Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

ബിജെപി തകരും:കോണ്‍ഗ്രസ് തിരിച്ചുവരും....നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും രാഷ്ട്രീയ അന്ത്യത്തിന് തുടക്കമാവുകയാണോ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍.... നിലവിലെ സൂചനകള്‍ അത്തരത്തിലൊരു മാറ്റത്തിലേക്കാണഅ സൂചനകള്‍ നല്‍കുന്നത്....

28 MARCH 2023 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

 





നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും രാഷ്ട്രീയ അന്ത്യത്തിന് തുടക്കമാവുകയാണോ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍.
നിലവിലെ സൂചനകള്‍ അത്തരത്തിലൊരു മാറ്റത്തിലേക്കാണഅ സൂചനകള്‍ നല്‍കുന്നത്.  രാഹുല്‍ ഗാന്ധിയെ ലോക് സഭയില്‍ നിന്ന അയോഗ്യനാക്കിയ നടപടിയെ ബിജെപിയില്‍പോലും ഒരു വിഭാഗം അംഗീകരിക്കുന്നില്ല. പ്രത്യേകിച്ചും കേരളത്തിലെ ബിജെപിക്ക് അത് വല്ലാത്ത മാനക്കേടുമായിരിക്കുന്നു.

 

 

 

 


മാത്രവുമല്ല അത് ആസന്നമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടി സൃഷ്ടിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. വയനാട് ലോക് സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ രാഹുലിനു പകരം പ്രിയങ്കാ ഗാന്ധി സ്ഥാനാര്‍ഥിയാകുമെന്നും വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും തീര്‍ച്ചയാണ്. വയനാട്ടില്‍ മാത്രമല്ല രാജ്യത്താകെ ബിജെപിക്കും മോദിക്കുമെതിരെ ഉയരുന്ന വികാരത്തെ മുന്നില്‍ കണ്ട് വയനാട് സീറ്റ് ഇത്തവണയും ബിഡിജെഎസിനെ കെട്ടിയേല്‍പ്പിക്കാനാണ് രാഷ്ട്രീയ സാധ്യതകള്‍.

 

 

 

 


വയനാടിനു പിന്നാലെ വയനാട് അതിരിടുന്ന കര്‍ണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്നുമാണ് നിലവിലെ സൂചനകള്‍. മാത്രവുമല്ല രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് ബിജെപിക്കെതിരെ മുന്നേറ്റം നടത്താനുള്ള സാധ്യതയാണ് മുന്നിലുള്ളത്. രാഹുല്‍ ഗാന്ധിയെന്ന വ്യക്തിയെ ജയിലില്‍  അടക്കുന്നതും ആറു വര്‍ഷത്തേക്ക് ഇലക്ഷനില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറ്റിനിറുത്തുന്നതും മാത്രമല്ല രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് എന്ന പ്രതിപക്ഷ പാര്‍ട്ടിയെയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ലാതാക്കാനാണ് ബിജെപിയുടെ കുത്സിതനീക്കമെന്നതാണ് പൊതുവിലയിരുത്തല്‍. രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നടത്തുന്ന കരുനീക്കങ്ങളെ നിഷ്പക്ഷമതികളായ രാഷ്ട്രീയക്കാരേറെയും ശക്തമായി എതിര്‍ക്കുകയാണ്.

 

 

 

 


രാഹുല്‍ ഗാന്ധിയുടെ വരും ദിവസങ്ങളിലെ പ്രതിരോധം  ബിജെപിക്കെതിരെ ശക്തമായ ഒരു വികാരമായി മാറുമെന്ന് വ്യക്തമായിക്കഴിഞ്ഞു. കേരളത്തില്‍ മാത്രമല്ല ഡല്‍ഹിയിലും ഹരിയാനയിലും ഗുജറാത്തിലും രാജസ്ഥാനിലുമുള്‍പ്പെടെ ബിജെപി വിരുദ്ധ പ്രതിക്ഷേധങ്ങളാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ആ പ്രതിഷേധ നീക്കങ്ങളെ അടിച്ചമര്‍ത്താനുള്ള ബിജെപിയുടെ നീക്കത്തിനെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

 

 

 

 


