Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

ശിവശങ്കർ എന്ന മിടുക്കൻ തീവ്രവാദിയായത്എങ്ങനെ? ഇപ്പോഴത്തെ ചരടുവലികൾക്ക് പിന്നിലാര്?

29 MARCH 2023 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

        ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്പോൺസേ‍ർഡ് തീവ്രവാദമെന്ന് എൻഫോഴ്സ്മെന്‍റ്  ഡയറക്ട്രേറ്റ് ഹൈക്കോടതിയിൽ പറഞ്ഞതോടെ ലൈഫ്  ഇടപാടിൽ പ്രതി ഒരാൾ മാത്രമായി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ.മുഖ്യമന്ത്രിയുടെ താൽപ്പര്യാർത്ഥമാണ് ശിവശങ്കർ കേസിലെ ഏക പ്രതിയായി മാറുന്നത്. ഇതോടെ മുഖ്യമന്ത്രി തനിക്കുള്ള എല്ലാ ഭീഷണിയും നീങ്ങിയതായി  വിശ്വസിക്കുന്നു. വൻ  സ്രാവുകളെ ഒഴിവാക്കി ശിവശങ്കറിൻ്റെ തലയിൽ എല്ലാ പഴിയും കെട്ടി വയ്ക്കാനുള്ള നീക്കം കോടതിക്കും മനസിലായി തുടങ്ങി. ഇനി  കോടതി മാത്രമാണ് ശിവശങ്കരന്ത അഭയം.              മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് ഇതിന്‍റെ സൂത്രധാരനെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു. എന്നാൽ സ്വപ്നയുടെ ലോക്കറിൽ നിന്ന് കിട്ടിയ പണത്തിന്‍റെ പേരിൽ രണ്ട് കേസുകൾ എങ്ങനെയാണ് എടുക്കുന്നതെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.          
ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ ഇ ഡി, കോടതിയെ അറിയിച്ചത്. 'ലോക്കറിൽ നിന്ന് കിട്ടിയ പണം ശിവശങ്കറിന്‍റേതാണ്. ചാർട്ടേഡ് അക്കൗണ്ടന്‍റ്  വേണുഗോപാലിൽ നിന്നും സ്വപ്ന സുരേഷിൽ നിന്നും ഇത് സംബന്ധിച്ച് മൊഴി കിട്ടിയിട്ടുണ്ട്. കള്ളപ്പണ ഇടപാടിലൂടെ സ്പോൺസേർഡ് തീവ്രവാദത്തിനാണ് പ്രതികൾ ശ്രമിച്ചത്. ശിവശങ്കറായിരുന്നു എല്ലാത്തിന്‍റെയും കേന്ദ്രബിന്ദു. ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പിടിച്ചെടുക്കേണ്ടതുണ്ട്. മുമ്പ് അറസ്റ്റിലായപ്പോഴും ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞാണ് ശിവശങ്കർ ജാമ്യം നേടിയത്. എന്നാൽ തൊട്ടുപിന്നാലെ ജോലിയിൽ പ്രവേശിപ്പിച്ചു'. അതുകൊണ്ടുതന്നെ ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ ജാമ്യം നൽകണമെന്ന വാദം നിലനിൽക്കില്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു.     

