കോന്നി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തും; പത്തനംതിട്ടയിലുണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദ്ഗ്ധ ചികിത്സ ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ നിർദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ടയിലുണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദ്ഗ്ധ ചികിത്സ ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കോന്നി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തും. സജ്ജമാകാന്‍ കോട്ടയം മെഡിക്കല്‍ കോളേജിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു, നിലയ്ക്കലിനു സമീപം ഇലവുങ്കലിലാണ് അപകടം... തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് മറിഞ്ഞത്. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്. ബസില്‍ അറുപത് യാത്രക്കാരുണ്ടെന്ന് ആദ്യവിവരം. ബസ്സിൽ കുടുങ്ങിയ എല്ലാപേരെയും പുറത്തെടുത്തെന്നു കളക്ടർ. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു .
അതേസമയം പമ്പയില്‍നിന്ന് പോലീസും പത്തനംതിട്ടയില്‍ നിന്നും റാന്നിയില്‍ നിന്നും അഗ്‌നിരക്ഷാസേനയും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇതുവഴിയെത്തിയ മറ്റുതീര്‍ഥാടകരാണ് അപകടവിവരം പോലീസിനെയും അഗ്‌നിരക്ഷാസേനയെയും അറിയിച്ചത്.
https://www.facebook.com/Malayalivartha























