റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് കാല്‍നട യാത്രക്കാരിയും കാര്‍ യാത്രക്കാരിയും മരിച്ചു

റോഡ് കുറുകെ കടന്ന സ്ത്രീയും അവരെ ഇടിച്ചപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കാര്‍ യാത്രക്കാരിയും മരിച്ചു. രാവിലെ 5.45ന് ചാലക്കുടി - അതിരപ്പിള്ളി റോഡില്‍ പരിയാരം സിഎസ്ആര്‍ കടവിലാണ് അപകടം നടന്നത്.
കാല്‍നട യാത്രക്കാരി പരിയാരം ചില്ലായി ദേവസിയുടെ ഭാര്യയുമായ അന്നു (74), കാറിലെ യാത്രക്കാരി കൊന്നക്കുഴി തോമസിന്റെ ഭാര്യ ആനി (60) എന്നിവരാണു മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു. പള്ളിയിലേക്കു പോകുകയായിരുന്നു അന്നു.
റോഡില്‍ വളവുള്ള ഭാഗമാണിത്. തോമസാണ് കാര്‍ ഓടിച്ചിരുന്നത്. പരുക്കേറ്റ തോമസ് ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം ഇതേ ആശുപത്രിയിലെ മോര്‍ച്ചറിയില്‍.
"
https://www.facebook.com/Malayalivartha























