ആലപ്പുഴയില്‍ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാള്‍ വീട്ടിലെത്തിയപ്പോള്‍ കുഴഞ്ഞ് വീണ് മരിച്ചു....

ആലപ്പുഴയില്‍ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാള്‍ വീട്ടിലെത്തിയപ്പോള്‍ കുഴഞ്ഞ് വീണ് മരിച്ചു.... കരിമുളയ്ക്കല്‍ ചുങ്കത്തില്‍ ദാമോധരന്റെ മകന്‍ മോഹനന്‍ (59) ആണ് മരിച്ചത്.
ജോലി കഴിഞ്ഞു നടന്നു വരവേയാണ് മോഹനനെ അജ്ഞാത വാഹനം തട്ടിയത്. അപകടത്തില്‍ ചെറിയ പരിക്കേറ്റെങ്കിലും മോഹനന്‍ വീട്ടിലേക്ക് പോയി. എന്നാല്‍ വീട്ടിലെത്തിയതോടെ കുഴഞ്ഞ് വീഴുകയായിരുന്നു.ഞായറാഴ്ച വൈകുന്നേരം വെട്ടിക്കോട് ചാലിന് സമീപം വെച്ചായിരുന്നു അപകടം സംഭവിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരുമ്പോള്‍ പിന്നില്‍ നിന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം വീട്ടില്‍ എത്തിയ മോഹനന്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് കുഴഞ്ഞു വീണത്.
തുടര്‍ന്ന് കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ വള്ളികുന്നം പൊലീസ് കേസ് എടുത്തു.
" f
https://www.facebook.com/Malayalivartha