രാഹുല്‍ ഗാന്ധിയുടെ ശിക്ഷ മേല്‍ക്കോടതി ശരിവച്ചാല്‍ പ്രിയങ്കയ്ക്ക് ലോക്സഭയിലേക്കുള്ള ആദ്യ വഴിയൊരുങ്ങും. ഒരുപക്ഷെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റൊരു ഇന്ദിരാ ഗാന്ധിയുടെ അരങ്ങേറ്റമായി അത് മാറാനുള്ള സാധ്യതയും മുന്നില്‍ കാണുന്നവരുണ്ട്.
എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് 30 ദിവസത്തെ സമയം സൂറത്ത് കോടതി അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വൈകാതെ അദ്ദേഹം ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കും. മേല്‍ക്കോടതി ശിക്ഷ ശരിവച്ചാല്‍ രാഹുല്‍ ഗാന്ധി ജയിലില്‍ പോകേണ്ടി വരുന്ന സാഹചര്യം ബിജെപിക്ക് നേട്ടത്തെക്കാള്‍ കോട്ടത്തിനേ വഴിതെളിക്കുകയുള്ളു.  ഇപ്പോഴത്തെ സാഹചര്യത്തില്‍ വയനാട് ലോക് സഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയല്ലാതെ മറ്റൊരു നേതാവിന്റെ പേര് കോണ്‍ഗ്രസ് പരിഗണിക്കില്ല എന്ന കാര്യം ഉറപ്പാണ്.

 

 

 


 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രിയങ്ക ഗാന്ധി പത്തനംതിട്ടയില്‍  മല്‍സരിക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അവര്‍ പിന്മാറുകയായിരുന്നു. അതേ സമയം വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി തുടരുന്ന സാഹചര്യമുണ്ടായാല്‍പോലും പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് പത്തനംതിട്ടയിലെ തൃശൂരിലോ മത്സരിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.  ഉത്തര്‍ പ്രദേശിന്റെ സംഘടനാ ചുമതലയുള്ള പ്രിയങ്കയ്ക്ക് ഉത്തര്‍ പ്രദേശില്‍ നിന്നൊരു വിജയം എളുപ്പമല്ല. അതേ സമയം കേരളത്തില്‍നിന്ന് മാറി കര്‍ണാടകയില്‍ പ്രിയങ്കയെ മത്സരിപ്പിക്കാനും അതുവഴി കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും നേട്ടുമുണ്ടാക്കാനുള്ള മറ്റൊരു ആലോചനയും കോണ്‍ഗ്രസ് തലപ്പത്തുണ്ട്.
ഇടക്കാലത്ത് പ്രിയങ്കാ ഗാന്ധിയെ രാജ്യസഭയിലൂടെ പാര്‍ലമെന്റിലെത്തിക്കണം എന്ന ആവശ്യവും ചില കോണില്‍ നിന്നുയര്‍ന്നെങ്കിലും പ്രിയങ്ക തന്നെ ഈ ആവശ്യം അവഗണിക്കുക്കുകയായിരുന്നു. വയനാട് മണ്ഡലം കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റ് എന്നതു മാത്രമല്ല  രാഹുല്‍ ഗാന്ധി നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച് ബിജെപിയെ ദേശിയ തലത്തില്‍ ഞെട്ടിച്ച മണ്ഡലവുമാണ്. അമേഠിയിലെ തോല്‍വിയുടെ ക്ഷീണം രാഹുല്‍ മായിച്ചത് വയനാട്ടിലെ നാലു ലക്ഷത്തില്‍പരം വോട്ടുകളുടെ മിന്നുന്ന ഭൂരിപക്ഷമായിരുന്നു. വയനാട്ടില്‍ മുസ്ലീം ലീഗ് നല്‍കിയ ഊറ്റമായ പിന്തുണയും രാഹുലിന് വലിയ നേട്ടമാണ് സമ്മാനിച്ചത്.

 

 

 


എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാജീവ് ഗാന്ധിയെന്നാണ്. മരിച്ചാലും ഞാന്‍  മാപ്പ് പറയില്ല എന്ന രാഹുല്‍ ഗാന്ധിയുടെ മറുപടി ബിജെപിക്ക് വല്ലാത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയത്തില്‍ നിന്ന് ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കം കേരളത്തിലെ ബിജെപിക്കും വലിയ ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത് . ബിജെപിയുടെ സംസ്ഥാന നേതാക്കളേറെയും ഇക്കാര്യത്തില്‍ നിശബ്ദരാണ്. കേന്ദ്രമന്ത്രി മുരളീധരനെതിരെ ഉയര്‍ന്ന കൂക്കുവിളിയും ഇതിന്റെ ഭാഗമാണ്.