എന്നാൽ സ്വപ്നയുടെ ലോക്കറിൽ നിന്ന് കിട്ടിയ പണവുമായി ബന്ധപ്പെടുത്തി ഇഡി ശിവശങ്കറിനെ നേരത്തെ അറസ്റ്റുചെയ്തതല്ലേയെന്നും ഇതേ ലോക്കറിനെ ബന്ധപ്പെടുത്തി എങ്ങനെയാണ് മറ്റൊരു കേസ് എടുക്കുന്നതെന്നും കോടതി ചോദിച്ചു. സ്വർണക്കള്ളക്കടത്തിലെ പണമിടപാട് അന്വേഷിച്ചപ്പോഴാണ് ലൈഫ് മിഷൻ അഴിമതി ബോധ്യപ്പെട്ടതായിരുന്നു എന്നാണ്  ഇ ഡിയുടെ മറുപടി. ആദ്യ കേസിൽ തന്നെ രണ്ടാമത്തെ ആരോപണവും അന്വോഷിക്കാമായിരുന്നില്ലേയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. ശിവശങ്കറിന്‍റെ അഭിഭാഷകന്‍റെ സൗകര്യം പരിഗണിച്ച് കേസിന്‍റെ തുടർവാദം ഇന്നത്തേക്ക്  മാറ്റി. എന്നാൽ ഇ ഡി യുടെ വാദത്തിനിടയിലും കോടതി കാതലായ ചില സംശയങ്ങൾ ഉന്നയിച്ചു.              ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ ശിവശങ്കർ എറണാകുളം ജില്ലാ ജയിലിലാണ് കഴിയുന്നത്.   എം ശിവശങ്കർ ഉൾപ്പെടെയുള്ളവരാണ്  ലൈഫ് മിഷൻ കോഴക്കേസിലെ പ്രതികള്‍.  ലൈഫ് മിഷൻ കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ യു വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ കരാർ യൂണിടാക്കിന് തന്നെ കിട്ടാൻ യു വി ജോസിനെ നിഷ്പ്രഭനാക്കി ശിവശങ്കർ ചരടുവലികൾ നടത്തിയെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയിരിക്കുന്നത്. യു വി ജോസിനെ ശിവശങ്കർ മുഖാന്തിരം പരിചയപ്പെട്ടത് സംബന്ധിച്ച് സന്തോഷ് ഈപ്പനും മൊഴി നൽകിയിട്ടുണ്ട്. 

 

 

 

 

.

ഇതിനിടെ 2019 സെപ്റ്റംബർ ഏഴിന് സ്വപ്ന സുരേഷുമായി ശിവശങ്കർ നടത്തിയ വാട്സ് ആപ് ചാറ്റുകളും പുറത്തുവന്നിരുന്നു. യുഎഇയിലെ ഫണ്ടിങ് ഏജൻസിയായ റെഡ് ക്രസിന്‍റിനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരാൻ എന്തൊക്കെ ചെയ്യണമെന്നാണ് ശിവശങ്ക‍ർ സ്വപ്നയോട് നി‍ർദേശിക്കുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കേണ്ട കത്തിന്‍റെ മാതൃകയും ശിവശങ്ക‍ർ നൽകുന്നുണ്ട്. രവീന്ദ്രനോട് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താമെന്നും സംഭാഷണത്തിലുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന് ഇക്കാര്യങ്ങൾ മുൻകൂട്ടി അറിയാമായിരുന്നു എന്നാണ് ഇഡി സംശയിക്കുന്നത്. ശിവശങ്കറിന്‍റെ ഈ ഇടപെടലുകൾ അഴിമതി നടത്തുകയെന്ന ഉദ്ദേശത്തോട് കൂടിയായിരുന്ന എന്ന നിഗമനത്തിലാണ് കേന്ദ്ര ഏജൻസി. കോഴപ്പണം കണ്ടെത്തിയ ലോക്കർ ശിവശങ്കർ പറഞ്ഞിട്ടാണ് തുറന്നതെന്നും എല്ലാം ശിവശങ്കറിന്‍റെ അറിവോടെയായിരുന്നെന്നും ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട്. 


എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ് ചാറ്റ് വിവരങ്ങൾ പുറത്ത് വന്നതാണ് ഇ ഡിക്ക് പിടിവള്ളിയായത്. ജോലിക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും സ്വപ്ന സുരേഷിനെ നോര്‍ക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയെന്നും തെളിയിക്കുന്ന വാട്സ് ആപ്പ് ചാറ്റുകളും പുറത്ത് വന്നിരുന്നു.. സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സിഎം രവീന്ദ്രനെ അറിയിച്ചെന്ന് ചാറ്റിൽ ശിവശങ്കർ പറയുന്നു. നിയമനത്തിന് നോർക്ക സിഇഒ അടക്കമുള്ളവർ സമ്മതിച്ചെന്നും സ്വപ്നയോട് ശിവശങ്കർ പറയുന്ന വാട്സ് ആപ്പ് ചാറ്റുകൾ പുറത്തായി..

