സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധിത സ്ഥലംമാറ്റം കൊണ്ടുവരാന്‍ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്...

സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധിത സ്ഥലംമാറ്റം കൊണ്ടുവരാന്‍ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റരീതി അധ്യാപകര്‍ക്കും ബാധകമാക്കാനാണ് പരിഗണനയിലുള്ളത്.
ഇതിനായുള്ള കരടുനയം വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി. അധ്യാപകര്‍ ഒരേ സ്ഥലത്തുതന്നെ തുടരുന്നത് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനമായത്.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ സ്ഥലംമാറ്റം നിലവിലുണ്ട്. പുതിയ നയം ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ അധ്യാപകരെയും ഈ പരിധിയില്‍ കൊണ്ടുവരും. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധിത സ്ഥലംമാറ്റമുണ്ടാകും.
ജില്ലാതല പി എസ് സി പട്ടികയില്‍ നിന്നാണ് എല്‍ പി, യു പി, ഹൈസ്‌കൂള്‍ എന്നിവയിലേക്ക് അധ്യാപകരെ നിയമിക്കുന്നത്. അതുകൊണ്ട്, നിയമനം ലഭിച്ച ജില്ലയില്‍ത്തന്നെ സ്ഥലംമാറ്റം എന്ന തരത്തിലാവും പുതിയ നയം. അധ്യാപക സംഘടനകളുമായി ചര്‍ച്ച നടക്കാത്തതിനാല്‍ പരിഷ്‌കാരം പുതിയ അധ്യയനവര്‍ഷം നടപ്പാക്കുമോയെന്നു വ്യക്തമല്ല.
മൂന്നുവര്‍ഷം കൂടുമ്പോള്‍ സ്ഥലംമാറ്റം എന്നതാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള രീതി. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ ഒരു സ്ഥലത്ത് തുടരാന്‍ പാടില്ല. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒരിടത്ത് മൂന്നുവര്‍ഷം സര്‍വീസായാല്‍ സ്ഥലംമാറ്റം അപേക്ഷിക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha






















