതു കൈത്തണ്ട മുറിച്ചും ആത്മഹത്യ ചെയ്യാന്‍ ഇയാള്‍ വിഫല ശ്രമം നടത്തി. അനുമോളുടെ കയ്യില്‍ അണിഞ്ഞിരുന്ന 2 മോതിരവും ഒരു കൈചെയിനും ഊരിയെടുത്തു. അനുമോളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്‌തെന്നു പൊലീസ് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha






















