എട്ടു വയസുകാരിയെ പീഡിപ്പിച്ച അംഗവൈകല്യമുള്ള അമ്മാവന് 40 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും... തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് ശിക്ഷാവിധി

എട്ടു വയസുകാരിയെ പീഡിപ്പിച്ച 50% അംഗവൈകല്യമുള്ള അമ്മാവന് 40 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് ശിക്ഷാവിധി.
പിഴയൊടുക്കാത്ത പക്ഷം പ്രതി ഒരു വര്‍ഷത്തെ അധിക തടവനുഭവിക്കാനും ജഡ്ജി എം.പി.ഷിബു ഉത്തരവിട്ടു. നിഷ്ഠൂര കൃത്യം ചെയ്ത പ്രതി നല്ലനടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അര്‍ഹതയില്ല.
പ്രതിക്ക് കുറ്റബോധത്തിനും പ്രായശ്ചിത്തത്തിനും മാനസാന്തരത്തിനും സാധ്യതയില്ലെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. കൂടാതെ അതിജീവിതയായ ഇരക്ക് വിദ്യാഭ്യാസത്തിനും ഭാവി നന്മക്കായും മതിയായ തുക ഇരകള്‍ക്കുള്ള നഷ്ടപരിഹാര ഫണ്ടില്‍ നിന്നും നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോടും കോടതി നിര്‍ദേശിച്ചു.
കുടുംബ വീട്ടില്‍ അമ്മക്കും അമ്മൂമ്മക്കും ഒപ്പം കുട്ടി താമസിച്ചു വരവേ ശനിയാഴ്ച തോറും വീട്ടിലെത്താറുള്ള പ്രതി ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് കേസ്.
ശനിയാഴ്ച തോറും വീട്ടില്‍ പോകുന്നതിന് ഭയം കാണിച്ചിരുന്ന കുട്ടി വിവരം കൂട്ടുകാരിയോട് പറഞ്ഞു. കൂട്ടുകാരി ക്ലാസ് ടീച്ചറെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
വിചാരണയില്‍ കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആദ്യ പോലീസ് മൊഴി തിരുത്തി കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അജിത് പ്രസാദ് ഹാജരായി.
"
https://www.facebook.com/Malayalivartha























