പുതിയ പൊലീസ് മേധാവി...പട്ടിക മുഖ്യമന്ത്രിയുടെ മുൻപിൽ..8 മുതിർന്ന ഐ.പി.എസുകാരുടെ പട്ടിക മുഖ്യമന്ത്രിയുടെ അനുമതിക്കായി സമർപ്പിച്ചു....ജൂൺ 30നാണ് നിലവിലെ പൊലീസ് മേധാവി അനിൽകാന്ത് വിരമിക്കുന്നത്...

പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാൻ 8 മുതിർന്ന ഐ.പി.എസുകാരുടെ പട്ടിക മുഖ്യമന്ത്രിയുടെ അനുമതിക്കായി സമർപ്പിച്ചു. സംസ്ഥാനത്തുള്ള അഞ്ചും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്ന് ഉദ്യോഗസ്ഥരും ഇതിലുണ്ട്. മുഖ്യമന്ത്രി അനുമതി നൽകിയാൽ പട്ടിക ഈയാഴ്ച പൊതുഭരണവകുപ്പ് കേന്ദ്രസർക്കാരിന് കൈമാറും. ജൂൺ 30നാണ് നിലവിലെ പൊലീസ് മേധാവി അനിൽകാന്ത് വിരമിക്കുന്നത്.30 വർഷം സർവീസുള്ള 8 ഐ.പി.എസ് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര സേനകളിലൊന്നിന്റെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരടങ്ങിയ സമിതി മൂന്നംഗ അന്തിമപാനൽ തയാറാക്കി സംസ്ഥാന സർക്കാരിന് കൈമാറും. യു.പി.എസ്.സി നൽകുന്ന മൂന്നംഗ പാനലിൽ നിന്ന് സംസ്ഥാന സർക്കാരാണ് പൊലീസ് മേധാവിയെ നിയമിക്കേണ്ടത്.
സി.ആർ.പി.എഫ് അഡി. ഡയറക്ടർ നിതിൻഅഗർവാൾ, പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പദ്മകുമാർ, ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബ്, ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ, തീരദേശ പൊലീസ് എ.ഡി.ജി.പി സഞ്ജീബ് കുമാർ പട്ജോഷി, ബിവറേജസ് കോർപ്പറേഷൻ എം.ഡി യോഗേഷ് ഗുപ്ത, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അഡി. ഡയറക്ടർമാരായ ഹരിനാഥ്മിശ്ര, രവാഡാ ചന്ദ്രശേഖർ എന്നിവരാണ് പട്ടികയിലുള്ളത്.അന്ന് നിരവധി പേരെ വെട്ടിയാണ് പിണറായി വിജയന്റെ താല്പര്യ പ്രകാരം അനില്‍കാന്ത്ിനെ ഡിജിപിയായി നിയമിച്ചത്. അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടത്തിനൊപ്പം നിന്ന് തന്നെ കാര്യങ്ങള്‍ നീക്കി. പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചു. കുറ്റക്കാരായ സിപിഎം പ്രവര്‍ത്തകര്‍ താങ്ങും തണലുമായി കേരള പോലീസിനെ മാറ്റുന്നതില്‍ അനില്‍കാന്ത് കാണിച്ച അതേ ശുഷ്‌കാന്തിയിലുള്ള ഡിജിപിയേയാണ് സര്‍ക്കാര്‍ തേടുന്നത്. അതിന്റെ അവസാന തീരുമാനം മുഖ്യമന്ത്രിയുടേതാകും..
പൊലീസ് ആസ്ഥാനത്തു നിന്നു രണ്ടാഴ്ച മുന്‍പു പൊതുഭരണ വകുപ്പിനു പട്ടിക കൈമാറിയിരുന്നു. ഈ പട്ടിക കൈമാറിയതിന് പിന്നാലെയാണ് പിണറായി വജയന്റെ ഡെല്‍ഹി സന്ദര്‍ശനമെന്നതും ശ്ര്‌ദ്ധേയമാണ്. കേന്ദ്രത്തിലെത്തി ഡിജിപി ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേരുകള്‍ നല്കിയെന്നാണറിയുന്നത്.ഇന്റലിജന്‍സ്, വിജിലന്‍സ് ക്ലിയറന്‍സുകള്‍ക്കു ശേഷമാണു പട്ടിക അയച്ചത്. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണു കൈമാറിയത്. സംസ്ഥാന പൊലീസ് മേധാവിയായി പരിഗണിക്കാന്‍ കുറഞ്ഞത് 6 മാസത്തെ സര്‍വീസും ബാക്കിയുണ്ടാകണം. ഈ 8 പേരില്‍ നിന്നു യുപിഎസ്സി ചെയര്‍മാന്‍ ഉള്‍പ്പെടുന്ന 5 അംഗ സമിതി 3 പേരുകള്‍ സംസ്ഥാന സര്‍ക്കാരിനു കൈമാറും. അതില്‍ നിന്ന് ഒരാളെ സംസ്ഥാന സര്‍ക്കാരിനു നിയമിക്കാം. അങ്ങനെ നിയമിക്കുന്ന പൊലീസ് മേധാവിക്കു കുറഞ്ഞതു 2 വര്‍ഷമോ അല്ലെങ്കില്‍ അതിനു ശേഷവും സര്‍വീസ് ഉണ്ടെങ്കില്‍ വിരമിക്കുന്നതു വരെയോ തുടരാം.
ഇനിയിപ്പോൾ എല്ലാം മുഖ്യമന്ത്രിയുടെ മുൻപിലാണ്..നേരത്തെ നാലില്‍ കൂടുതല്‍ ഡിജിപി തസ്തിക വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. അന്ന് ജയില്‍ മേധാവി തസ്തിക ഡിജിപി റാങ്കായി ഉയര്‍ത്തണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. കേരളത്തിലേതു പോലെ 172 ഐപിഎസ് ഉദ്യോഗസ്ഥരുള്ള പഞ്ചാബിലും 4 ഡിജിപി പദവിയെ ഉള്ളൂവെന്നു താരതമ്യപ്പെടുത്തിയാണു കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം തള്ളിയത്. ഇതോടെ എക്‌സ് കേഡര്‍ ഉള്‍പ്പെടെ 6 ഡിജിപി പദവി സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറിയത്.നിലവില്‍ കേരളത്തില്‍ പൊലീസ് മേധാവിയും വിജിലന്‍സ് മേധാവിയുമാണ് ഡിജിപി റാങ്കിലുളളത്. 2 എക്‌സ് കേഡര്‍ ഡിജിപി തസ്തിക സംസ്ഥാന സര്‍ക്കാരിന് സൃഷ്ടിക്കാമെന്നതിനാലാണ് ജയില്‍, ഫയര്‍ ഫോഴ്‌സ് എന്നിവിടങ്ങളില്‍ ഡിജിപി പദവിയുള്ളത്. സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റാല്‍ 2 വര്‍ഷം ആ സ്ഥാനത്തു നിന്നു മാറ്റരുതെന്ന സുപ്രീം കോടതി വിധിയുള്ളതിനാലാണ് ഡിജിപി തസ്തിക വര്‍ധിപ്പിക്കണമെന്ന ആവശ്യം സംസ്ഥാനം മുന്നോട്ടുവച്ചത്.ഏതായാലും അധികം വൈകാതെ തന്നെ അറിയാം സംസ്ഥാനത്തിന്റെ പുതിയ ഡി ജി പി ആരാണെന്നുള്ളത്...
https://www.facebook.com/Malayalivartha