 

 

 

 


മാസങ്ങള്‍ പിന്നിട്ടാല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് വരികയാണ്. ഇതില്‍ രാജസ്ഥാനും ഛത്തീസ്ഗഡും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. മധ്യപ്രദേശില്‍ ഭരണം ലഭിച്ച കോണ്‍ഗ്രസിനെ പിളര്‍ത്തി ബിജെപി അധികാരം പിടിച്ചെടുക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ മൂന്നു സംസ്ഥാനങ്ങളിലും ബിജെപിക്ക് പരാജയത്തിനു സാധ്യതയാണ് മുന്നിലുള്ളത്. മൂന്നു സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വികാരം ഉടലെടുത്തുകഴിഞ്ഞതായാണ് നിലവിലെ രാഷ്ട്രീയ സൂചനകള്‍.
വയനാടിന് പുറമെ, ജലന്ധര്‍ ലോക്സഭാ മണ്ഡലവും  ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെയും വൈകാതെ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും.

 

 

 

 


അടുത്ത വര്‍ഷത്തെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ സോണിയാഗാന്ധി മത്സരിക്കാതെ മാറിനില്‍ക്കുമ്പോള്‍ പ്രിയങ്കാ  ഗാന്ധിക്ക്   രംഗത്തിറങ്ങാതിരിക്കാനാവില്ല. ആ നിലയില്‍ പ്രിയങ്ക റായ്ബറേലി സീറ്റിലേക്ക് മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തമാസം ആദ്യം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

 


ഇതിനോടൊപ്പം  പഞ്ചാബിലെ  ജലന്ധറിലും വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കില്‍ മെയ് മാസം ഇരു മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പുണ്ടാവും. രണ്ടും കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളുമാണ്.
2019-ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന തിരഞ്ഞെടുപ്പിന് മുമ്പുള്ള റാലിയില്‍ എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന പൊതുപേര് എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ടതാണ് മാനനഷ്ടക്കേസ്. ഗാന്ധി മോദി സമൂഹത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു മുന്‍ ഗുജറാത്ത് മന്ത്രിയായിരുന്നു പരാതി നല്‍കിയത്. അതേ കര്‍ണാടകം തന്നെ ബിജെപിക്ക് നഷ്ടമായേക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (2 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (2 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു  (2 hours ago)

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  (4 hours ago)

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം പൈലറ്റ് മനഃപൂര്‍വം ഇടിച്ചത്..! കോക്പിറ്റ് ശബ്ദരേഖ തയ്യാര്‍; ക്യാപ്റ്റന്റെ വീട് വളഞ്ഞ് NIA  (4 hours ago)

ഭർത്താവിനും മകനും അനസ്തേഷ്യ കൊടുത്ത് കുത്തി..! മൃതദേഹത്തിനടുത്ത് റീൽസ് നോക്കിയിരുന്ന ഈ 'തള്ള'..!  (4 hours ago)

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ  (4 hours ago)

നാട്ടിലേക്ക് പ്രവാസികൾ വരുന്നില്ല...! വിമാനങ്ങൾ ഇല്ല വീട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ വിമാനത്താവളത്തിൽ മരിച്ച് പ്രവാസി  (4 hours ago)

I P ബിനുവിന്റെ അവസ്ഥ കണ്ടോ ഷുഗർ കൂടി ബോധരഹിതൻ ആശുപ്രതിയിൽ..! തിരിഞ്ഞ് നോക്കാതെ പിണറായി..!AC റൂമിൽ ഉറങ്ങി വീണ  (4 hours ago)

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കറന്‍റ് പോയി..ചാടി എഴുന്നേറ്റ് അവർ ടെൻഷനാവണ്ട ഇപ്പോൾ വരും..! ജനം എടുത്ത് അലക്കി തുടങ്ങി  (4 hours ago)

Malayali Vartha Recommends