     

യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി നൽകാൻ ശിവശങ്കർ ഇടപെെട്ടെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാറ്റിലെ വിവരങ്ങൾ. നോർക്കയുടെ ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ എംബിഎ ബിരുദമുള്ള ഒരാളെ വേണമെന്നും നിങ്ങളുടെ പേര് ഞാൻ നിർദേശിച്ചിട്ടുണ്ടെന്നും എല്ലാവരും അം​ഗീകരിച്ചെന്നും ശിവശങ്കർ ചാറ്റിൽ പറയുന്നു.  മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നും ശിവശങ്കർ ഉറപ്പ് നൽകുന്നു. കോൺസുലേറ്റിലെ സ്വപ്നയുടെ രാജിയറിഞ്ഞ് സിഎം രവീന്ദ്രൻ ഞെട്ടിയെന്ന് എം ശിവശങ്കര്‍ വാട്സ് ആപ്പ് ചാറ്റില്‍ പറയുന്നു. ഹൈദരാബാദിലേക്ക് മാറ്റിയത് യൂസഫലിയുടെ എതിർപ്പ് കാരണമാണെന്നും ചാറ്റിലുണ്ട്. പുതിയ ജോലിയും യൂസഫലി എതിർക്കുമോയെന്ന സ്വപ്നയുടെ ആശങ്കയും മുഖ്യമന്ത്രിക്ക് യൂസഫലിയെ പേടിയില്ലെന്ന ശിവശങ്കറിന്‍റെ മറുപടിയും അടങ്ങുന്നതാണ്  വാട്സ്ആപ് ചാറ്റുകൾ. 


ഇതിൽ നിന്നെല്ലാം മുഖ്യമന്ത്രി അറിഞ്ഞാണ് ശിവശങ്കർ മുന്നോട്ടു പോയിരുന്നതെന്ന കാര്യം വ്യക്തമാണ്. നോർക്കയിൽ എന്തു തീരുമാനിക്കണമെങ്കിലും മുഖ്യമന്ത്രി വിചാരിക്കണം. നോർക്കയിൽ സ്വപ്നയെ നിയമിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ  സമ്മതം കൂടിയേ തീരൂ. ഇതാണ് ശിവശങ്കരൻ വ്യക്തമായി പറയുന്നത്. അതിനാണ് അദ്ദേഹം രവീന്ദ്രനെ കൂട്ടുപിടിക്കുന്നത് . രവീന്ദ്രൻ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്.


അതായത് ഇപ്പോഴത്തെ അവസ്ഥയിൽ ശിവശങ്കറിനെ ഇ. ഡിക്ക് വിട്ടുകൊടുത്താൽ  മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും. ഇത് ഒഴിവാക്കേണ്ടത് മുഖ്യമന്ത്രിയുടെ മാത്രമല്ല അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും ആവശ്യമാണ്. മുമ്പ് അട്ടകുളങ്ങര ജയിലിൽ കിടക്കുമ്പോഴാണ് സ്വപ്നയിൽ നിന്നും ചില റെക്കോർഡിംഗുകൾ ചില പോലീസുകാരെ ഉപയോഗിച്ച് മുഖ്യമന്ത്രി നേടിയത്. 

 

 

 

 

 

 

യുണിടാക്കിന് ലൈഫ് മിഷൻ കരാർ ലഭിക്കാൻ ശിവശങ്കർ ഇടപെട്ടുവെന്നാണ് സ്വപ്നയുൾപ്പടെയുള്ളവർ നൽകിയ മൊഴി. ഇക്കാര്യത്തിലടക്കം ശിവശങ്കറിൽ നിന്ന് മൊഴിയെടുക്കും. ലോക്കറിൽ നിന്ന് പിടിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ശിവശങ്കറിൽ നിന്ന് ചോദിച്ചറിയും. ലൈഫ് മിഷനിലും സർക്കാർ, സി പി എം തലങ്ങളിൽ വൻ അഴിമതി നടന്നിട്ടുണ്ട്. എന്നാൽ  ഇതിലും പ്രത്യക്ഷത്തിൽ ഇടപെട്ടത് ശിവശങ്കർ തന്നെയാണ്. മുഖ്യമന്ത്രിയെ കുറ്റകൃത്യത്തിൽ ഉൾപ്പെടുത്താനുള്ള സംഗതി കേന്ദ്ര ഏജൻസികളുടെ കൈയിൽ തെളിവില്ല.


