Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

മനസ് തുറന്ന് ഡോക്ടര്‍... ഇന്നസെന്റിനെ കാണാനെത്തിയ ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നത് ഓരോ കഥ; ഇന്നസെന്റിനെ ചികിത്സിച്ച ഡോ. ഗംഗാധനരന് പറയാനുണ്ടായിരുന്നത് മറ്റൊരു കഥ; കാന്‍സര്‍ ഇന്നസന്റിനെ കീഴ്‌പ്പെടുത്തി എന്നാണ് പലരുടെയും ധാരണ; മരണകാരണം കാന്‍സറല്ല

28 MARCH 2023 08:59 AM IST
മലയാളി വാര്‍ത്ത

More Stories...

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്

ഇന്നസെന്റിനെ കാണാന്‍ ജനസാഹരം കൊച്ചിയിലും തൃശൂരിലും ഒഴുകിയെത്തിയിരുന്നു. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഓരോ കഥകള്‍. അത് ഇന്നസെന്റിന്റെ ജീവതമാകാം അനശ്വരമാക്കിയ കഥാപാത്രങ്ങളാകാം പൊട്ടിച്ചിരിപ്പിച്ച ഡയലോഗുകളാകാം. അവരുടെ മനസ്സ് കഥകള്‍കൊണ്ട് ഇന്നസെന്റ് നിറച്ചിരുന്നു. പ്രസംഗിക്കാനെത്തിയപ്പോഴും വോട്ടു ചോദിക്കാനെത്തിയപ്പോഴും കല്യാണത്തിനും കാതുകുത്തിനും വന്നപ്പോഴുമെല്ലാം അവരെ ചിരിപ്പിച്ചാണു പോയിരുന്നത്. അതുകൊണ്ടുതന്നെ പലരും വിതുമ്പിപ്പോയി.

അത്സമയം ഇന്നസെന്റിനെ ചികിത്സിച്ച ഡോ. ഗംഗാധനരന് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയാണ്. കാന്‍സര്‍ കാരണമല്ല ഇന്നസന്റ് നമ്മെ വിട്ടുപിരിഞ്ഞത്. മറിച്ച് കോവിഡും അനുബന്ധരോഗങ്ങളുമാണ് ആ മഹാ കലാകാരനെ തട്ടിയെടുത്തത്. പലരുടെയും ധാരണ കാന്‍സര്‍ വീണ്ടും ഇന്നസന്റിനെ കീഴ്‌പ്പെടുത്തിയിരുന്നു എന്നതാണ്.

സ്വര്‍ഗത്തില്‍നിന്ന് ഇന്നസന്റ് ചിരിയോടെ പറയുന്നുണ്ടാകും: പേടിക്കേണ്ട, എന്റെ കാന്‍സര്‍ മാറിയതാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബയോപ്‌സിയുടെ ഫലം ഞാനാണ് ഇന്നസന്റിനെ വിളിച്ചറിയിക്കുന്നത്. അന്ന് അദ്ദേഹം ഒരു സിനിമയുടെ അവസാന സീനില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇരുട്ടിലേക്കു പോകുന്നതായിരുന്നു ആ രംഗം. റിസല്‍റ്റ് അറിഞ്ഞദിവസം ഇന്നസന്റിന് താന്‍ ഇരുട്ടിലേക്കു പോകുകയാണോ എന്ന സന്ദേഹം ഉണ്ടായിരുന്നു.

എന്നാല്‍ പിറ്റേദിവസം കാണാനെത്തിയതു മുതല്‍ വളരെ ലാഘവത്തോടെയാണ് അദ്ദേഹം കാന്‍സറിനെ നേരിട്ടത്. സെലിബ്രിറ്റി തലത്തിലുള്ള ഇന്നസന്റിനെപ്പോലൊരാള്‍ തന്റെ രോഗബാധ തുറന്നു പറഞ്ഞതു സമൂഹത്തിനു മാതൃകയും മാനസികമായി തളര്‍ന്നിരുന്നവര്‍ക്ക് ആശ്വാസവുമായി. കാന്‍സര്‍ മാറില്ലെന്നൊരു ബോധ്യത്തെ ഇന്നസന്റ് ചിരിയോടെ നേരിട്ടു വിജയം വരിച്ചത് ഏറെപ്പേര്‍ക്ക് ആത്മവിശ്വാസം നല്‍കി.

