ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ കൈത്തണ്ട മുറിച്ചു... അധ്യാപികയായിരുന്ന അനുമോളെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ച്....ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തലുമായി ബിജേഷ്

ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ കൈത്തണ്ട മുറിച്ചു... അധ്യാപികയായിരുന്ന അനുമോളെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ച്....ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തലുമായി ബിജേഷ്.
അറസ്റ്റിലായ ഭര്‍ത്താവ് കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷ് ബെന്നി ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജേഷിന്റെ ഭാര്യ അനുമോളെ വീട്ടിലെ കട്ടിലിനടിയില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
ബിജേഷ് വീട്ടിലെ കാര്യങ്ങള്‍ നോക്കാതെ പണം ധൂര്‍ത്തടിക്കുന്നതും മദ്യപിച്ചു വഴക്കിടുന്നതും കാണിച്ച് അനുമോള്‍ കട്ടപ്പന വനിതാ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. ഇതും, സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ നിന്ന് പിരിച്ച ഫീസ് തുകയായ 10,000 രൂപ ബിജേഷ് വാങ്ങിയത് തിരികെ കൊടുക്കാത്തതു സംബന്ധിച്ചുള്ള തര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
അനുമോള്‍ നല്‍കിയ പരാതിയില്‍ മാര്‍ച്ച് 12 രണ്ടു പേരെയും വനിതാ സെല്ലില്‍ വിളിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഒന്നിച്ചു ജീവിക്കാനില്ലെന്ന നിലപാടാണ് ബിജേഷ് സ്വീകരിച്ചത്. അതിനു ശേഷം ബിജേഷ് വെങ്ങാലൂര്‍ക്കടയിലെ സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു രണ്ടു ദിവസത്തിനു ശേഷം അനുമോള്‍ ബന്ധുവീട്ടിലേക്കും പോയി. 17ന് പകല്‍ ബിജേഷും വൈകിട്ട് ഏഴോടെ അനുമോളും പേഴുംകണ്ടത്തെ വീട്ടില്‍ മടങ്ങിയെത്തി. തുടര്‍ന്ന് കേസിന്റെയും പണത്തിന്റെയും കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
ഹാളിലെ കസേരയില്‍ ഇരുന്ന അനുമോളെ പിന്നിലൂടെ എത്തിയ ബിജേഷ് ഷാള്‍ കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ചു. പിന്നീട് കട്ടിലില്‍ കിടന്നുകൊണ്ട് ചുരിദാറിന്റെ ഷാള്‍ ജനല്‍ കമ്പിയില്‍ കെട്ടി കഴുത്തില്‍ മുറുക്കി ആത്മഹത്യ ചെയ്യാന്‍ ബിജേഷ് ശ്രമിച്ചെങ്കിലും പിന്നീട് പിന്‍വാങ്ങി. സ്വയം കൈത്തണ്ട മുറിക്കാനും ശ്രമിച്ചു. തൊട്ടടുത്ത മുറിയില്‍ ഇവരുടെ അഞ്ചുവയസുള്ള മകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ബിജേഷ് ഈ ക്രൂരതയെല്ലാം ചെയ്തത്.
അഞ്ച് ദിവസത്തോളം തമിഴ്നാട്ടില്‍ തൃച്ചി ഉള്‍പ്പെടെയുള്ള തങ്ങിയ ബിജേഷ് തിരികെ കുമളിയിലെത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. പ്രതിയുമായി വീട്ടിലെത്തി അന്വേഷണ സംഘം തെളിവെടുപ്പു നടത്തി. ഭാര്യയെ കൊലപ്പെടുത്തിയ രീതികളെല്ലാം ഇയാള്‍ പൊലീസിനോട് വിവരിച്ചു. അനുമോളുടെ മോതിരവും ചെയിനും പണയം വച്ച് ധനകാര്യ സ്ഥാപനത്തിലെത്തിച്ചും തെളിവെടുപ്പ് നടത്തി. കട്ടപ്പന കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആറുദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു .
"
https://www.facebook.com/Malayalivartha






















