പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍

കോഴിക്കോട് പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയി ലഹരി നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍. കോഴിക്കോട് ചേവായൂരില്‍ ആണ് സംഭവം. കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കളെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം തന്നെ വിശദമായ മൊഴി പെണ്‍കുട്ടിയില്‍ നിന്ന് രേഖപ്പെടുത്തുമെന്നും തുടര്‍ന്ന് ആവശ്യമെങ്കില്‍ വൈദ്യ പരിശോധന ഉള്‍പ്പെടെ നടത്തും എന്ന് ചേവായൂര്‍ പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി മുതല്‍ പതിനാറുകാരിയെ കാണാതായെന്നാണ് വീട്ടുകാരുടെ പരാതി. പെണ്‍കുട്ടിയെ ചിലര്‍ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് സഹോദരനാണ് ചേവായൂര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ തിങ്കളാഴ്ച കണ്ടെത്തി. വീട്ടുകാരുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ അബൂബക്കര്‍ നൈഫ്, അഫ്‌സല്‍, മുഹമ്മദ് ഫാസില്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ പതിനെട്ടും പത്തൊന്‍പതും വയസുള്ളവരാണ്. പെണ്‍കുട്ടി ഇവരുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയത്തിലായതെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ തട്ടികൊണ്ടുപോയി ലഹരി നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. പീഡനമില്ലെന്നും ലഹരി നല്‍കിയിട്ടില്ലെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
https://www.facebook.com/Malayalivartha























