Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ജി20 ഷെർപ്പ സമ്മേളനത്തിനായി അതിഥികൾ ഇന്നു മുതൽ കുമരകത്തേക്ക്; ഇന്നലെ മുതൽ കുമരകം സുരക്ഷാവലയത്തിൽ; സമ്മേളന വേദിയായ കുമരകം കെടിഡിസി വാട്ടർ സ്‌കേപ്പിൽ ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അന്തിമഘട്ട ഒരുക്കങ്ങൾ വിലയിരുത്തി

29 MARCH 2023 09:43 AM IST
മലയാളി വാര്‍ത്ത

ജി20 ഷെർപ്പ സമ്മേളനത്തിനായി അതിഥികൾ ഇന്നു മുതൽ കുമരകത്തേക്ക് എത്തിത്തുടങ്ങും. ഇന്നലെ മുതൽ കുമരകം സുരക്ഷാവലയത്തിലായി. സമ്മേളന വേദിയായ കുമരകം കെടിഡിസി വാട്ടർ സ്‌കേപ്പിൽ ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അന്തിമഘട്ട ഒരുക്കങ്ങൾ വിലയിരുത്തി.

1600 പോലീസുകാരെയാണ് സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ആറ് എസ്.പി.മാർ, 20 ഡി.വൈ എസ്.പിമാർ, 20 ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സുരക്ഷാക്രമീകരണങ്ങൾ. ഇന്നലെ ഉച്ച കഴിഞ്ഞു രണ്ടു മണി മുതൽ പോലീസുദ്യോഗസ്ഥരെ കുമരകത്ത് പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

കെ.ടി.ടി.ഡി.സിയുടെ പ്രത്യേകം തയാറാക്കിയ കൺവെൻഷൻ സെന്ററിന്റെയും കലാപരിപാടികൾ നടക്കുന്ന വേദിയുടെയും അവസാനഘട്ട അലങ്കാരപണികൾ പുരോഗമിക്കുകയാണ്. കുമരകത്തേക്കും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും എത്തുന്ന അഞ്ചു പാതകൾ പൊതു മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നവീകരിച്ചിട്ടുണ്ട്. ഇതിൽ നാലു റോഡുകളുടെ റോഡ് സുരക്ഷാ നടപടികളടക്കം പൂർത്തിയാക്കി. ബദൽ പാതയായി കാണുന്ന കല്ലറ-വെച്ചൂർ റോഡ് ടാറിംഗ് ഇന്നലെ രാത്രിയോടെ പൂർത്തിയാക്കി. വഴിയോരങ്ങളിലെ മാലിന്യനീക്കവും പൂർത്തിയാക്കി.

കായൽ മാർഗം അതിഥികൾക്കെത്തുന്നതിനുള്ള ജലഗതാഗത ചാനലുകൾ മാർക്കിംഗ് പൂർത്തിയാക്കി. റിഫളക്ടറുകൾ സ്ഥാപിച്ചു. ഇന്ന് വീണ്ടും ട്രയൽ റൺ നടക്കും. വൈദ്യൂതി വിതരണം തടസപ്പെടാതിരിക്കാൻ കെ.എസ്.ഇ.ബി. ബദൽ സംവിധാനങ്ങളടക്കമുള്ളവ ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകളും പുരോഗമിക്കുന്നുണ്ട്. അതിഥികൾ താമസിക്കുന്ന റിസോർട്ടുകളിൽ ആംബുലൻസ് ഒഴികെയുള്ള ഒരു വാഹനങ്ങളുടേയും പാർക്കിംഗ് അനുവദിക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് യോഗത്തിൽ അറിയിച്ചു.

ഉദ്യോഗസ്ഥരുടേയും പോലീസ് വാഹനങ്ങളും പാർക്കിംഗിനായി സജ്ജമാക്കിയ ഗ്രൗണ്ടുകളിൽ തന്നെ പാർക്ക് ചെയ്യണം. ജി20 ഷെർപ്പ സമ്മേളനങ്ങൾ മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെയും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ ഏപ്രിൽ ആറുമുതൽ ഒൻപതുവരെയുമാണ് കുമരകത്ത് നടക്കുന്നത്. കെ.ടി.ഡി.സി. മാനേജിംഗ് ഡയറക്ടർ വി. വിഘ്‌നേശ്വരി, സബ് കളക്ടർ സഫ്‌ന നസ്‌റുദീൻ, ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, വിവിധ വകുപ്പുദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (28 minutes ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (40 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (2 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (3 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (3 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (3 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (3 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (4 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (4 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (4 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (4 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (4 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (5 hours ago)

Malayali Vartha Recommends