ഇന്നസന്റില്‍നിന്നു നമുക്കു പഠിക്കാനേറെയുണ്ട്. രോഗത്തെ ചിരിച്ചുനേരിട്ട അദ്ദേഹത്തിന്റെ പോസിറ്റീവ് മനസ്സാണ് ആദ്യത്തേത്. ഇന്നസന്റിന് ഉറച്ച തീരുമാനങ്ങളുണ്ട്. പല സിനിമാതാരങ്ങളും അദ്ദേഹത്തിനു രോഗസംബന്ധമായ ഉപദേശങ്ങള്‍ നല്‍കുക പതിവായിരുന്നു. ഒറ്റമൂലികള്‍, പച്ചമരുന്നുകള്‍, ഫലമൂലാദികള്‍ എന്നിവ അവരില്‍ പലരും ഇന്നസന്റിനു നല്‍കുമായിരുന്നു.

എന്നാല്‍, ശാസ്ത്രീയ ചികിത്സാമാര്‍ഗങ്ങള്‍ മാത്രമേ തേടൂ എന്ന നിശ്ചയദാര്‍ഢ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് കാന്‍സറില്‍നിന്ന് അദ്ദേഹം മോചിതനായത്. പലരും ചികിത്സയ്ക്കായി വിദേശത്തു പോയപ്പോഴും അതിനുള്ള സാഹചര്യമുണ്ടായിട്ടും ഇന്നസന്റ് ഇവിടെ തുടര്‍ന്നു. നമ്മുടെ നാട്ടിലും ചികിത്സാഫലമുണ്ട് എന്നൊരു സന്ദേശം അതിലൂടെ നമുക്കു കിട്ടി.

കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി ഇന്നസന്റ് പല യാത്രകളില്‍ കൂടെ വന്നിട്ടുണ്ട്. തന്റെ പോസിറ്റീവ് ചികിത്സാനുഭവം മറ്റു രോഗബാധിതരോടു തുറന്നു പറഞ്ഞ് അവരെ പ്രചോദിപ്പിക്കുന്നതിലും ഇന്നസന്റ് വളരെ കരുതലെടുത്തു. കീമോതെറപ്പിയുടെ സമയത്ത് കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കളിക്കൂട്ടം പോലുള്ള കൂട്ടായ്മകളില്‍ ഇന്നസന്റ് പങ്കെടുക്കുകയും ക്യാംപുകള്‍ക്കാകെ ഉണര്‍വു പകരുകയും ചെയ്തു എന്നും ഡോക്ടര്‍ പറയുന്നു.

ഇന്നസെന്റ് വേര്‍പിരിയുമ്പോള്‍ ഒരുനാടാകെ വിതുമ്പിപ്പോയി. ഒരു കല്യാണവീട്ടിലെത്തിയാല്‍പോലും ഇന്നസന്റ് അടുത്തവീടുകളില്‍കൂടി പോകുമായിരുന്നു. അവരോടു കുടുംബത്തിന്റെ വേരുകള്‍വരെ അന്വേഷിക്കും. ജോലിക്കായി താമസിക്കാനെത്തിയവരോടു പറയും, പോണ്ടട്ടോ ഇതിലും നല്ല നാടില്ല.

എത്രയോതവണ കേള്‍വിക്കാരെ ചിരിയുടെ ഓളങ്ങളില്‍ ആറാടിച്ച ടൗണ്‍ഹാളില്‍ ഇന്നസന്റ് നിശ്ശബ്ദനായി കിടന്നു. കാണാനെത്തിയ പലരും അദ്ദേഹം ഉറങ്ങുന്ന കണ്ണാടിക്കൂടില്‍ തൊട്ടപ്പോള്‍ വിതുമ്പിപ്പോയി. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, ദിലീപ്... മുതല്‍ സാധാരണക്കാര്‍ വരെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (26 minutes ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (32 minutes ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (40 minutes ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (45 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (49 minutes ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (1 hour ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (1 hour ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (1 hour ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (1 hour ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (1 hour ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്; തീ നിയന്ത്രണവിധേയമായിട്ടില്ല; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്  (2 hours ago)

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (2 hours ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (3 hours ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (3 hours ago)

Malayali Vartha Recommends