എക്സൈസ് സംഘം പിടികൂടിയ മദ്യം ഉദ്യോഗസ്ഥർ പങ്കുവച്ചെടുത്ത്..കുടിച്ചു തീർത്തു..കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി...മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ...

പോലീസ് യൂണിഫോം ആയതിനാൽ തന്നെ എന്തും ചെയ്യാം ആരും ചോദിക്കാൻ വരില്ലെന്നുള്ള ആത്മവിശ്വാസമാണ് പല ഉദ്യോഗസ്ഥരെയും കൊണ്ട് അഴിമതികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്..പലപ്പോഴും ഇതിലെല്ലാം അവർ കുടുങ്ങുകയും ചെയ്യുന്നത് പതിവാണ്...പക്ഷെ എത്രയൊക്കെ പഠിച്ചാലും അത് തന്നെ ആവർത്തിച്ചു ചെയ്തു കൊണ്ട് ഇരിക്കും..ഇപ്പോഴിതാ ഗുരുവായൂരിലെ ചാവക്കാട് റേഞ്ച് ഓഫിസിലാണ് എക്സൈസ് വകുപ്പിനാകെ നാണക്കേടുണ്ടാക്കിയ സംഭവങ്ങൾ അരങ്ങേറിയത്.ഒരു കേസിൽ ഏറ്റവും പ്രധാനപെട്ടതാണ് കേസുമായി ബന്ധപ്പെട്ടിട്ടുള്ള തൊണ്ടിമുതൽ..എന്നാൽ അതെ തൊണ്ടിമുതൽ തന്നെ പിടിച്ചെത്തുവർ മുക്കിയാൽ കാര്യങ്ങൾ എങ്ങനെ ഇരിക്കും...അത്തരത്തിലുള്ള നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്..പക്ഷെ അവസാനം പിടിയും വീണു..എക്‌സൈസ് സംഘം പിടികൂടിയ മദ്യം ഉദ്യോഗസ്ഥർ പങ്കുവച്ചെടുക്കുകയും കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി വാങ്ങിയെന്നുമുള്ള പരാതിയിൽ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.
ചാവക്കാട് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഡി.വി. ജയപ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തത്.സിവിൽ എക്‌സൈസ് ഓഫിസർമാരായ പി.ഇ. അനീസ് മുഹമദ്, കെ. ശരത്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എൻ.കെ. സിജ എന്നിവരെഈ മാസം 12നാണ് നടപടികൾക്കാധാരമായ സംഭവങ്ങളുടെ തുടക്കം. അച്ചടക്ക നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ സംഘം ടാക്‌സി കാറിൽ പട്രോളിംഗ് നടത്തുമ്പോൾ മൂന്ന് ലിറ്റർ മദ്യവുമായി ഒരാളെ മുല്ലശേരിയിൽ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ഒരു സ്ത്രീ നടത്തുന്ന കച്ചവടത്തിനായാണ് മദ്യം വാങ്ങിയതെന്ന് വ്യക്തമായി.സ്ത്രീയുടെ വീട് പരിശോധിച്ചപ്പോൾ 12 കുപ്പി ബിയർ കണ്ടെടുത്തു. എല്ലാ മദ്യവും ചേർത്ത് ആദ്യം പിടികൂടിയ ആൾക്കെതിരെ കേസെടുക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ തീരുമാനം. മഹസർ ഒഴികെ എല്ലാരേഖകളും തയ്യാറാക്കി സ്ത്രീയെയും ബന്ധുവിനെയും സാക്ഷിയാക്കുകയും ചെയ്തു. എന്നാൽ സ്ത്രീയുടെ ബന്ധു ഇടപെട്ട് കേസ് ഒതുക്കുകയും അതിനായി ഉദ്യോഗസ്ഥർ പണം കൈപറ്റുകയും ചെയ്തതായി ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
പിടിച്ചെടുത്ത മദ്യം ഓഫീസിൽ കൊണ്ട് വന്ന് പങ്കിട്ടെടുക്കുകയും ചെയ്തതായും റിപ്പോർട്ടിലുണ്ട്.സംഭവം എക്‌സൈസിന്റെ ഇ.ഐ ആൻഡ് ഐ.ബി വിഭാഗം അറിഞ്ഞെന്ന് സംശയം തോന്നിയതോടെ ഈ മാസം 20ന് എക്‌സൈസ് ഇൻസ്‌പെക്ടർ സ്റ്റാഫ് മീറ്റിംഗ് വിളിച്ചു ചേർത്തു. സംഭവം ചോർന്നതിന് പിന്നിൽ ഡ്രൈവറും ഒരു സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥനുമാണെന്നായിരുന്നു ഉദ്യോഗസ്ഥർക്ക് സംശയം. യോഗത്തിൽ ഡ്രൈവറെ പേരെടുത്ത് പറഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തു.ഇൻസ്‌പെക്ടർ മദ്യ ലഹരിയിലാണ് യോഗത്തിൽ പങ്കെടുത്തതെന്നും അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്.ഇത് സംബന്ധിച്ച് ഡ്രൈവർ ഡെപ്യൂട്ടി കമ്മിഷണർക്ക് പരാതി നൽകിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംഭവങ്ങൾ പുറത്തുവന്നത്. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിന് എറണാകുളം ഡെപ്യൂട്ടി കമ്മിഷണറെ നിയോഗിച്ചിട്ടുണ്ട്.ഗുരുവായൂരിലെ ചാവക്കാട് റേഞ്ച് ഓഫിസിലാണ് എക്സൈസ് വകുപ്പിനാകെ നാണക്കേടുണ്ടാക്കിയ സംഭവങ്ങൾ അരങ്ങേറിയത്.
ഒന്ന് രണ്ടുപേർ തങ്ങളുടെ കർത്യവും നാലാൾ രീതിയിൽ ചെയുമ്പോൾ ..മറ്റിടങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്..അങ്ങേയറ്റം നാണക്കേടുണ്ടാക്കുകയാണ്..കൂടാതെ കഴിഞ്ഞ ദിവസം വാഹന പരിശോധനയുടെ പേരും പറഞ്ഞു..എസ് ഐയുടെ മർദ്ദനത്തിനിരയായി ഒരാൾ മരിച്ചതും പോലീസ് സേനയ്‌ക്കെതിരെ കടുത്ത വിമർശനം ഉയരാൻ ഇടയാക്കി ഇരുന്നു..അതിന്റെ പിന്നാലെ കടുത്ത നടപടിയും സ്വീകരിച്ചിരുന്നു..തുടർന്നാണ് ഇത്തരത്തിലുള്ള പല സംഭവങ്ങളും ഡിപ്പാര്ട്മെന്റ് നു തന്നെ നാണക്കേട് ഉണ്ടാക്കുന്ന തരത്തിൽ റിപ്പോർട്ട് ചെയ്യുന്നത്...
https://www.facebook.com/Malayalivartha