 ഇനിയാണ് കളിയിലെ ക്ലൈമാക്സ്. അതായത് പന്ത് ശിവശങ്കറിൻ്റെ കൈയിൽ തന്നെയാണുള്ളത്. മുഖ്യനെതിരെ തെളിവുകൾ ആരുടെ കൈയിൽ ഇല്ലെങ്കിലും ശിവശങ്കറിൻ്റെ കൈയിലുണ്ട്.  ശിവശങ്കർ വിചാരിച്ചാൽ പിണറായി അകത്താകും. തൻ്റെ  കൈയിൽ തെളിവുണ്ടെന്ന് വിരമിക്കുന്ന മുൻ സെക്രട്ടറി പലരോടും പറഞ്ഞിട്ടുണ്ട്. ഇക്കാര്യം  മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇതുവരെ ശിവശങ്കറെ പ്രകോപിപ്പിക്കാത്തത്. തനിക്കെതിരെ തെളിവുകൾ ഇല്ലെന്ന് മുഖ്യമന്ത്രി കരുതിയാൽ തന്നെ ശിവശങ്കർ പറയുന്നതേ കേരളം വിശ്വസിക്കുകയുള്ളു. ഇക്കാര്യം ഇപ്പോഴും മുഖ്യനറിയാം. അതു കൊണ്ടു തന്നെ ശിവശങ്കർ അകത്താ കാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നു..


ശിവശങ്കർ ലൈഫ് മിഷനിൽ അനധികൃത സമ്പത്തുണ്ടാക്കിയെന്ന കണക്കുകൂട്ടലിലാണ് ഇ.ഡി. ശിവശങ്കറെ കുറിച്ച്  വിശദമായ അന്വേഷണം കേന്ദ്ര ഏജൻസികൾ നടത്തിയിട്ടുണ്ട്.. 

ലൈഫ്മിഷൻ കേസിൽ നിന്നും  കോടികളാണ് ശിവശങ്കറിന് ലഭിച്ചതെന്നാണ് ഇ.ഡി.

 മനസിലാക്കിയത്. അഴിമതിയുമായി ബന്ധപ്പെട്ട് നിരവധിയാളുകളിൽ നിന്നും ഇ.ഡി.

മൊഴി ശേഖരിച്ചിരുന്നു. ഇതിൽ നിന്നെല്ലാം  ശിവശങ്കർ അനധികൃത സമ്പാദ്യമുണ്ടാക്കിയെന്ന് ഇ.ഡി. മനസിലാക്കിയിരുന്നു. എന്നാൽ അനധികൃത സമ്പാദ്യം ശിവശങ്കർ സ്വന്തമായി ഉണ്ടാക്കിയതാണോ? ഇതിലാണ്  കേന്ദ്ര ഏജൻസികൾക്ക് സംശയം. ഇതിലെ സത്യം ശിവശങ്കർ പറഞ്ഞാൽ മുഖ്യമന്ത്രി അകത്താകും.


ലൈഫ്മിഷൻ  അഴിമതി കേസിൽ മുഖ്യമന്ത്രിക്ക് കുരുക്ക് മുറുക്കിയാണ് ശിവശങ്കറിനെതിരെ സ്വപ്ന ഇ ഡി ക്ക് മൊഴി കൊടുത്തത്. ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കർ കൈപ്പറ്റിയ കോഴ മുഖ്യമന്ത്രിക്ക് വേണ്ടിയുള്ളതാണെന്ന് സ്വപ്ന സിബിഐക്ക്   മൊഴി കൊടുത്തെന്നാണ് മനസിലാക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയെ കോഴയുമായി ഘടിപ്പിക്കുന്ന തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനർത്ഥം കിട്ടിയ പണമെല്ലാം ശിവശങ്കറിൻെറത് എന്നാണ്. ഇല്ലെങ്കിൽ തെളിവ് ശിവശങ്കർ നൽകണം.


സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം പണിതതിൽ അഞ്ചുകോടിയോളം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് ആരോപണം‍. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, യുഎഇ കോൺസുലേറ്റിലെ പ്രമുഖർ എന്നിവർക്കെല്ലാം അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡി കണക്കുകൂട്ടുന്നത്. ഇടപാടിന് ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നാണ് എഫ് ഐ ആറിൽ ഉളളത്.


ഇത്രയും കാലം ലൈഫ് മിഷൻ പദ്ധതിയിൽ   ശിവശങ്കറിൻ്റെ പേര് മാത്രമാണ് പറഞ്ഞു കേട്ടിരുന്നത്.  ശിവശങ്കറിൻ്റെ സ്വത്തുവിവരങ്ങൾ രഹസ്യമായി പരിശോധിച്ച സിബിഐക്ക് അസ്വാഭാവികമായ  വരുമാനത്തിൻ്റെ വിവരങ്ങൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം സമ്പാദിച്ചതായി പറയപ്പെടുന്ന കോടികൾ എവിടെയാണെന്ന് മുക്കിയതെന്ന് സി ബി ഐ അന്വേഷിച്ച് തുടങ്ങിയത്.  ഇത്തരം ഒരു അന്വേഷണത്തിന് ഒടുവിലാണ് ശിവശങ്കർ കൈപ്പറ്റിയതായി പറയപ്പെടുന്ന പണം എത്തേണ്ട സ്ഥലങ്ങളിൽ എത്തിയെന്ന് സിബിഐക്ക് സംശയം തോന്നിയത്. കേരളത്തിനകത്തും പുറത്തും സിബി ഐ വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്തിയെന്നു തന്നെയാണ് മനസിലാക്കുന്നത്.  ഇതിലാണ് കൂടുതൽ വ്യക്തത വരേണ്ടത്.


മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വാങ്ങിയ കമ്മിഷൻ മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നാണ് സ്വപ്ന പറയുന്നത്. കോടിക്കണക്കിന് രൂപയാണ്  സ്വപ്നയിൽ നിന്നും ശിവശങ്കർ വാങ്ങിയത്. ഇതെല്ലാം ശിവശങ്കറിന് വേണ്ടിയാണെന്ന് സ്വപ്ന കരുതുന്നില്ല.  സർക്കാരിൽ ചിലർക്ക് വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ടാണ് ശിവശങ്കർ പണം വാങ്ങിയതെന്നാണ് സ്വപ്ന പറഞ്ഞുവെന്നാണ് വിവരം. ഇത്  തീർത്തും അപ്രതീക്ഷിതമായിരുന്നു.  സർക്കാരിൽ ആർക്കു വേണ്ടിയാണെന്ന് സ്വപ്ന ചോദിച്ചിട്ടില്ല. ചോദിച്ചാൽ പറയുകയുമില്ല.


സ്വർണ്ണക്കടത്ത് കേസിലെ പിന്നാലെ ലൈഫ് മിഷൻ കോഴക്കേസിലും സ്വപ്ന സുരേഷിനെയും സുഹൃത്തുക്കളെയും  പ്രതിയാകളാക്കിയിരുന്നു..  കമ്മീഷൻ തുക  നൽകിയെന്ന വെളിപ്പെടുത്തലിന് പശ്ചാത്തലത്തിലായിരുന്നു ഇത്. സ്വപ്നയെ സിബിഐ  ജയിലിൽ  ചോദ്യം ചെയ്തിരുന്നു.. സ്വപ്ന നിർദ്ദേശിച്ച  സന്ദീപിന്റെ  കമ്പനി അക്കൗണ്ടിലേക്ക് പണം അയച്ചതായി  സന്തോഷ് ഈപ്പനും  സിബിഐക്ക് മൊഴിനൽകിയിട്ടുണ്ട്. ഇത് ശിവശങ്കറിനുള്ള പണമാണെന്നാണ്  സ്വപ്ന പറയുന്നത്.


പദ്ധതിയിൽ  കമ്മീഷൻ തുക ലഭിച്ചതായി സ്വപ്നയും മറ്റ് ഏജൻസികളോട് സമ്മതിച്ചിട്ടുണ്ട്. ലോക്കറിൽനിന്ന്   കണ്ടെത്തിയ പണം ഇതാകാനാണ് സാധ്യതയെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. നാലര കോടിയോളം രൂപയാണ് കമ്മീഷൻ ഇനത്തിൽ യൂണിടാക് നല്കിയിട്ടുള്ളത്. ഇതിൽ കോൺസുലറ്റിലെ ജീവനക്കാരൻ ഖലീദിനു  നൽകിയ തുക വിദേശ കറൻസിയായിട്ടാണ്. മൂന്നു കോടിയിലധികം തുക ഇങ്ങനെ കൈമാറിയിട്ടുണ്ട്.


സന്ദീപിന്റെ കമ്പനിയായ ഐസൊമോങ്കിന്റെ അക്കൗണ്ടിലേയ്ക്ക് ഒരു കോടി രൂപ അയക്കാനായിരുന്നു സ്വപ്നയുടെ നിർദ്ദേശം. എന്നാൽ ആദ്യ ഗഡുവായി 70 ലക്ഷം രൂപയെ നൽകാൻ കഴിഞ്ഞുള്ളു എന്നാണ് സന്തോഷ്‌ ഈപ്പൻ സിബിഐയോട് പറഞ്ഞിരിക്കുന്നത്. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ തുക കോൺസൽ ജീവനക്കാരനിൽ നിന്നും കിട്ടിയ വിഹിതമാണെന്ന്  ഉറപ്പിക്കുമ്പോഴും  അത് മാറ്റാർക്കെങ്കിലും കൈമാറാനാണോ എന്ന സാധ്യതയും തള്ളിക്കളയുന്നില്ല. അതേസമയം  പദ്ധതിയുമായി ബന്ധപ്പെട്ട്  ലൈഫ് മിഷനിലെ  കൂടുതൽ ഉദ്യോഗസ്ഥരെ ഇ.ഡി. ചോദ്യം ചെയ്യും. 

 

കോഴ വാങ്ങിയ പ്രമാണിയുടെ പേരു പറഞ്ഞാൽ ശിവശങ്കറിന് ഊരാവുന്നതേയുള്ളു. എന്നാൽ ശിവശങ്കർ അതിന് തയ്യാറല്ല.  ഇപ്പോൾ ശിവശങ്കർ പറയുന്നത് ആരും കേൾക്കണമെന്നുമില്ല. അതായത് ശിവശങ്കർ അകത്തു കിടക്കും. യഥാർത്ഥ പ്രതികൾ പുറത്ത് വിരാജിക്കും. അങ്ങനെ ലൈഫ് മിഷൻ കേസ് ശിവശങ്കറിൽ ഒതുങ്ങും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (3 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (3 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു  (3 hours ago)

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  (5 hours ago)

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം പൈലറ്റ് മനഃപൂര്‍വം ഇടിച്ചത്..! കോക്പിറ്റ് ശബ്ദരേഖ തയ്യാര്‍; ക്യാപ്റ്റന്റെ വീട് വളഞ്ഞ് NIA  (5 hours ago)

ഭർത്താവിനും മകനും അനസ്തേഷ്യ കൊടുത്ത് കുത്തി..! മൃതദേഹത്തിനടുത്ത് റീൽസ് നോക്കിയിരുന്ന ഈ 'തള്ള'..!  (5 hours ago)

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ  (5 hours ago)

നാട്ടിലേക്ക് പ്രവാസികൾ വരുന്നില്ല...! വിമാനങ്ങൾ ഇല്ല വീട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ വിമാനത്താവളത്തിൽ മരിച്ച് പ്രവാസി  (5 hours ago)

I P ബിനുവിന്റെ അവസ്ഥ കണ്ടോ ഷുഗർ കൂടി ബോധരഹിതൻ ആശുപ്രതിയിൽ..! തിരിഞ്ഞ് നോക്കാതെ പിണറായി..!AC റൂമിൽ ഉറങ്ങി വീണ  (5 hours ago)

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കറന്‍റ് പോയി..ചാടി എഴുന്നേറ്റ് അവർ ടെൻഷനാവണ്ട ഇപ്പോൾ വരും..! ജനം എടുത്ത് അലക്കി തുടങ്ങി  (5 hours ago)

Malayali Vartha Recommends